നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 983

 

​അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.

​ഞങ്ങൾ തിരഞ്ഞെടുത്ത വഴി മാത്രമല്ല, ബാക്കി നാല് വഴികളും വന്ന് ചേർന്നത് ആ ഒരു വലിയ ഹാളിലേക്കായിരുന്നു. ഗുഹയുടെ ഒത്ത നടുക്ക്, പ്രകൃതിദത്തമായി ഉണ്ടായ വലിയൊരു മുറി. അവിടെ വെച്ച് ഞങ്ങൾ പത്തുപേരും വീണ്ടും ഒന്നിച്ചു. ആമിയുടെ മുഖത്ത് അപ്പോഴാണ് ആശ്വാസം കണ്ടത്.

 

​പക്ഷേ, ആ ഗുഹയുടെ നടുവിൽ കണ്ട കാഴ്ച… അത് ഞങ്ങളെ നിശബ്ദരാക്കി.

 

​അവിടെ, ഉയർന്നു നിൽക്കുന്ന ഒരു കരിങ്കൽ തിട്ടയിൽ… ഒരു മനുഷ്യന്റെ അസ്ഥികൂടം ഇരിക്കുന്നുണ്ടായിരുന്നു. പഴകി ദ്രവിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ, വെളുത്ത എല്ലുകൾ മാത്രം ബാക്കി.

 

​പക്ഷെ ഞങ്ങളുടെ കണ്ണുടക്കിയത് ആ അസ്ഥികൂടത്തിലല്ല, മറിച്ച് അതിന്റെ കൈവിരലുകളിലായിരുന്നു.

 

​ആ അസ്ഥികൂടത്തിന്റെ പത്തു വിരലുകളിലുമായി പത്തു മോതിരങ്ങൾ ഉണ്ടായിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഒട്ടും മങ്ങാത്ത, വിചിത്രമായ കൊത്തുപണികളുള്ള മോതിരങ്ങൾ. ഇരുട്ടിൽ പോലും അവ വല്ലാത്തൊരു തിളക്കം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ തന്നെ ആർക്കും ഒന്ന് തൊട്ടുനോക്കാൻ തോന്നുന്ന അത്രയും ഭംഗിയുള്ളവ.

 

​ഒരു നിമിഷം ആമീയൊഴിച്ചു ബാക്കി ഞങ്ങൾ എല്ലാവരും അതിൽ മയങ്ങിപ്പോയി.

 

എന്തോ ഒരു ആകർഷണവലയത്തിൽപ്പെട്ട പോലെ… ഭയത്തേക്കാൾ ഉപരി ആ മോതിരങ്ങൾ സ്വന്തമാക്കാനുള്ള കൗതുകമായിരുന്നു ഞങ്ങൾക്ക്.

​’ഇത്രയും പഴയതല്ലേ… ആർക്കും വേണ്ടാത്തതല്ലേ…’ എന്ന ചിന്തയായിരുന്നു എല്ലാവർക്കും.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

97 Comments

Add a Comment
  1. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  2. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  3. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  4. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *