അപ്പോഴാണ് ചേച്ചി ഫോണിൽ വിളിച്ചത്…
“കണ്ണാ…നിനക്കൊന്നു വേഗം ഇവിടേക്ക് വരാൻ പറ്റുവോ..അച്ഛന് തീരെ സുഖമില്ല..ഹോസ്‌പിറ്റലിൽ കൊണ്ടു പോകേണ്ടി വരും ചിലപ്പോൾ…”
“ഇതാ വരുന്നു ചേച്ചി..5 മിനുട്ട്..”അതും പറഞ്ഞു ഞാൻ ഡ്രസ്സ് മാറ്റി വണ്ടിയെടുത്തു ചേച്ചിയുടെ വീട്ടിലോട്ട് വെച്ചു പിടിച്ചു
ഞാൻ ചെല്ലുമ്പോൾ ചേച്ചിയും ആന്റിയും കൂടെ അച്ചാച്ചനെ താങ്ങി പിടിച്ചു കാറിലേക്ക് കയറ്റുകയായിരുന്നു..
“കണ്ണാ..നീ അഭിയെ സോഫിയയുടെ വീട്ടിൽ ആക്കിയിട്ടു ഹോസ്പിറ്റലിലേക്ക് വന്നാൽ മതി,കാർ ഞാനെടുത്തോളം..”കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നോക്കിയ എന്നെ തടഞ്ഞു കൊണ്ടു ചേച്ചി പറഞ്ഞു
അങ്ങനെ ഞാൻ അഭിയെ സോഫിയയുടെ വീട്ടിലാക്കി ഹോസ്പിറ്റലിലേക്ക് പോയി..ഡോക്ടർ വരാനും അച്ചാച്ചനെ നോക്കാനും എല്ലാം കൂടെ കുറച്ചു സമയം എടുത്തു.അച്ചാച്ചനെ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു..
ആന്റി അച്ചാച്ചന്റെ കൂടെ ഹോസ്‌പിറ്റലിൽ നിന്നോളമെന്നും എന്നോടും ചേച്ചിയോടും തിരിച്ചു വീട്ടിലേക്ക് പോകാനും ആന്റിയാണ് പറഞ്ഞത്.. ചേച്ചി ഹോസ്പിറ്റലി നിക്കാമെന്നു ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും ആന്റി സമ്മതിച്ചില്ല…രാവിലെ ചായയും കൊണ്ടു വന്നാൽ മതിയെന്നും പറഞ്ഞു ഞങ്ങളോട് പോകാൻ പറഞ്ഞു..
എന്റെ ബൈക്ക് അവിടെ പാർക്ക് ചെയ്തു ചേച്ചിയുടെ കൂടെ കാറിൽ കയറി ഞാൻ..വീട്ടിലെത്താറായി..
“ചേച്ചി..അഭിയെ അവിടുന്നു വിളിക്കണ്ടേ പോകുമ്പോൾ”..
“പോകുമ്പോൾ വിളിക്കണ്ട…ഹോസ്‌പിറ്റലിൽ നിന്നും വരുവല്ലേ…കുളിച്ചിട്ടു നീ പോയി വിളിച്ചാൽ മതി..”
“ഇപ്പൊ തന്നെ സമയം 10 30 കഴിഞ്ഞു ചേച്ചി…ഇനി അവിടെത്തി കുളിച്ചു വരുമ്പോഴേക്കും വൈകും…”
“അങ്ങനെ ആണേൽ നാളെ രാവിലെ പോയി വിളിക്കാം..എന്തായാലും ഇപ്പോൾ വിളിക്കണ്ട..ഹോസ്പിറ്റലിൽ ഒരുപാട് കോറൊണ കേസ് ഉണ്ടെന്നു പറയുന്നത് കേട്ടിരുന്നു”
Kollaam…… nannayitund
????
next part
അടുത്ത പാർട്ട് പോരട്ടെ