നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ] 44

 

നിധിയും ആമിയും താഴേ ഒറ്റക്കായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്…

 

വേഗം വാതിൽ തുറന്ന് താഴോട്ട് പോയി…

 

നിലത്ത് പലയിടത്തായി പാത്രങ്ങൾ പൊട്ടിച്ചിതറിക്കിടക്കുന്നു. മുറിയുടെ ഒത്ത നടുക്കായി ആമിയും നിധിയും നിൽപ്പുണ്ട്.

 

രണ്ടുപേരും പരസ്പരം വിരൽ ചൂണ്ടി എന്തോ തർക്കത്തിലാണ്.

 

​’ഇവറ്റകൾക്കെന്താ വയ്യേ.. 😐’ ഞാൻ മനസ്സിലോർത്തു.

 

​ഇതുകണ്ട് റോസ് ആമിയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. പക്ഷേ ഞാൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ച് തടഞ്ഞു.

 

​”കാറിന്റെ കീ താ…”

 

​ഞാൻ കൈ അവളുടെ നേർക്ക് നീട്ടി.

 

​അതുവരെ ബഹളമായിരുന്ന മുറിയിൽ പെട്ടെന്ന് നിശബ്ദത പരന്നു.

 

എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.

 

​ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ കീ എന്റെ കയ്യിലേക്ക് തന്നു.

 

​കീ വാങ്ങിയതും ഒന്നും മിണ്ടാതെ ഞാൻ പതിയെ വാതിലിന് നേരെ നടന്നു.

​ഡോറിന്റെ അടുത്തെത്തിയതും പിന്നിൽ നിന്നും ആരോ എന്നെ അനുഗമിക്കുന്നതുപോലെ… കാലൊച്ചകൾ കേട്ടുതുടങ്ങി.

 

​ഞാൻ തിരിഞ്ഞു നോക്കിയില്ല, പക്ഷേ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു…

 

ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

 

സ്റ്റിയറിംഗിൽ പിടിച്ച് സീറ്റിലേക്ക് ചാരിയിരുന്നതും, പിന്നാലെ വന്നവർ ഓരോരുത്തരായി കാറിനുള്ളിലേക്ക് കയറാൻ തുടങ്ങി.

 

​ആരും പരസ്പരം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.

​നിധിയും റോസും പിൻസീറ്റുകളിൽ സ്ഥാനം പിടിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

Leave a Reply

Your email address will not be published. Required fields are marked *