തന്റെ സ്വന്തം സാമ്രാജ്യവും ശിഷ്യരും കണ്മുന്നിൽ കത്തിയെരിയാൻ പോകുന്നത് കണ്ട മാനസയ്ക്ക് വേറെ വഴിയില്ലായിരുന്നു. ഈഗോയും അഹങ്കാരവും മാറ്റിവെച്ച്, തന്റെ ശരീരത്തെ വായുവിലേക്ക് ഉയർത്തി അവൾ ആ വലിയ രുധിരമണിക്ക് നേരെ കൈകൾ നീട്ടി! തന്റെ സർവ്വ ശക്തിയുമെടുത്ത്, ആ രത്നത്തിലേക്ക് കൈകൾ വെച്ച് അവൾ അതിലെ ഊർജ്ജത്തെ വലിച്ചെടുത്ത് ശാന്തമാക്കാൻ ശ്രമിച്ചു!
അതെ… ഈ യുദ്ധത്തിൽ ആദ്യമായി അവൾ ആ രുധിരമണിയെ സ്പർശിച്ചു! അതിനെ ഉപയോഗിച്ചു!
അവൾ ആ രത്നത്തെ സ്പർശിച്ച അതേ നിമിഷം, എന്റെ തലച്ചോറിലെ ആ ബന്ധം ഞാൻ വിച്ഛേദിച്ചു. സ്ഫോടനം പെട്ടെന്ന് നിലച്ചു. കളരിയിലെ ചുവന്ന പ്രകാശം പഴയതുപോലെയായി. വായുവിൽ നിന്നും മാനസ കിതച്ചുകൊണ്ട് താഴേക്ക് വീണു. അവൾ ശ്വാസമെടുക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
രക്തം വാർന്നൊലിക്കുന്ന മുഖത്തോടെ, മണ്ണിൽ മുട്ടുകുത്തിയിരുന്ന് ഞാൻ പതുക്കെ ചിരിച്ചു. എന്റെ ശരീരം തളർന്നു തുടങ്ങിയിരുന്നു.
“നിങ്ങൾ… നിങ്ങൾ ആ രുധിരമണി ഉപയോഗിച്ചു മാനസാ…”
ചോര തുപ്പുന്നതിനിടയിലും വലിയൊരു വിജയച്ചിരിയോടെ ഞാൻ പറഞ്ഞു.
“നിങ്ങളെന്നെ തോൽപ്പിച്ചേക്കാം… പക്ഷേ നിങ്ങളുടെ ആ വലിയ അഹങ്കാരമുണ്ടല്ലോ… വെറും കൈകൊണ്ട് എന്നെ തോൽപ്പിക്കുമെന്ന ആ വാക്ക്… അത് നിങ്ങൾ തന്നെ തെറ്റിച്ചു! ആ രുധിരമണിയുടെ സഹായം നിങ്ങൾക്ക് തേടേണ്ടി വന്നു!”
എന്റെ ആ വാക്കുകൾ കേട്ട് മാനസാ ദേവി സ്തംഭിച്ചുപോയി. ശാരീരികമായി ഒരു പോറൽ പോലും അവൾക്ക് ഏറ്റിട്ടില്ല. പക്ഷേ… ബുദ്ധികൊണ്ട്, വെറുമൊരു സാധാരണക്കാരന്റെ കുശാഗ്രബുദ്ധികൊണ്ട്… മാനസാ ദേവി എന്ന അമാനുഷിക ശക്തി എന്റെ കാൽക്കീഴിൽ പൂർണ്ണമായും അടിയറവ് പറഞ്ഞിരിക്കുന്നു!

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️