നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 983

​ഞങ്ങൾ പത്തുപേർ… അവിടെ പത്തു മോതിരങ്ങൾ…

​ആരും പരസ്പരം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി അടുത്തു ചെന്നു.

 

ആ അസ്ഥികൂടത്തിന്റെ വിരലുകളിൽ നിന്ന്

ഓരോ മോതിരമായി ഊരിയെടുത്തു.

 

ആമിയും ഞാനും ഓരോന്ന് എടുത്തു.

 

ആമിക്ക് തീരേ താൽപ്പര്യമുണ്ടായിരുന്നില്ല പിന്നേ ഇത് വരേ വന്നതല്ലേ എന്തായാലും ഒന്നെടുക്ക് എന്ന് ഞാനാണ് പറഞ്ഞത്… കൈയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു തണുപ്പ് തോന്നി ആ ലോഹത്തിന്.

​മോതിരങ്ങൾ വിരലിലണിഞ്ഞപ്പോൾ ഞങ്ങൾ ജയിച്ച ഭാവത്തിലായിരുന്നു. ആ നിമിഷം… ആ ഗുഹയ്ക്കുള്ളിൽ ഒരു കാറ്റ് വീശിയതുപോലെ തോന്നി.

 

അന്ന്… അന്ന് ആ മോതിരം വിരലിലിട്ടതാണ് ഞങ്ങളുടെ വിധിയെ മാറ്റിയത് ദേവാ…

 

​പെട്ടെന്നാണ് ആ ഗുഹയുടെ ആഴങ്ങളിൽ നിന്ന് ഭയാനകമായ ചില ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയത്.

 

പാറകൾക്കിടയിലൂടെ കാറ്റ് ചീറിപ്പായുന്നതുപോലെയല്ല… മറിച്ച് ആയിരം പേർ ഒന്നിച്ച്, വേദനകൊണ്ട് നിലവിളിക്കുന്നതുപോലെ…

അല്ലെങ്കിൽ വലിയ ഭാരമുള്ള എന്തോ ഒന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്നതുപോലെ…

ആ ശബ്ദം കൂടിക്കൂടി വന്നു.

 

ഗുഹയുടെ ഭിത്തികൾ പോലും വിറയ്ക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി.

 

​ആമി ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. അവളുടെ മുഖം വിളറി വെളുത്തു.

​”നമുക്ക് പോകാം… പ്ലീസ്… ഇനിയും ഇവിടെ നിൽക്കണ്ട…” അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

 

​ഞങ്ങളും അത് ശരിവെച്ചു.

 

അവിടുത്തെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞിരുന്നു. ശ്വാസം മുട്ടുന്നതുപോലൊരു അവസ്ഥ. ഞങ്ങൾ തിരിഞ്ഞോടാൻ തുടങ്ങി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

97 Comments

Add a Comment
  1. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  2. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  3. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  4. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *