“നിങ്ങളെ തോൽപ്പിക്കാൻ എനിക്ക് നിങ്ങളെ തൊടേണ്ട കാര്യമില്ല മാനസാ…”
ഞാൻ വളരെ ശാന്തമായി പറഞ്ഞു.
അടുത്ത നിമിഷം, എന്റെ തലച്ചോറിലെ മുഴുവൻ ഊർജ്ജവും ഞാൻ എന്റെ നെറ്റിയിലെ ആ ചെറിയ രുധിരമണിയിലേക്ക് കേന്ദ്രീകരിച്ചു. പക്ഷേ, ഇത്തവണ ശക്തി വലിച്ചെടുക്കാനല്ല… മറിച്ച്, എന്റെ ശരീരത്തിലെ മുഴുവൻ ഊർജ്ജവും ആ രത്നത്തിലേക്ക് തിരികെ പമ്പ് ചെയ്യുകയായിരുന്നു! ഒപ്പം എന്റെ അതിതീവ്രമായ ബുദ്ധിയുപയോഗിച്ച് ആ ചെറിയ രത്നത്തിന്റെ കാന്തിക ആവൃത്തി (Magnetic Frequency) ഞാൻ മാറ്റിമറിച്ചു.
കൃത്യമായി പറഞ്ഞാൽ, വായുവിൽ നിൽക്കുന്ന ആ വലിയ രുധിരമണിയുടെ അതേ ആവൃത്തിയിലേക്ക്!
രണ്ട് ഊർജ്ജസ്രോതസ്സുകൾ ഒരേ ആവൃത്തിയിൽ വന്നാൽ എന്ത് സംഭവിക്കുമെന്ന് ഭൗതികശാസ്ത്രം പറയുന്നുണ്ട്
വല്ലാത്തൊരു അനുരണനം (Resonance) അവിടെ സംഭവിക്കും!
നിമിഷനേരം കൊണ്ട് ആ കളരിയുടെ അന്തരീക്ഷം മാറിമറിഞ്ഞു. എന്റെ നെറ്റിയിലെ രത്നത്തിൽ നിന്നും ചുവന്ന പ്രകാശത്തിന് പകരം, കണ്ണഞ്ചിപ്പിക്കുന്ന വെള്ള വെളിച്ചം പുറത്തേക്ക് വമിക്കാൻ തുടങ്ങി. അതൊരു വലിയ ബോംബ് പൊട്ടാൻ പോകുന്നതിന് മുൻപുള്ള അവസ്ഥയായിരുന്നു…
എന്റെ നെറ്റിയിലെ തരി ആ വലിയ രുധിരമണിയുമായി അദൃശ്യമായ ഒരു ഊർജ്ജപാത സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.
ഇത് കണ്ട് മാനസയുടെ മുഖത്തെ ചിരി മാഞ്ഞു! അവളുടെ നാഗ കണ്ണുകളിൽ ആദ്യമായി ഭയം നിഴലിച്ചു.
കാര്യങ്ങളുടെ കിടപ്പ് അവൾക്ക് ഞൊടിയിടയിൽ മനസ്സിലായി…

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️