പക്ഷേ അത് അത്ര എളുപ്പമല്ലെന്ന്..
സുൽത്താന് മനസ്സിലായി….
വെറും മരകഷ്ണങ്ങളിൽ തീർത്ത
വെറുമൊരു പെട്ടിയല്ലായിരുന്നു അത്..
ഇവിടെ നമ്മുടെ ഈ നാട്ടിലെ ആശാരിമാരെ കൊണ്ടുപോയി..
ആ ചെകുത്താനുവേണ്ടി തീർത്ത ഒരു മായകോട്ടരമായിരുന്നു .. ആ മരക്ഷണങ്ങളിൽ തീർത്ത കല്ലറ…
അന്ന് അവനെ ജീവനോടെ ആ കല്ലറയിൽ അടക്കുമ്പോൾ…
പേരുകേട്ട മഹാമന്ത്രികൻ… ഈ നിൽക്കുന്ന നീതുവിന്റെ മുതുമുത്തശ്ശനും ആ കർമ്മത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു…
ഇത് ഇവൾക്ക് അറിയാത്ത രഹസ്യങ്ങളിൽ ഒന്നാണ്… ഈ ഡെർബിൻ ബംഗ്ളാവിന് ഇവളുടെ കുടുംബം അവകാശിയായതിനു പിന്നിൽ… പിന്നെയും രഹസ്യങ്ങളാണ്
അവസാനം സുൽത്താനും പടയാളികളും ആ പെട്ടിതുറന്നു.. ആ നിമിഷം ആ കപ്പൽ കടലിന്റെ അഗാധതയിലേക്ക് മുങ്ങിതാന്നു… ആ സമയത്ത് സൂര്യനെ മറച്ചുകൊണ്ട് ഒരു പുകച്ചുരുൾ ആകാശത്തെ വലയം ചെയ്തു…
അത് അവനായിരുന്ന..
ഡെർവിൻ സായിപ്പിന്റെ മകൻ…
അവന്റെ ആത്മാവിന്റെ ഉയർത്തെഴുനേൽപ്പ്… ജീവിച്ചിരുന്നതിനേക്കാൾ അപകടകാരി ആയി മാറി.. ദുർമരണത്തിൽ ഉയർത്തെഴുന്നേറ്റവൻ..
പിന്നീട് അവന്റെ രാവുകൾ ആയിരുന്നു..
പിന്നേ പിന്നേ പെൺകുട്ടികൾ അപ്രത്യക്ഷരാവാൻ തുടങ്ങി…
ആരാണ് അതിന്റെ പിന്നിലെന്ന് അനേഷിച്ചിട്ട് ഒരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല..
പക്ഷേ കാലത്തിന്റെ നീയോഗംപോലെ.. മഹാമാന്ത്രികനായ നീതുവിന്റെ മുതുമുത്തശ്ശൻ.. ഡെർവിൻ സായിപ്പിന്റെ പാലസിൽ എത്തിച്ചേർന്നു..
അവിടെവെച്ചാണ്..
Ethinde pdf undo
Super story
pdf undo
Pdf evide
Supper story… Enthinte pdf undo pls…