നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ] 45

 

അതിനുള്ളിൽ നിന്നും ആരെയും കാണാത്തതുകൊണ്ട് കുറച്ചു കഴിഞ്ഞതും അവന്മാർ രണ്ടു പേരും പുറത്തേക്ക് വന്നു..

 

തിരിച്ചു പോവാനായി തുനിഞ്ഞപ്പോഴാണ് തുറന്നു കിടക്കുന്ന നിധിയുടെ മുറി അവരുടെ ശ്രദ്ധയിൽ പെട്ടത്..

 

​വാതിൽ തുറന്നു കിടക്കുന്നത് കൊണ്ട് തന്നെ അവർക്ക് അകത്തേക്ക് കയറാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

 

​”ഇവൻ ഇത് എവിടെ പോയി കിടക്കുവാ…”

 

​എന്നും പറഞ്ഞ് സച്ചിനും തൊട്ടുപിന്നാലെ

രാഹുലും നിധിയുടെ മുറിയിലേക്ക് തലയിട്ടു.

 

​അകത്തേക്ക് കയറിയതും അവർ ആദ്യം കണ്ടത് കട്ടിലിന് അരികിൽ നിൽക്കുന്ന നിധിയെയാണ്. പെട്ടെന്ന് അവളെ അവിടെ പ്രതീക്ഷിക്കാത്തതുകൊണ്ട് രണ്ടുപേരും ഒന്ന് പകച്ചു.

 

​”ആഹാ… നിധി നീ ഇവിടേ ഉണ്ടായിരുന്നോ? ഞങ്ങൾ ദേവയെ നോക്കി വന്നതാ…”

 

​സച്ചിൻ അത് പറയുന്നതിനിടയിലാണ് രാഹുലിന്റെ നോട്ടം തറയിലേക്ക് പതിഞ്ഞത്.

 

​അവന്റെ കണ്ണ് തള്ളുന്നതും വായ പൊളിയുന്നതും കണ്ടിട്ടാവണം സച്ചിനും താഴേക്ക് നോക്കി.

 

​വെട്ടിയിട്ട ബാഴ തണ്ട് പോലേ കിടക്കുന്ന എന്നേ കണ്ടതും അവന്റെ കണ്ണുകളും വിടർന്നു വന്നു…

 

​എന്റെ കിടപ്പും, തൊട്ടടുത്ത് നിധിയുടെ നിൽപ്പും, മുറിയിലെ സാഹചര്യവും എല്ലാം കൂടെ കണ്ടപ്പോൾ അവരുടെ കിളി പോയെന്ന് ആ മുഖഭാവം കണ്ടാൽ തന്നെ അറിയാം.

 

​രാഹുൽ എന്നെയും നിധിയെയും മാറി മാറി നോക്കുന്നുണ്ട്.

 

ആരുമില്ലാത്ത നേരത്ത് പെണ്ണിനേ പീഡിപ്പിക്കാൻ നോക്കിയപ്പോൾ അവൾ തൂക്കിയെറിഞ്‌ തറയിലിട്ടതാണെന്ന് വല്ലോം മൈരൻ വിചാരിക്കുമോ…😐

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

Leave a Reply

Your email address will not be published. Required fields are marked *