നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ] 44

 

​അവൾ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

​അതിനെന്തിനാ ഇവൾ ചിരിക്കുന്നത് ഒരാൾ മരിക്കുന്നതൊക്കെ അത്ര വലിയ കോമഡിയാണോ? 🤔

 

​മരണമല്ലേ. അവർ പോവുന്നതിൽ കുറ്റമില്ല. പക്ഷേ ജോലിക്കാരോ? അവരെവിടെ?

 

​”അവർക്കൊക്കെ കുറച്ചുദിവസം ലീവ് കൊടുത്തു.”

 

​വീണ്ടും അവളുടെ മുഖത്ത് കള്ളച്ചിരി പ്രകടമായി.

 

​”ഇനിയങ്ങോട്ട് കുറച്ചു ദിവസം നമ്മൾ മാത്രമേ ഇവിടെ ഉണ്ടാകൂ.”

 

​അവൾ ഇരുന്നിരുന്ന ചെയർ എൻ്റെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് പറഞ്ഞു.

 

​”അയിന്…?🤨”

 

​ഞാൻ അവളോട് ചോദിച്ചു. ഒപ്പം അവളുടെ അടുത്ത് നിന്നും കുറച്ചു മാറിയിരിക്കുകയും ചെയ്തു. എന്തോ, അവളുടെ പെരുമാറ്റത്തിൽ ഒരു പന്തികേട്. 😤

 

​”അതിന് ഒന്നുമില്ല. നിനക്ക് എന്തെങ്കിലും ആവശ്യം വരുവാണേൽ എന്നോട് പറഞ്ഞാൽ മതി.”

 

​വീണ്ടും അവൾ എൻ്റെ അടുത്തേക്ക് നീങ്ങി.

​ഇവൾക്കെന്താ പറ്റിയത്?

 

ഞാൻ അവളേ മൊത്തത്തിൽ ഒന്ന്‌ നോക്കി… 🤨

 

​പെട്ടെന്നാണ് പുറത്തുനിന്ന് ഒരു കാറിൻ്റെ ശബ്ദം കേട്ടത്.

 

​നിധി എൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല എന്നത് തീർച്ച.

 

​പാത്രത്തിലുണ്ടായിരുന്ന ഒരു പുഴുങ്ങിയ മുട്ടയെടുത്ത് എൻ്റെ വായിലേക്ക് തിരുകി അവൾ ഡോറിൻ്റെ അടുത്തേക്ക് പോയി.

 

​നിധി എൻ്റെ വായിലേക്ക് തിരുകിത്തന്ന പുഴുങ്ങിയ മുട്ട അപ്പോഴും തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

 

​അവൾ ഡോറിനടുത്തേക്ക് പോയപ്പോൾ, തൊണ്ടയിലെ മുട്ട വിഴുങ്ങാനായി ഞാനും വെള്ളമെടുക്കാൻ എന്നവണ്ണം ഡൈനിങ് ടേബിളിൽ നിന്ന് എഴുന്നേറ്റു. യഥാർത്ഥത്തിൽ എനിക്ക് വാതിൽക്കൽ എത്തി വന്നത് റോസ് തന്നെയാണെന്ന് ഉറപ്പിക്കണമായിരുന്നു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

Leave a Reply

Your email address will not be published. Required fields are marked *