നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 984

 

അവൾ വീണ്ടും എന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു…

 

​അവളുടെ ആ ആവശ്യത്തിന് മുൻപിൽ എനിക്ക് തല കുനിക്കേണ്ടി വന്നു.

​ഞാൻ വീണ്ടും ബെഡിലേക്ക് ഇരുന്നു.

 

അവൾ മെല്ലെ എന്റെ ഷർട്ട് മുകളിലേക്ക് ഉയർത്തി. വയറ്റിലെ ആ മുറിവ് കണ്ടതും അവളുടെ മുഖത്ത് വേദന പടരുന്നത് ഞാൻ കണ്ടു.

 

ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് റൂമിന്റെ ഒരു മൂലയിലോട്ട് പോയി…. ഞാൻ അവളേ തന്നേ ശ്രദ്ധിച്ചിരിക്കുകയാണ്… അവൾ പോയിടത്ത് ഒരു ചെറിയ ചെടി ചട്ടിയിലായി ഒരു ചെടി ഞാൻ കണ്ടു…

 

കണ്ടമാത്രയിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നായിരുന്നു അത്… പക്ഷേ ഇവളെന്തിന് ഇത് തന്റെ വീടിനുള്ളിൽ സൂക്ഷിക്കണം…

 

ആമിയുടെയും നിധിയുടെയും ചില നേരത്തേ സ്വഭാവവും…മറുപടികളും ശ്രദ്ധിച്ചാൽ അവർക്ക്മാത്രമായി അറിയുന്ന എന്തോ ഒന്ന്‌ അവർ ഒലിപ്പിക്കാൻ ശ്രമിക്കുന്നപോലെയാണ് എനിക്ക് തോന്നുന്നത്…

 

സമയമാവട്ടെ ചോദിച്ചറിയാം എന്തായാലും എന്തൊക്കെയോ കരിഞ്ഞു മണക്കുന്നുണ്ട്…

 

അവൾ ആ ചെടിയിൽ നിന്നും രണ്ട് മൂന്ന് ഇലകൾ പറിച്ചു…ശേഷം ടേബിളിന് മുകളിലുള്ള ജഗിൽ നിന്നും കുറച്ചു വെള്ളമെടുത്ത് ഇലയിൽ തളിച്ചു…ഞാൻ ചെയ്യുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് ആമി ചെയ്യുന്നത്….

 

നനഞ്ഞ ഇലകളുമായി അവൾ അടുത്തേക്ക് വന്ന് വീണ്ടും എന്റെ ഷർട്ട്‌ പിടിച്ചു പൊക്കി… ശേഷം നനഞ്ഞ ഇലകൾ അതിന് മുകളിൽ ഒട്ടിച്ചു വച്ചു….. മുറിവിൽ നേരിയ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി… അതിങ്ങനേ ശരീരത്തിലൂടെ സഞ്ചരിക്കുകയാണ്….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

98 Comments

Add a Comment
  1. പരുന്ത് വാസു

    എന്ത് കഥയാണ് ബ്രോ ഒരു രക്ഷേം ഇല്ല ഇത് പോലെ മുന്നോട്ട് പോട്ടെ സൂപ്പർ waiting for next part

  2. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  3. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  4. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  5. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *