എന്നിലെ രാക്ഷസനെ, എന്റെ വാളിന്റെ വേഗതയെ അവർ നേരിൽ കാണണം. എന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരുടെ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ഭയം നിറയുന്നത് എനിക്ക് കാണണം!
“സന്തോഷം…”
എന്റെ പരുക്കൻ വാക്കുകൾ പൂർണ്ണമാകുന്നതിന് മുൻപ് തന്നെ ആ ഇടനാഴിയിൽ മാനസയുടെ വല്ലാത്തൊരു ചിരി മുഴങ്ങിക്കേട്ടു.
ആ ചിരിയിൽ പരിഹാസത്തേക്കാളുപരി എന്തോ വലിയൊരു പദ്ധതി ഒളിച്ചിരിപ്പുണ്ടായിരുന്നു.
“നിന്റെ ഈ അഹങ്കാരം എനിക്കിഷ്ടപ്പെട്ടു ദേവാ…”
മാനസ പതുക്കെ പറഞ്ഞു തുടങ്ങി.
“പക്ഷേ, ഒരു കാര്യം നീ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇന്ന് ഈ വാതിലിനപ്പുറം നിങ്ങളുടെ മാത്രം ചോരയല്ല വീഴാൻ പോകുന്നത്. ഇത് നിങ്ങൾ പുരുഷന്മാരുടെ മാത്രം പരീക്ഷണമല്ല…”
അവർ ഒന്ന് നിർത്തി, പിന്നിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് നേരെ തിരിഞ്ഞു.
“നാഗികയുടെയും എന്റെയും കീഴിൽ രാപ്പകലില്ലാതെ പരിശീലിച്ച ഇവരും ഇന്ന് ആ അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്. ഒരാഴ്ചത്തെ നിങ്ങളുടെ എല്ലാവരുടെയും പരിശീലനത്തിന്റെ യഥാർത്ഥ ഫലം ഇന്ന് ആ കളരിയിൽ തെളിയും!”
ഇതുകേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ആമിയെയും നിധിയെയും നോക്കി. എന്നാൽ അവരുടെ മുഖത്ത് യാതൊരു അമ്പരപ്പുമുണ്ടായിരുന്നില്ല. അവർക്കിത് മുൻപേ അറിയാമായിരുന്നിരിക്കണം. ഞാൻ റോസിനെയും കൃതികയെയും നോക്കി. അവരുടെ മുഖത്ത് വലിയൊരു ഗൗരവം വന്നിരുന്നു.
അവർ രണ്ടുപേരും തങ്ങളുടെ ആയുധങ്ങൾ (റോസ് ഒരു വലിയ ഇരുമ്പ് ചങ്ങലയും കൃതിക മൂർച്ചയേറിയ രണ്ട് കൊച്ചുവാളുകളും) കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️