ഇതാണ് എന്റെ മുന്നിലുള്ള ഒരേയൊരു വഴി.
എന്റെ വാളിലെ പിടി ഒന്നുകൂടി മുറുകി. ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി… ശരിക്കും ആരാണ് ഈ മാനസ? ഈ രുധിരമണിയെപ്പോലും മാറ്റിനിർത്തി വെറും കൈകൊണ്ട് എന്നെ നേരിടാൻ മാത്രം അവളുടെ യഥാർത്ഥ ശക്തി എത്രത്തോളമുണ്ട്? അവൾക്ക് പിന്നിലുള്ള രഹസ്യമെന്താണ്?
അതിലും ഭയപ്പെടുത്തുന്ന മറ്റൊരു ചിന്തയായിരുന്നു എന്റെ തലച്ചോറിലൂടെ കടന്നുപോയത്… ഇത്രയും വലിയ അമാനുഷിക ശക്തിയുള്ള ഇവരാണ് ഞങ്ങളെ പരിശീലിപ്പിക്കുന്നതെങ്കിൽ, ഇതിനുശേഷം ഞങ്ങൾ പോരാടാൻ പോകുന്ന യഥാർത്ഥ ശത്രുവും ഇവളെപ്പോലെ ഭയാനകമായ ശക്തിയുള്ളവരായിരിക്കുമോ…?
ചോദ്യങ്ങൾക്ക് അവിടെ ഉത്തരങ്ങളില്ലായിരുന്നു. പതുക്കെ മാനസ ആ ചുവന്ന കളരിയിലേക്ക് കാലെടുത്തുവെച്ചു. എന്റെ കണ്ണുകളിലെ രക്തവർണ്ണം ഒന്നുകൂടി തിളങ്ങി. എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ പോരാട്ടത്തിന് അവിടെ തുടക്കമാവുകയായിരുന്നു!
നടുന്നുക്കൊണ്ടിരുന്ന മാനസ നടുവിലായി ഒരു നിമിഷം പെട്ടെന്ന് നിശ്ചലയായി നിന്നു….
അവളിൽ നിന്നും ഒരദൃശ്യമായ ഊർജ്ജം പ്രവഹിക്കുന്നത് ആ കളരിയിലുള്ള എല്ലാവർക്കും അനുഭവപ്പെട്ടു. സച്ചിനും രാഹുലും ആമിയും നിധിയും റോസും കൃതികയും എല്ലാവരും ഭയത്തോടെ പുറകോട്ട് മാറി…. അവർക്കൊപ്പം തക്ഷകനും നാഗികയും കൂടെ കൂടിയപ്പോൾ എന്തോ സംഭവിക്കാൻ പോവുന്നു എന്നെന്നോട് ആരോ പറയുന്നത് പോലെ….
ഞാൻ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു..
പതുക്കെ, അവളുടെ ചുണ്ടിൽ ഒരു വക്രമായ പുഞ്ചിരി വീണ്ടും വിരിഞ്ഞു. യാതൊരു ആയാസവുമില്ലാതെ, ശേഷം അവൾ തന്റെ വലത്തേ കാൽ മുന്നോട്ട് വെച്ചു. ആ നിമിഷം… ആ കളരിയിലെ അന്തരീക്ഷം ഒന്നാകെ മാറിമറിഞ്ഞു!

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️