നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ] 356

 

എന്ത് വന്നാലും നേരിടാം, വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വാശിയിൽ, എന്റെ കണ്ണുകളിലെ രക്തവർണ്ണത്തോടെ വാളും ചൂണ്ടി മാനസയുടെ മറുപടിക്കായി ഞാൻ കാത്തുനിന്നു.

 

ഞാൻ വാളോങ്ങി വെല്ലുവിളിക്കുന്നത് കേട്ട് ഒരു നിമിഷം നിശ്ശബ്ദയായി നിന്ന മാനസ, പെട്ടെന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

 

ആ വലിയ റൂമിൽ അവരുടെ ആ വന്യമായ ചിരി മുഴങ്ങിക്കേട്ടു.

 

എന്റെ ആ നിൽപ്പ് കണ്ടിട്ടുള്ള വെറുമൊരു പരിഹാസച്ചിരിയായിരുന്നില്ല അത്, മറിച്ച് ഒരു കൊച്ചുകുട്ടിയുടെ വിഡ്ഢിത്തം കണ്ടുള്ള ചിരിയായിരുന്നു!

 

ചിരിയടക്കിക്കൊണ്ട് അവർ എന്നെ നോക്കി ചോദിച്ചു:

 

“നിന്റെ നെറ്റിയിൽ തിളങ്ങുന്ന ആ ചെറിയ തിലകം കാരണമാണോ ദേവാ നിനക്കിത്രക്കും അഹങ്കാരം? ഈ രുധിരമണിയുടെ യാതൊരു സഹായവുമില്ലെങ്കിൽപ്പോലും നിനക്കെന്നെ തൊടാൻ കഴിയില്ല…”

 

എന്ന് പറഞ്ഞ് അവർ വീണ്ടും വലിയ ശബ്ദത്തിൽ ചിരിച്ചു.

 

പെട്ടെന്ന് ആ ചിരി നിന്നു. അവർ മുഖത്തെ ഗൗരവം വീണ്ടെടുത്തു. ഇരുകൈകളും നെഞ്ചോട് ചേർത്ത് ചുരുട്ടിപ്പിടിച്ച്, കണ്ണുകളടച്ച് അവർ എന്തോ മന്ത്രിക്കാൻ തുടങ്ങി. ചുറ്റുമുള്ള കാറ്റിന്റെ ഗതിമാറുന്നത് എനിക്ക് അനുഭവപ്പെട്ടു.

 

ആമിയും നിധിയും അമ്പരപ്പോടെ അവരെത്തന്നെ നോക്കിനിൽക്കുകയാണ്.

 

കുറച്ചുനേരത്തിന് ശേഷം അവർ കണ്ണുകൾ തുറന്നപ്പോൾ, അവരുടെ ചുരുട്ടിയ കൈക്കുള്ളിൽ നിന്നും ഭയാനകമായ ഒരു ചുവന്ന പ്രകാശം പുറത്തുവരുന്നുണ്ടായിരുന്നു. പതുക്കെ അവർ കൈകൾ തുറന്നു… അവിടെ അവരുടെ ഉള്ളംകയ്യിൽ, പലയിടത്തായി പൊട്ടിയ അവസ്ഥയിലുള്ള ആ യഥാർത്ഥ രുധിരമണി ഇരിപ്പുണ്ടായിരുന്നു!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

36 Comments

Add a Comment
  1. ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥

  2. എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰

  3. പ്രിയ കാവൽക്കാര
    നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
    അത്രയും മനോഹരം
    വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ

  4. petten thanne next part kittanam
    avan nthe patti
    chekkan marichoo 🥲 illairikum
    waiting❣️❣️

Leave a Reply

Your email address will not be published. Required fields are marked *