റോസിന്റെ വാക്കുകൾ കേട്ടപ്പോൾ എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു.
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ ഞാൻ ദിവാനിൽ ഇരുന്നു.
എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം, റോസും എന്റെ അരികിൽ വന്നിരുന്നു.
”ദേവാ, ഞാൻ നിന്നോട് ഒരു കാര്യം പറയട്ടേ?”
”മ്മ്…”
“വരുന്ന വഴി നിന്റെ കാര്യം ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു… ”
“എന്ത് കാര്യം…”
ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ എന്നെനിക്കറിയണമായിരുന്നു…
“അത് നീ അവളേ ഉമ്മവച്ചില്ലേ അത്…”
“എന്നിട്ട്…?”
ഞാൻ അവളുടെ മറുപടിക്കായി ചെവിക്കൂർപ്പിച്ചു വച്ചു…
“ആമിയുടെ സ്വഭാവം പതിവ് പോലേ ശാന്തമായിരുന്നു. നിന്നേ കുറിച്ച് മോശമായിട്ടൊന്നും അവൾ പറഞ്ഞില്ല. ആ ടെൻഷനിൽ അല്ലെങ്കിൽ ആ നിമിഷം അറിയാതെ ചെയ്തുപോയതാവാം എന്ന് മാത്രമാണ് അവൾ പറഞ്ഞത്.
ഒപ്പം അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയും ഞാൻ ശ്രദ്ധിച്ചിരുന്നു……എനിക്ക് തോന്നുന്നു അവൾക്ക് നിന്നോടെന്തോ ഉണ്ട് ദേവാ…”
അവൾ പറഞ്ഞു നിർത്തി….
ഇന്നലെ വരേ ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യമായിരുന്നു റോസ് ഇപ്പോൾ പറഞ്ഞതെങ്കിലും. ഇപ്പോൾ അതല്ല അവസ്ഥ.
ഞാൻ മറുപടി പറയാതേ തലയ്ക്കു കയ്യും കൊടുത്ത് പിന്നേയും ചിന്തകളിൽ ആഴ്ന്നു…..
പെട്ടെന്നാണ് താഴേ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത്…
ഞാൻ റോസിനേ നോക്കി അവളുടെ മുഖത്തും സംശയം നിഴലിച്ചു നിൽക്കുന്നുണ്ട്…
