നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ] 356

 

അത് കണ്ടതും എന്റെ നെറ്റിയിലിരിക്കുന്ന ആ ചെറിയ തരി വല്ലാതെ തുടിക്കാൻ തുടങ്ങി. വലിയൊരു കാന്തികശക്തി പരസ്പരം വലിക്കുന്നതുപോലെ അവ തമ്മിൽ പ്രതികരിക്കുന്നത് എനിക്ക് വ്യക്തമായി അനുഭവപ്പെട്ടു.

 

എന്റെ നെറ്റിയിലൂടെ തീപ്പൊരി പാറുന്നതുപോലെയുള്ള ഒരു വല്ലാത്ത ചൂട് എന്റെ സിരകളിലേക്ക് ഇരച്ചുകയറി. എന്റെ ഉള്ളിലെ ഊർജ്ജം ആ വലിയ രത്നത്തോട് ചേരാൻ വെമ്പൽകൊള്ളുകയായിരുന്നു.

 

മാനസ തന്റെ കൈപ്പത്തി പതുക്കെ താഴ്ത്തി. എന്നാൽ ആ വലിയ രുധിരമണി താഴേക്ക് വീണില്ല, പകരം അത് യാതൊരു താങ്ങുമില്ലാതെ വായുവിൽ അങ്ങനെ തങ്ങിനിന്നു! അതിൽ നിന്നും വമിക്കുന്ന പ്രകാശം ആ കളരിയെ മുഴുവൻ ചുവപ്പിച്ചു.

 

“ശരി, ഞാൻ നിന്നോട് മത്സരിക്കാം . പക്ഷേ അതിലൊരു വ്യവസ്ഥയുണ്ട്… ഈ പോരാട്ടത്തിൽ നീ എന്നെ തോൽപ്പിക്കുകയൊന്നും വേണ്ട. അതിന് നിന്നെക്കൊണ്ട് കഴിയുകയുമില്ല. ഈ വായുവിൽ നിൽക്കുന്ന രുധിരമണിയുടെ സഹായം തേടാൻ എന്നെ നീ നിർബന്ധിതയാക്കിയാൽ… വെറുമൊരിക്കലെങ്കിലും ഇത് എന്നെക്കൊണ്ട് ഉപയോഗിപ്പിക്കാൻ കഴിഞ്ഞാൽ നീ ജയിച്ചു!”

 

അവളുടെ ആ മറുപടിയിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് എനിക്ക് കൃത്യമായി മനസ്സിലായി. മനസ്സിൽ യാതൊരു മടിയുമില്ലാതെ ഞാൻ ആ കാര്യം സമ്മതിച്ചു..ഒറ്റവാക്കിൽ പറഞ്ഞാൽ, ഞാൻ ഊമ്പി! അതും നല്ല വൃത്തിക്ക്…

 

ഈ കൊടുംശക്തിയുള്ള മാന്ത്രിക രത്നത്തിന്റെ യാതൊരു സഹായവുമില്ലാതെ തന്നെ, വെറും കയ്യോടെ എന്നെ ഈ ചുവന്ന മണ്ണിൽ ഇഴയിക്കാൻ അവൾക്ക് കഴിയുമെന്ന വലിയൊരു അഹങ്കാരവും ആത്മവിശ്വാസവുമാണ് ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ അഥവാ ഗത്യന്തരമില്ലാതെ അവൾക്ക് ആ രുധിരമണിയുടെ സഹായം ഒരൊറ്റ തവണയെങ്കിലും സ്വീകരിക്കേണ്ടി വന്നാൽ… എന്റെ ജയം അവിടെ പൂർണ്ണമാകും!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

36 Comments

Add a Comment
  1. ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥

  2. എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰

  3. പ്രിയ കാവൽക്കാര
    നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
    അത്രയും മനോഹരം
    വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ

  4. petten thanne next part kittanam
    avan nthe patti
    chekkan marichoo 🥲 illairikum
    waiting❣️❣️

Leave a Reply

Your email address will not be published. Required fields are marked *