ശാലിനിയുടെ മുഖം കണ്ട് സുധി ഞെട്ടിയിരുന്നു..
അത് ഈ നിൽക്കുന്ന അവരുടെ ക്രൂരനായ ഭർത്താവ് ഉപദ്രവിച്ചതാണെന്നും,അടി കൊണ്ട് അവർ കരഞ്ഞ ശബ്ദമാണ് താൻ കേട്ടതെന്നും ഒറ്റക്കാഴ്ചയിൽ തന്നെ സുധിക്ക് മനസിലായി..
മറ്റൊരു കാഴ്ച കൂടി സുധി കണ്ടു..ആ സ്ത്രീ തൊഴുകൈകളോടെ തന്നോട് പോവാൻ ആംഗ്യം കാട്ടുന്നുണ്ട്..അതോടെ രാജനെ കടുപ്പിച്ചൊന്ന് നോക്കി സുധി തിരിഞ്ഞ് നടന്നു..
“” ഇനിയെന്റെ വളപ്പിൽ നീ കാല് കുത്തിയാ നിന്റെ കാല് ഞാൻ വെട്ടും… കേട്ടോടാ പൂറി മോനേ… “..
സുധി അതിര് കടന്നതും രാജൻ വെല്ല് വിളിച്ചു..
അത് കേട്ട് സുധി തിരിഞ്ഞ് നോക്കുന്നതിന് മുൻപ് തന്നെ രാജൻ അകത്ത് കയറി വാതിലടച്ചു..
സുധി തോട്ടത്തിൽ കയറി പാല് നിറഞ്ഞ് നിൽക്കുന്ന ചിരട്ടകളിൽ നിന്ന് ബക്കറ്റിലേക്ക് നിറച്ചു..
ശാലിനിയുടെ രക്തം പടർന്ന മുഖം അവന്റെ മനസിൽ നിന്ന് മാഞ്ഞതേയില്ല..
എന്ത് ക്രൂരമായിട്ടാണ് ആ ദുഷ്ടൻ അവരെ ഉപദ്രവിച്ചത്..
എന്താണവർ പ്രതികരിക്കാത്തത്..?.
ഇങ്ങിനെ സഹിച്ച് ജീവിക്കുന്ന സ്ത്രീകളൊക്കെ ഇന്നത്തെ കാലത്തുണ്ടോ… ?.
പാവം സ്ത്രീ…
എന്തിനാണാവോ അവൻ അവരെയിങ്ങനെ ഉപദ്രവിക്കുന്നത്..?..
സുധിയുടെ മനസിൽ സങ്കടം തോന്നി..
പാലെല്ലാം വലിയ ബാരലിൽ കൊണ്ട് പോയി ഒഴിച്ച്, അതടച്ച് വെച്ച് അവൻ കോഴിഫാമിലേക്ക് പോയി..
അതിനി വണ്ടി വന്ന് കയറ്റിപ്പോകും..
ഇനി ഉച്ചവരെ അവൻ ഫാമിലുണ്ടാവും.. അവിടെ എല്ലാത്തിനും പണിക്കാരുണ്ട്..
എങ്കിലും ഉച്ചവരെ സുധിയും അവിടെ കൂടും..

Oru nishida kadha ezhuthikoode