പക്ഷേ, ഒരു സാധാരണ മനുഷ്യന്റെ തലയോട്ടിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ ഊർജ്ജപ്രവാഹം. എന്റെ തലച്ചോറിനുള്ളിൽ ആയിരം ബോംബുകൾ ഒന്നിച്ചു പൊട്ടുന്നതുപോലെ തോന്നി. ആ അതിമർദ്ദം താങ്ങാനാവാതെ എന്റെ കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും ചെവികളിൽ നിന്നും ചൂടുള്ള രക്തം ധാരധാരയായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി. എന്റെ ഞരമ്പുകൾ പൊട്ടാറായതുപോലെ വികസിച്ചു നിന്നു. ഞാൻ വലിയൊരു അലർച്ചയോടെ മുട്ടുകുത്തി വീണു.
രക്തം വാർന്ന്, വല്ലാത്തൊരു അവസ്ഥയിൽ കിടന്ന് പിടയുന്ന എന്നെക്കണ്ട് പേടിച്ച് ആമിക്ക് നിൽക്കാനായില്ല. എന്റെ കള്ളത്തരങ്ങൾക്കും ഈഗോയ്ക്കും അപ്പുറം അവൾക്ക് എന്നോടുള്ള സ്നേഹം അവിടെ പുറത്തുവരികയായിരുന്നു.
“ദേവാ…!” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് ഓടിവരാൻ ശ്രമിച്ചു. പക്ഷേ, അവൾക്ക് ഒരടി പോലും മുന്നോട്ടുവെക്കാൻ കഴിഞ്ഞില്ല. മാനസ യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്റെ ഒരു കൈയുയർത്തി, മാന്ത്രികശക്തിയാൽ അവളെ അവിടെത്തന്നെ തടഞ്ഞു നിർത്തി.
വേദനകൊണ്ട് പുളയുമ്പോഴും എന്റെ മനസ്സ് കൂടുതൽ കൂടുതൽ തെളിഞ്ഞുവരികയായിരുന്നു. സ്വന്തം ശക്തിയും ബുദ്ധിയും പൂർണ്ണമായി മനസ്സിലാക്കി ഉപയോഗിക്കാൻ തുടങ്ങിയാൽ മനുഷ്യനേക്കാൾ വലിയവൻ ഈ പ്രപഞ്ചത്തിലില്ല! ഓർമ്മകളുടെ ഏതോ കോണിൽ നിന്നും കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുതന്ന ഒരു കഥ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
മലയോളം വലിപ്പമുള്ള, അജയ്യനായ ഒരു അസുരനെ വെറുമൊരു ചെറിയ ബാലൻ തോൽപ്പിച്ച കഥ.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️