കൂടുതൽ പേരും അവിടേ ആയിരുന്നെങ്കിലും കുറച്ചുപേർ ഗ്രൗണ്ടിനു ചുറ്റും വട്ടത്തിൽ പണിതിരിക്കുന്ന ഇരുപ്പിടങ്ങളിൽ കാണാം…
ചുറ്റും മരങ്ങളാൽ കൊണ്ട് മൂടിയതുകൊണ്ട് തന്നെ വെയിലിന്റെ ഒരംശം പോലും എവിടെയും കാണാനായില്ല….
പടവുകൾ ഇറങ്ങി ഗ്രൗണ്ടിലേക്ക് പോവാൻ മടിയായതുകൊണ്ട് ഇവിടേ എവിടെങ്കിലും ഇരിക്കാം തീരുമാനിച്ചപ്പോൾ ആയിരുന്നു… രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്നപോലേ കുറച്ചു മാറി ഇരിക്കുന്ന ആമി എന്റെ ശ്രദ്ധയിൽ പെട്ടത്…മാസ്ക് ഇടാത്തതുകൊണ്ട് തന്നെ അവളേ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു….
എന്നാൽ പിന്നേ അവളുടെഅടുത്തേക്ക് തന്നെ പോവാം….
അവളുമായിട്ട് ഒരു സൗഹൃദബന്ധം ഉണ്ടാക്കാൻ ഇതുതന്നെയാണ് പറ്റിയ അവസരം…
ഞാൻ അവളുടെ അടുത്തേക്ക് നടന്നു…
താടിക്ക് കയ്യും കൊടുത്ത് ഗ്രൗണ്ടിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ് അവൾ..
അപ്പോഴാണ് അവളുടെ വേഷവും ഞാൻ ശ്രദ്ധിക്കുന്നത്….
ഒരു അനാർക്കലി ടൈപ്പ് റെഡ് കുർത്തി ആയിരുന്നു അവളുടെ വേഷം പിന്നേ അതിനു മാച്ചിങ് ആയിട്ടുള്ള തട്ടവും..
ബാക്കിയുള്ളവരുടെ പോലെയല്ല ശരീരം തീരേ കാണിക്കാതെയും വളരേ ഒതുങ്ങിയതുമായിരുന്നു അവളുടെ ഡ്രസ്സിങ് രീതി…
ഈ പെണ്ണെന്നേ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണല്ലോ….. 😌
എന്റെ കാൽപ്പെരുമാറ്റത്തിന്റെ ശബ്ദം കേട്ട് അവൾ എന്നേ തിരിഞ്ഞു നോക്കി…
ശേഷം ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും അവൾ ഗ്രൗണ്ടിലേക്ക് നോക്കിയിരുന്നു….

Intresting super story 🙂
Evde vroo
കൊള്ളാം പൊളി 🔥
Ithe polichitt ond
Nithine thallandairunn ellam seri akum enn enik ariyam and waiting for that
Bro, polii❤❤
ബ്രോ ഒരു രക്ഷേം ഇല്ല ഓരോ വരിയും വായിക്കുമ്പോ ഈ സ്ഥലവും കളേജും എല്ലാം എവിടയോ കണ്ട് മറന്നത് പോലെ മനസിലേക്ക് തികട്ടി വരുവ എന്ത് പറയണം എന്ന് അറിയില്ല അത്രേം കിടിലം എഴുത്ത് നിർത്താതെ മുന്നോട്ട് കൊണ്ട് പോയാൽ നല്ലത് ഞൻ ഏതേലും ഒരു കഥ വായിച്ച് നല്ലതെന്ന് തോന്നിയിട്ടുണ്ടോ പിന്നെ അതിൻ്റെ ഒന്നും ഒരു വിവരവും ഉണ്ടാവാറില്ല എൻ്റെ കോഴപ്പണോ അതോ എഴുത്തുന്നവരുടേതാണോ എന്നും അറിയില്ല എന്തായാലും നിർത്താതെ എഴുതാൻ ശ്രമിക്കൂ
This is really beautiful what a perfect writing you’re just taking us to the place where I feel this happening I can see those things by just reading your writing what a pleasant way of presentation beautiful
ചെന്നായ മനുഷ്യൻ പുതിയ വില്ലൻ കൊള്ളാലോ. നീ ആയതുകൊണ്ട് suspense അടിപ്പിച്ചു വേറെ twist കൊണ്ടുവരും 🫴🏻ന്തായാലും അടിപൊളി scn❤🔥next പാർട്ട് വേഗം
കൊള്ളാം മോനെ നല്ല കഥ