നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 983

 

​പക്ഷെ… ഞങ്ങളുടെ പ്രശ്നങ്ങൾ അവിടെ തീർന്നിട്ടുണ്ടായിരുന്നില്ല ദേവാ.

 

​ഗുഹയ്ക്ക് പുറത്ത്, മരങ്ങൾക്കിടയിലായി… ഞങ്ങളെത്തന്നെ നോക്കി കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.

​അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അനങ്ങുന്നുപോലുമില്ല.

​അവരുടെ രൂപം… ദൈവമേ…

അതൊരിക്കലും മനുഷ്യരായിരുന്നില്ല. അവരുടെ ശരീരത്തിന് വെണ്ണീറിന്റെ നിറമായിരുന്നു. വിളറി വെളുത്ത, ജീവന്റെ ഒരംശം പോലുമില്ലാത്ത ശരീരങ്ങൾ.

 

​പക്ഷെ ഏറ്റവും ഭയാനകമായത് അതൊന്നുമല്ലായിരുന്നു… അവരുടെ മുഖത്തെ ആ ചിരിയാണ്. വല്ലാത്തൊരു ചിരി… ചുണ്ടുകൾ ചെവി വരെ നീളുന്നതുപോലെയുള്ള, അസ്വാഭാവികമായ, ഭീതിപ്പെടുത്തുന്ന ചിരി.

 

​ഞങ്ങളുടെ ചോര മരവിച്ചുപോയി.

 

​”ആരും അവരെ നോക്കണ്ട… നടക്ക്… വേഗം നടക്ക്…” അർജുനേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

​ഞങ്ങൾ പത്തുപേരും പരസ്പരം കൈകൾ കോർത്തുപിടിച്ചു. വിറയ്ക്കുന്ന കൈകളോടെ ഞങ്ങൾ നടക്കാൻ തുടങ്ങി.

​ഞങ്ങൾ നടക്കുമ്പോൾ… അവരും അനങ്ങിത്തുടങ്ങി.

 

​അവർ ഞങ്ങളെ ആക്രമിക്കാൻ വന്നില്ല. ഓടി ഞങ്ങളെ പിടിക്കാൻ ശ്രമിച്ചില്ല. പകരം, ഞങ്ങൾ നടക്കുന്ന അതേ വേഗതയിൽ, നിശബ്ദമായി അവർ ഞങ്ങളുടെ പിന്നാലെ വന്നു.

​ഞങ്ങൾ വേഗത്തിൽ നടന്നാൽ അവരും വേഗത്തിൽ വരും. ഞങ്ങൾ ഒന്നു പതറിയാൽ അവരും നിൽക്കും.

​തിരിഞ്ഞു നോക്കുമ്പോഴെല്ലാം കാണാം… മരങ്ങൾക്കിടയിലൂടെ, ഇരുളിൽ തിളങ്ങുന്ന ആ വെളുത്ത ശരീരങ്ങളും, ആ പൈശാചികമായ ചിരിയും… അവർ ഞങ്ങളെ പിന്തുടരുകയാണ്.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

97 Comments

Add a Comment
  1. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  2. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  3. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  4. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *