നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 983

ആ നീല വെളിച്ചത്തിൽ മുറിയിലെ വസ്തുക്കൾക്കെല്ലാം വല്ലാത്തൊരു വശ്യത തോന്നി.

 

​എന്റെ നോട്ടം ചെന്നെത്തിയത് വാതിലിലേക്കാണ്. അവിടെ, ആ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്ത്രീരൂപം നിൽക്കുന്നു. വെളിച്ചത്തിന് എതിരായി നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്.

​ഒരു നിമിഷം ശ്വാസം നിലച്ചുപോയി.

 

​ആ രൂപം മെല്ലെ, വളരെ സാവധാനം എന്റെ അടുത്തേക്ക് നടന്നുടുത്തു. ഓരോ ചുവടുവയ്ക്കുമ്പോഴും ആ നിഴൽ മാറി രൂപം വ്യക്തമായി വരികയായിരുന്നു.

 

​നിധി…!

 

​ഞാൻ ഒന്ന് ഞെട്ടി. ദിവാനിൽ നിന്നെഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും ശരീരം അനങ്ങാൻ കൂട്ടാക്കാത്തതുപോലെ.

​അവൾ വന്ന് എന്റെ അരികിൽ നിന്നു…

 

അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

 

​ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു.

 

​ഒന്നും മിണ്ടാതെ, അവൾ മെല്ലെ കുനിഞ്ഞു. ഒരാൾക്ക് മാത്രം കഷ്ടിച്ച് കിടക്കാൻ കഴിയുന്ന ആ ഇടുങ്ങിയ ദിവാൻ കോട്ടിലേക്ക് അവൾ എനിക്കൊപ്പം കയറിക്കിടന്നു.

 

​എന്റെ ശ്വാസതാളം തെറ്റി. ഇതൊരു സ്വപ്നമാണോ അതോ വല്ല വിഭ്രാന്തിയുമാണോ എന്ന് ചിന്തിച്ചു പോയ നിമിഷം.

 

​പക്ഷേ, അടുത്ത നിമിഷം അവളുടെ ശരീരം എന്നോട് ചേർന്നു.

​സ്വപ്നമല്ലിത്…!

​അവളിൽ നിന്നും പ്രവഹിക്കുന്ന ശരീരത്തിന്റെ ചൂടും, എന്റെ നാസികയിലേക്ക് തുളച്ചു കയറുന്ന അവൾക്ക് മാത്രമുള്ള ആ പരിചിതമായ സുഗന്ധവും, എന്നോട് ചേർന്ന് കിടക്കുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയും എന്നെ ഓർമ്മിപ്പിച്ചു;

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

97 Comments

Add a Comment
  1. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  2. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  3. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  4. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *