കളരിയിലാകെ ഊർജ്ജങ്ങളുടെ വലിയൊരു ഏറ്റുമുട്ടൽ നടക്കുന്നതുപോലെ! ചുവപ്പും പച്ചയും നീലയും വെളിച്ചങ്ങൾ പരസ്പരം പോരടിക്കുന്ന ഭയാനകമായ ഒരന്തരീക്ഷം.
“ഇതുവരെ ഞങ്ങൾ നിങ്ങളുടെ ഗുരുക്കന്മാരായിരുന്നു…”
തക്ഷകൻ തന്റെ ഭീമാകാരമായ വാൾ വായുവിൽ വീശിക്കൊണ്ട് ഗർജ്ജിച്ചു.
“എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളുടെ ശത്രുക്കളാണ്! ജീവൻ വേണമെങ്കിൽ സർവ്വശക്തിയുമെടുത്ത് പോരാടുക!”
പറഞ്ഞുതീർന്നതും ഒരൊറ്റ കുതിപ്പായിരുന്നു! തക്ഷകൻ ഒരു കൊടുങ്കാറ്റുപോലെ എനിക്കും സച്ചിനും രാഹുലിനും നേരെ പാഞ്ഞടുത്തപ്പോൾ, മറുഭാഗത്ത് നാഗിക തന്റെ കയ്യിലെ വിഷം പുരട്ടിയ നീളൻ ചാട്ടവാറുമായി പെൺകുട്ടികൾക്ക് നേരെ പറന്നിറങ്ങി!
പെട്ടെന്ന് കളരിയിൽ ഇരുമ്പുകൾ കൂട്ടിയിടിക്കുന്ന ഭയാനകമായ ശബ്ദം മുഴങ്ങി. രാഹുലും സച്ചിനും തക്ഷകന്റെ ആദ്യത്തെ വെട്ടിൽ തന്നെ സമനില തെറ്റി പുറകോട്ട് മാറിയെങ്കിലും, ഞാൻ എന്റെ കറുത്ത വാൾ കുറുകെ പിടിച്ച് അവനെ തടഞ്ഞുനിർത്തി. എന്റെ ആയുധത്തിൽ നിന്നും വലിയൊരു തീപ്പൊരി ചിതറി. ഓരോ വെട്ടിലും രുധിരമണി എന്റെ പേശികൾക്ക് കൂടുതൽ വേഗത പകർന്നുനൽകി. തക്ഷകന്റെ കണ്ണുകളിൽ ഞാൻ പ്രതീക്ഷിച്ച ആ അത്ഭുതം വിരിയുന്നത് ഞാൻ കണ്ടു. ഞാൻ ഒരിഞ്ചുപോലും പിന്നോട്ട് പോകുന്നില്ല എന്ന് കണ്ടപ്പോൾ അവൻ കൂടുതൽ വന്യതയോടെ എന്റെ നേർക്ക് വാൾ വീശി.
എന്നാൽ എന്റെ കണ്ണുകൾ ആ പോരാട്ടത്തിനിടയിലും പെൺകുട്ടികളുടെ ഭാഗത്തേക്ക് പോയി. അവിടെ നാഗികയുടെ ചാട്ടവാർ ഒരു ജീവനുള്ള പാമ്പിനെപ്പോലെയാണ് വായുവിൽ ചലിച്ചിരുന്നത്. അവിശ്വസനീയമായ മെയ്‌വഴക്കത്തോടെ റോസ് നിലത്തുകൂടി തെന്നിമാറി തന്റെ ഇരുമ്പുചങ്ങല വീശി നാഗികയുടെ കാലുകൾ ലക്ഷ്യമാക്കി എറിഞ്ഞു. കൃതിക തന്റെ ഇരട്ടവാളുകൾ കൊണ്ട് ചാട്ടവാറിന്റെ മുനകളെ വെട്ടിമാറ്റാൻ ശ്രമിച്ചു.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️