അരുത് അബു, അരുത്. നമ്മൾ അങ്ങനെയൊന്നും ചിന്തിച്ചുകൂടാ.
അവളെ ഉണർത്താനായി ഞാൻ അവളുടെ ചന്തിയിലൊന്ന് തോണ്ടി.
എന്തുകൊണ്ട് ചന്തി എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.
അവൾ ഒന്നു കുറുകി എന്നല്ലാതെ കണ്ണുകൾ തുറന്നില്ല.
തോണ്ടിയതിൻ്റെ ശക്തി കുറഞ്ഞുപോയതാകുമോ? 🤔
ഇത്തവണ എൻ്റെ തോണ്ടലിൻ്റെ ശക്തി ഒന്നു കൂട്ടി…..
അലുവ പോലുള്ള അവളുടെ ചന്തിയിൽ കൈവിരൽ ആഴ്ന്നിറക്കി തോണ്ടിയപ്പോൾ അതൊന്ന് ചെറുതായി തുളുമ്പിയില്ലേ എന്നൊരു സംശയം. 🤔
സംശയം വന്നാൽ അതിനുത്തരം കണ്ടുപിടിക്കണം എന്ന സാമാന്യബോധമുള്ളതുകൊണ്ടും, ഇവളെ ഉണർത്തണം എന്ന ദൃഢമായ ചിന്തയുള്ളതുകൊണ്ടും ഞാൻ സമയം പാഴാക്കിയില്ല. ചന്തി നോക്കി ആഞ്ഞൊരു പിടി പിടിച്ചു.
”ചന്തിക്ക് കേറിപ്പിടിക്കുന്നോടാ നാറി!”
ഉറക്കപ്പിച്ചുപിടിച്ച് ഞെട്ടിത്തെറിച്ചുകൊണ്ട് അവൾ കൈ വീശിയടിച്ചപ്പോൾ അതേറ്റുവാങ്ങാൻ മാത്രമേ എൻ്റെ ശരീരത്തിന് സാധിച്ചുള്ളൂ.
😐
കിട്ടിയ അടിയും വാങ്ങി കുറച്ചുനേരം ഞാൻ ചത്തതുപോലെത്തന്നെ കിടന്നു.
ശേഷം തല പതിയെ ഒന്നു ചരിച്ച് നോക്കി.
ഹോ, സമാധാനം. അവൾ ഇപ്പോഴും ഉറക്കത്തിലാണ്. എന്നെ തല്ലിയത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
പിന്നീട് ഞാൻ അവളെ ഉണർത്താൻ നിന്നില്ല.
അങ്ങനെ കണ്ണടച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
അവൾ പോകുകയോ പോകാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ, എനിക്കിനി അടികൊള്ളാൻ വയ്യ! 😤
