നിറമണിയും ഗഗന പഥം 1
Niramaniyum Gagana Padham Part 1 | Author : Spulber
✍️.. ശാലിനിക്ക് ജീവിതം തന്നെ വെറുത്ത് പോയി..മരണത്തെ കുറിച്ചവൾ പലവട്ടം ചിന്തിച്ചു..മരിക്കാനൊരു പേടിയുമില്ല..പക്ഷേ പറക്കമുറ്റാത്ത രണ്ട് മക്കളാണ്..അവരെ കുറിച്ചോർത്ത് മാത്രമാണ് ശാലിനി ക്രൂര പീഢനങ്ങൾക്കിടയിലും പിടിച്ച് നിൽക്കുന്നത്..സഹിക്കാവുന്നതിന്റെ എല്ലാ പരിധിയും കഴിഞ്ഞിരിക്കുന്നു.. വേറേതൊരു സ്ത്രീയായിരുന്നാലും എന്നേ ജീവനൊടുക്കിയേനേ..തനിക്ക് മരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലല്ലോന്ന് വേദനയോടെ ശാലിനിയോർത്തു..
ശാരീരികമായും, മാനസികമായും താൻ തളർന്നിരിക്കുന്നു.. മുങ്ങിത്താഴാൻ പോവുന്ന തനിക്ക് ഒരു കച്ചിത്തുരുമ്പ് പോലും ആരും ഇട്ട് തരാനില്ല..
ഇനി ഈ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുകയല്ലാതെ തനിക്ക് വേറെ മാർഗമില്ലെന്ന് ശാലിനി ഉറപ്പിച്ച വേളയിലാണ് ഏത് ചുഴിയിൽ നിന്നും തന്നെ പിടിച്ചുയർത്താൻ കരുത്തുള്ള രണ്ട് കൈകൾ തന്റെ നേരെ നീണ്ട് വരുന്നത് ശാലിനി കണ്ടത്..
പക്ഷേ, ജീവശ്വാസം നിന്ന് പോകും എന്ന ഘട്ടമായിട്ടും ആ കൈകളിൽ അവൾ പിടിച്ചിട്ടില്ല..
പിൻവലിക്കാതെ ആ കരുത്തുറ്റ കൈകൾ ഇപ്പഴും തന്റെ നേരെ നീട്ടുന്നത് അവൾ കാണുന്നുണ്ട്..
അതിൽ പിടിച്ചാൽ തന്റെ ദുരിതങ്ങൾക്ക് അറുതിയാവുമെന്ന് ശാലിനിക്കറിയാം..
പക്ഷേ,എന്ത് വേണമെന്ന് ശാലിനിക്കറിയില്ല.. ഇതിനെക്കാൾ ദുരിത പൂർണമാകുമോ എന്നൊരു ഭയവും അവൾക്കുണ്ട്..
എങ്കിലും ശാലിനിക്കിപ്പോ നേരിയൊരു പ്രതീക്ഷയുണ്ട്..

Oru nishida kadha ezhuthikoode