മാനസയുടെ ആ ചുവന്ന പ്രഭാവലയം ഭൂമിയുടെ അതിരുകൾ കടന്ന് നക്ഷത്രങ്ങളെപ്പോലും ഭയപ്പെടുത്തുന്ന രീതിയിൽ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെത്തന്നെ ചോദ്യം ചെയ്തത് പോലെയാണ് എനിക്ക് തോന്നിയത്…….
കാരണം സാക്ഷാൽ കൈലാസനാഥന്റെ ശക്തിയെപ്പോലും അത്ഭുതപ്പെടുത്താൻ പോന്നത്ര വന്യമായിരുന്നു മാനസയുടെ ആ നിൽപ്പ്.
അത് ഏറ്റവും കൂടുതൽ ബാധിച്ചത് എന്റെ നെറ്റിയിലിരിക്കുന്ന ആ രുധിരമണിയുടെ അംശത്തെയായിരുന്നു. ഇതുവരെ എന്റെ സിരകളിൽ തിളച്ചുമറിഞ്ഞ ആ ലഹരിയും അഹങ്കാരവും വന്യമായ ഊർജ്ജവും ഒറ്റയടിക്ക് ആവിയായിപ്പോയി. എന്റെ നെറ്റിയിൽ വലിയൊരു ശക്തിയായി ഇരുന്ന ആ രത്നം, മാനസയുടെ ഈ സംഹാരരൂപത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വെറുമൊരു സാധാരണ കല്ല് മാത്രമായി ചുരുങ്ങുന്നതുപോലെ എനിക്ക് തോന്നി! അത് ഭയം കൊണ്ട് എന്റെ തലയോട്ടിയിലേക്ക് കൂടുതൽ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ!
വായുവിൽ യാതൊരു താങ്ങുമില്ലാതെ തങ്ങിനിന്നിരുന്ന ആ വലിയ രുധിരമണിയുടെ കഷണങ്ങൾ പോലും അവളുടെ ആ കൊടുംശക്തിക്ക് മുന്നിൽ പ്രഭാവം മങ്ങിത്തുടങ്ങി.
എക്കാലത്തും തങ്ങളുടെ മാത്രം അഹങ്കാരമായിരുന്ന ആ ചുവന്ന വെളിച്ചം മങ്ങി, പരമശിവന്റെ നെറ്റിയിൽ നിന്നും ജനിച്ച ആ രത്നങ്ങൾ പോലും മാനസയുടെ കാൽക്കീഴിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറയ്ക്കുകയായിരുന്നു.
എന്റെ ശരീരത്തിലെ ചോര മുഴുവൻ ഐസ് പോലെ തണുത്തുറഞ്ഞു. എന്റെ നെഞ്ചിടിപ്പ് നിലച്ചു. ഞാൻ ആർക്കെതിരെയാണ് വാളോങ്ങിയത്? പ്രപഞ്ചം മുഴുവൻ മുട്ടുകുത്തുന്ന, കൈലാസത്തെപ്പോലും വിറപ്പിക്കുന്ന ഒരു കൊടുംശക്തിക്ക് നേരെയാണോ എന്റെ ഈ കൊച്ചുകളികൾ? ഇവളോട് യുദ്ധം ചെയ്‌താൽ എനിക്ക് ഹരം കിട്ടുമെന്ന ചിന്തപോലും എത്ര വലിയ മണ്ടത്തരമായിരുന്നു….

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️