മുറിക്ക് മുന്നിലെത്തിയ ഞാൻ അവിടെ കണ്ട കാഴ്ച കണ്ട് ശരിക്കും ഒന്ന് അത്ഭുതപ്പെട്ടു. ആ വലിയ വീട്ടിലുള്ള സകലരും അവിടെയുണ്ടായിരുന്നു! സച്ചിനും രാഹുലും റോസും കൃതികയും… എന്തിനേറെപ്പറയുന്നു, സാക്ഷാൽ തക്ഷകനും നാഗികയും വരെ അവിടെയുണ്ട്! ആ വലിയ മുറിയുടെ തണുത്ത കാവി പരത്തിയ തറയിൽ എല്ലാവരും വളരെ അച്ചടക്കത്തോടെ ചമ്രം പടിഞ്ഞിരിക്കുകയാണ്.
അവിടെ സൂചി വീണാൽ കേൾക്കുന്ന അത്രയും വലിയൊരു നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.
ഞാൻ പതുക്കെ മീനാക്ഷിമോളെ താഴെയിറക്കി. അവൾ ഓടിപ്പോയി തക്ഷകന്റെ അടുത്തായി ചമ്രം പടിഞ്ഞിരുന്നു. ഞാനും ആമിയും നിധിയും അവർക്ക് പിന്നിലായി തറയിൽ ഇരുന്നു.
എല്ലാവരുടെയും നോട്ടം മുറിയുടെ നടുവിലേക്കായിരുന്നു. അവിടെ ആ ഇരുമ്പ് ചങ്ങലയിൽ തൂക്കിയിട്ട തൂക്കുക്കട്ടിലിൽ മാനസ ഇരിപ്പുണ്ടായിരുന്നു.
അങ്കത്തട്ടിൽ ഞാൻ കണ്ട ആ ഭയാനകമായ സംഹാരരൂപിണിയേ ആയിരുന്നില്ല അവർ. വളരെ ലളിതമായ ഒരു സാരിയായിരുന്നു അവരുടെ വേഷം.
കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം. അയച്ചിട്ട നനഞ്ഞ മുടിയും, നെറ്റിയിലൊരു വലിയ ചുവന്ന പൊട്ടും… കണ്ണുകൾ പാതി അടച്ച്, എന്തോ വലിയ ആലോചനയിലായിരുന്നു അവർ. ആ ആട്ടുപലക പതുക്കെ മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ടായിരുന്നു.
ആരും ഒരക്ഷരം മിണ്ടുന്നില്ല. മാനസയുടെ മുഖത്ത് വലിയൊരു ഗൗരവം നിഴലിച്ചിരുന്നു. അവരുടെ ആ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി, അവർക്ക് വലിയൊരു കഥ പറയാനുണ്ട്! വെറുമൊരു കഥയല്ല, ഞങ്ങളുടെയെല്ലാം ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന എന്തോ വലിയ സത്യങ്ങൾ…

ഇത് ശെരിക്കും കഥ തന്നെ ആണോ…. എന്റെ പൊന്നോ സീൻ സാധനം… അവസാനം കൊണ്ട് നിർത്തിയത് ഒക്കെ goosebumps moments ആയിരുന്നു… ഏത് രീതിയിൽ ആണ് കഥയെ ഈ രീതിയിൽ ഒക്കെ എത്തിച്ചത്…. അവസാനത്തെ twist ഒക്കെ predictable ആയിരുന്നു… എന്നാലും അത് തരുന്ന ഒരു impact ഉണ്ടല്ലോ…. അടുത്ത ഭാഗം പെട്ടന്ന് കിട്ടാൻ പാട് ആണെന്ന് അറിയാം… എങ്കിലും ശ്രമിക്കണം…. എങ്ങനെ ദേവ ഉണ്ടായത് എന്ന് അറിയാൻ ഒരു ആകാംഷ… പിന്നെ ജാതം ചേരുമ്പോൾ ആയി connection വന്നത് miss ആയോ എന്ന് ഒരു സംശയം…. എന്തായാലും ഈ കഥ പൂർത്തിയാക്കണം….
awesome waiting 4 next part
Bro this amazing 🔥🫶🏻
ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്ത് തന്നെയായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയോ
Evide Perdonal ID share cheyyauruthu
ഫുൾ രോമാഞ്ചം ഒരു രക്ഷ ഇല്ലാത്ത എ😊ഴുത്ത് 😍
ഡേയ് ഈ പൊങ്ങിയ രോമം ഒന്ന് താഴ്ത്തി തരാൻ പറ്റുവോ 😮💨🔥. എന്ത് എഴുത്താടോ?🔥. വേറൊന്നും പറയാൻ ഇല്ല 🔥 സാനം.
what the f#&k 😶🌫️.next chapter varan long gap edukkum enn karuthi (maybe ini kittilla enn karuthi🥹) enthayalum vannallo🫂 ini vayikatye lol😂.