നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 984

 

​റോസിന്റെ ഓരോ ചോദ്യവും ഓരോ അമ്പുകൾ പോലെയാണ് എന്റെ നെഞ്ചിൽ തറച്ചത്.

 

സത്യത്തിൽ ഞാൻ അത് ചിന്തിച്ചിരുന്നില്ല. പേടി… അത് മാത്രമായിരുന്നു ആ സമയം എന്റെ ഉള്ളിൽ.

 

​”ഞാൻ… ഞാൻ എന്ത് ചെയ്യും റോസേ…?”

 

​എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

​”നീ ഇപ്പോൾ ഒന്നും ചെയ്യണ്ട.നാളേ നമ്മുക്ക് രണ്ട് പേർക്കും ലീവ് എടുക്കാം എന്നിട്ട് കൃതികയേ പോയി പിക്ക് ചെയ്യാം…..അടുത്ത ദിവസം മുതൽ നീ കോളേജിൽ വെച്ച് ആമിയെ കാണുമ്പോൾ ഓടി ഒളിക്കാൻ നിൽക്കരുത്. കാര്യമൊന്നും ഉണ്ടാവില്ലെങ്കിലും ഞാൻ പറഞ്ഞു നോക്കാം..”

 

​അവൾ ഫോൺ കട്ട് ചെയ്തു.

 

ഇറങ്ങിയ ഭാരം അതേ പോലേ കയറി വന്നു…

 

​രാത്രി ഉറക്കം വന്നതേയില്ല. കണ്ണടക്കുമ്പോൾ ആമിയുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും മാത്രം.

 

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.

 

ഒടുവിൽ ചിന്തകൾക്ക് വിരാമമിടാൻ എന്നവണ്ണം ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.

 

​സമയം മെല്ലെ കടന്നുപോയി…

 

എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണ ഞാൻ, മുറിയിലെ തണുപ്പ് അസാധാരണമായി കൂടുന്നത് അറിഞ്ഞാണ് പാതി മയക്കത്തിൽ നിന്നുണർന്നത്.

 

എല്ലുകളിലേക്ക് തുളച്ചു കയറുന്ന തരം കുളിർ…

 

​പെട്ടെന്നാണ് വാതിൽ തുറക്കുന്ന നേരിയ ശബ്ദം ഞാൻ കേട്ടത്…

 

ചിന്തിച്ച് കിടക്കുന്നതിനിടയിൽ വാതിൽ അടക്കാൻ മറന്നിരുന്നു…

 

​അലസമായി ഞാൻ കണ്ണുകൾ തുറന്നു.

 

​മുറിയിലാകെ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നിറഞ്ഞു നിൽക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

98 Comments

Add a Comment
  1. പരുന്ത് വാസു

    എന്ത് കഥയാണ് ബ്രോ ഒരു രക്ഷേം ഇല്ല ഇത് പോലെ മുന്നോട്ട് പോട്ടെ സൂപ്പർ waiting for next part

  2. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  3. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  4. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  5. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *