പക്ഷേ എന്നെ ഏറ്റവും ഞെട്ടിച്ചത് ആമിയും നിധിയുമാണ്! അവർ ഭൂഗുരുത്വത്തെ തോൽപ്പിച്ച് വായുവിൽ പാറിനടക്കുകയായിരുന്നു. ആമിയുടെ വിരലിലെ മോതിരത്തിൽ നിന്നും പ്രവഹിച്ച കറുത്ത വെളിച്ചം ഒരു വലിയ പരിചപോലെ നാഗികയുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി. നിധിയുടെ കണ്ണുകൾക്ക് ഇപ്പോൾ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു; അവൾ വെറും കൈകൾ കൊണ്ട് വായുവിൽ എന്തൊക്കെയോ മുദ്രകൾ കാണിച്ചപ്പോൾ, നാഗികയ്ക്ക് നേരെ അദൃശ്യമായ ഏതോ വലിയ ശക്തി ഇരച്ചുകയറുന്നതുപോലെ തോന്നി. മനുഷ്യർ തമ്മിലുള്ള ഒരു യുദ്ധമായിരുന്നില്ല അത്, അമാനുഷിക ശക്തികൾ തമ്മിലുള്ള ഒരു കൊടുംപോരാട്ടമായിരുന്നു!
“യുദ്ധത്തിൽ ശ്രദ്ധിക്ക് മർത്യാ!”
തക്ഷകന്റെ അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞത്. എന്റെ ശ്രദ്ധ മാറിയ ആ ചെറിയ സമയം കൊണ്ട് അവന്റെ വാൾ എന്റെ നെഞ്ചിന് കുറുകെ ആഴത്തിലൊരു വരമ്പ് തീർത്തിരുന്നു. ചോര ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
മുറിവിന്റെ നീറ്റൽ എന്റെ വാശിയെ നൂറിരട്ടിയാക്കി വർദ്ധിപ്പിച്ചു. എന്റെ കണ്ണുകളിലെ കൃഷ്ണമണികൾ പോലും രുധിരമണിയുടെ ചുവപ്പിലേക്ക് മാറിയതുപോലെ എനിക്ക് തോന്നി. വല്ലാത്തൊരു അലർച്ചയോടെ, എന്റെ സർവ്വശക്തിയുമെടുത്ത് ഞാൻ എന്റെ കറുത്ത വാൾ വീശി തക്ഷകന് നേരെ പാഞ്ഞടുത്തു.
ഇപ്പോൾ ആ കളരിയിൽ എവിടെ നോക്കിയാലും ചോരയുടെ ഗന്ധവും ആയുധങ്ങളുടെ ശബ്ദവും മാത്രം! മരണത്തെ മുഖാമുഖം കാണുന്ന ആറാം ദിവസത്തെ ആ വലിയ പരീക്ഷണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയായിരുന്നു.

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥
എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰
പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ
petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️