അതുകൊണ്ട് അത്രയും പറഞ്ഞ് ഞാനും താഴോട്ട് ചെന്നു…
- പിന്നീട് അതിനേ പറ്റി ആരും ഒന്നും സംസാരിച്ചില്ല…
ഡൈനിങ് ടേബിളിൽ ഇരുന്നുകൊണ്ട് ഓരോന്ന് സംസാരിച്ചു.പ്രധാന ചർച്ചാ വിഷയം എന്നേ കൂട്ടാതെ പോയ ക്രിക്കറ്റ് മാച്ചിനേ കുറിച്ചായിരുന്നു….
തോറ്റു എന്നറിഞ്ഞപ്പോഴുള്ള സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും വലുതായിരുന്നു…
നിധി കിച്ചണിൽ കിടന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ട്. പിന്നേ നല്ല മീൻ വറുക്കുന്നതിന്റെ മണം വരുന്നതുകൊണ്ട് പോയി നോക്കാൻ നിന്നില്ല…
കുറച്ചു കഴിഞ്ഞതും രണ്ടു കയ്യിലും ഓരോ പ്ലേറ്റ് വീതമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…
അവൾ കൊണ്ടുവന്ന പ്ലേറ്റുകളിലൊന്ന് എന്റെ മുന്നിലേക്ക് വെച്ചു.
ആവി പറക്കുന്ന ചോറും അതിനൊപ്പം മൊരിയിച്ചെടുത്ത മീൻ വറുത്തതും…അതും രണ്ടെണ്ണം… 🫦
അതിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഊറി വന്നിരുന്നു. വിശപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയതുകൊണ്ടാവാം, ആ മീനിലേക്ക് നോക്കിയപ്പോൾ ലോകത്ത് വേറെ ഒന്നിനും അത്ര ഭംഗിയുള്ളതായി എനിക്ക് തോന്നിയില്ല.
എന്നാൽ ബാക്കി കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല നടന്നത്…
കയ്യിലുള്ള രണ്ടാമത്തെ പ്ലേറ്റ് സച്ചിനോ രാഹുലിനോ കൊടുക്കുന്നതിന് പകരം, അവൾ അത് ടേബിളിൽ എന്റെ പ്ലേറ്റിനോട് ചേർത്ത് വെച്ചു.
ശേഷം ഒരു കസേര വലിച്ചിട്ട് എന്റെ തൊട്ടടുത്ത് തന്നെ ഇരുന്നു.

Justice for ആമി 💔
സഹോ…സൂപ്പർ…
പറയാൻ വാക്കുകൾ കിട്ടുന്നില്ല…വാക്കുകൾക്കും അതീതമാണ് താങ്കളുടെ എഴുത്ത്…അത്രക്കും അതിമനോഹരം…
വല്ലാത്തൊരു സസ്പെൻസ് എഴുത്താണ് കാഴ്ചവച്ചിരിക്കുന്നത് ഓരോ പാർട്ടിലും… നിഥിയെ കുറിച്ച് ഒന്നും ങട് മനസ്സിലാവുന്നില്ല…interest കൂടുകയാണ്…അപ്പൊൾ ഇനി പലതും പ്രതീക്ഷിക്കാം ല്ലേ… സ്‌ടോറിയുടെ സഞ്ചാരപാത മാറുന്നു….സൂപ്പർ….
ഞാൻ മൂന്നു തവണയിലധികം മരിക്കുക എന്നുവെച്ചാൽ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും, പാവം ഞാൻ!…😀😀😀😀 സ്റ്റോറി വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന അവസ്ഥയിലും താങ്കളുടെ അസ്ഥാനത്തെ കോമഡി…അത് എടുത്തുപറയേണ്ട ഒരു കഴിവ് തന്നെയാണ്…👏👏👏👏
അപ്പൊൾ കാത്തിരിക്കുന്നു…. ഉദ്വേഗജനകമായ അടുത്ത പാർട്ടിനു വേണ്ടി..
നന്ദൂസ്…..
Kutta ee partum super aarnnuuu keettooo… Nee oru gem ahndaa💎
Continue mhan kandarhil santhosham
Intresting keep going