“വേണ്ട ദേവാ… നിർത്താൻ!” അവൾ അലറി.
പക്ഷേ ഞാൻ നിർത്തിയില്ല. ഞാൻ എന്റെ ഊർജ്ജം മുഴുവൻ അതിലേക്ക് കടത്തിവിട്ടു.
വായുവിൽ നിന്നിരുന്ന ആ വലിയ രുധിരമണി വല്ലാതെ വിറയ്ക്കാൻ തുടങ്ങി. അതിൽ നിന്നും പല വർണങ്ങൾ ചിതറി. ഞാൻ സൃഷ്ടിച്ച ആ ഊർജ്ജതരംഗം ആ വലിയ രത്നത്തെ അസ്ഥിരമാക്കുകയായിരുന്നു.
എന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. മാനസ എത്ര വലിയ അമാനുഷിക ശക്തിയാണെങ്കിലും, രണ്ട് മാന്ത്രിക രത്നങ്ങൾ തമ്മിലുള്ള ഈ ആന്തരിക ഊർജ്ജപ്രവാഹത്തെ സ്വന്തം ശാരീരിക ശക്തികൊണ്ട് തടയാൻ അവൾക്ക് കഴിയില്ല! എന്റെ നെറ്റിയിലെ രത്നം പൊട്ടിത്തെറിച്ചാൽ, ആ വലിയ രുധിരമണിയും വലിയൊരു സ്ഫോടനത്തോടെ ചിന്നിച്ചിതറും..
ആ സ്ഫോടനം ഈ തറവാടിനെ മാത്രമല്ല, മാനസയ്ക്ക് പ്രിയപ്പെട്ട അവളുടെ ശിഷ്യരായ ആമിയെയും നിധിയെയും സകലരെയും നിമിഷനേരം കൊണ്ട് വെണ്ണീറാക്കും! മാനസയുടെ സംഹാരരൂപത്തിന് പോലും ആ മഹാസ്ഫോടനത്തെ തടയാനാകില്ല!
ഈ സ്ഫോടനം തടയാൻ മാനസയുടെ മുന്നിൽ ഇനി ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ!അവളുടെ സ്വന്തം ശക്തി പോരാതെ വരും. ആ വലിയ രുധിരമണി പൊട്ടിത്തെറിക്കാതിരിക്കാൻ, അവൾക്ക് ആ രത്നത്തിന്റെ തന്നെ ശക്തി ഉപയോഗിച്ച് അതിന്റെ പ്രകമ്പനം ശാന്തമാക്കേണ്ടി വരും! അതായത്… അവൾ ആ രുധിരമണിയെ ഉപയോഗിക്കാൻ നിർബന്ധിതയാകും!
“ഭ്രാന്താ… നീ ഈ സ്ഥലം മുഴുവൻ നശിപ്പിക്കും!”
മാനസ ഭയത്തോടെ അലറിക്കൊണ്ട് എന്റെ നേർക്ക് പാഞ്ഞുവന്നു.
പക്ഷേ, അവളുടെ വേഗതയ്ക്ക് എന്നെ തൊടുന്നതിന് മുൻപേ മുകളിലെ വലിയ രുധിരമണി വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. കളരി മുഴുവൻ പ്രകമ്പനം കൊണ്ടു. ആമിയും സച്ചിനും രാഹുലുമൊക്കെ ജീവൻ പോകുന്ന ഭയത്തോടെ നിലവിളിച്ചു.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️