മാനസയുടെ ആ തിളങ്ങുന്ന കരിങ്കൽ കണ്ണുകൾ ഇപ്പോൾ എന്നിൽ തറഞ്ഞിരിക്കുകയാണ്. എനിക്ക് നൽകിയ ശക്തിയെല്ലാം രുധിരമണി പിൻവലിക്കാൻ ശ്രമിക്കുന്നതോടെ, എന്റെ കയ്യിലെ ആ കറുത്ത വാൾ പോലും എനിക്കൊരു വലിയ ഭാരമായി അനുഭവപ്പെട്ടു തുടങ്ങി…
കാലുകൾ വിറയ്ക്കുന്നതുപോലെ…
എന്റെ അഹങ്കാരമെല്ലാം ആ നിമിഷം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ആ സംഹാരരൂപത്തിന് മുന്നിൽ ഇനി എന്ത് ചെയ്യണം എന്നറിയാതെ, ഹിരോഷിമയിൽ പൊട്ടിയ ആറ്റം ബോംബിനു മുന്നിൽ പൂത്തിരി കത്തിച്ചതുപോലെ ഞാൻ നിശ്ചലനായി നിന്നു…
പക്ഷേ, ഒന്നുറപ്പായിരുന്നു – ഇനി പിന്നോട്ടൊരു വഴിയില്ല! ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. ആ ചുവന്ന കളരിയിലെ മണ്ണിൽ എന്റെ അഹങ്കാരം അവസാനിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
“ഭയക്കരുത്!” ഞാൻ ആ രത്നത്തോട് മനസ്സിൽ ഉറക്കെ പറഞ്ഞു. എന്റെയുള്ളിലെ സകല വാശിയും, മരണത്തെ ഭയക്കാത്ത പോരാളിയുടെ വീര്യവും ഒന്നിച്ച് ചേർത്ത് ഞാൻ എന്റെ ഇച്ഛാശക്തി ആ രുധിരമണിയിലേക്ക് പ്രവഹിപ്പിച്ചു.
ഇതുവരെ അത് എനിക്ക് നൽകിയ ധൈര്യത്തിന് പകരമായി, ഞാൻ തിരിച്ച് അതിന് ധൈര്യം പകരുകയായിരുന്നു!
ആ നിമിഷം, എന്റെ നെറ്റിയിലെ ആ ചെറിയ രത്നം വീണ്ടും ജ്വലിച്ചു! മങ്ങിപ്പോയ ചുവന്ന പ്രകാശം ഇരട്ടി ശക്തിയോടെ തിരികെ വന്നു. എന്റെ സിരകളിൽ മരവിച്ചുപോയ ചോര വീണ്ടും തിളക്കുന്ന ലാവ പോലെ ഒഴുകാൻ തുടങ്ങി.
നഷ്ടപ്പെട്ട ശക്തിയും വേഗതയും ഇരട്ടിയായി എന്നിലേക്ക് ഇരച്ചുകയറി.
ശേഷം വല്ലാത്തൊരു വന്യമായ ഗർജ്ജത്തോടെ ഞാൻ മുന്നോട്ട് കുതിച്ചു. രുധിരമണി എനിക്ക് നൽകിയ സർവ്വശക്തിയും, ഇതുവരെ ഞാൻ പരീക്ഷിച്ചിട്ടില്ലാത്ത അതിവേഗതയും ഞാൻ ഒന്നിപ്പിച്ചു. എന്റെ കയ്യിലെ ആ ഭീമാകാരമായ കറുത്ത വാൾ ഒരു മിന്നൽപ്പിണർ പോലെ വായുവിനെ കീറിമുറിച്ചു.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️