പറമ്പ് മുഴുവൻ നീളൻ ഷെഡുകളാണ്..എട്ട് പത്ത് ഷെഡുകളുണ്ട്..അതിൽ നിറയെ കോഴിക്കുഞ്ഞുങ്ങളാണ്..
അവയെ പരിപാലിക്കുക എന്നത് വിശ്രമമില്ലാത്ത ജോലിയാണ്..
ഓരോ ഷെഢിനും ഓരോ പണിക്കാരനുണ്ട്..
എങ്കിലും എല്ലായിടത്തും സുധിയുടെ നോട്ടമെത്തും..
നീളത്തിലുള്ള ഷെഡുകൾക്കിടയിലൂടെ നടക്കുമ്പോഴും അവന്റെ മനസിൽ ആ സ്ത്രീയുടെ മുഖമായിരുന്നു..കണ്ടാൽ തന്നെ അവരൊരു പാവമാണെന്ന് തോന്നും..
അവിടെ വേറാരുമില്ലേ… ?.
കുട്ടികളുടെ കരച്ചിലും കേട്ടെങ്കിലും പുറത്ത് കണ്ടില്ല.. ഇനി അവരെന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അയാൾ ഉപദ്രവിച്ചത്..?.
പക്ഷേ, അയാൾ ക്രൂരനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി..
ആദ്യമായി കാണുന്ന തന്നോട് എന്തൊക്കെ തെറിയാണയാൾ പറഞ്ഞത്..
അതൊരു ഒറ്റപ്പെട്ട വീടാണെന്ന് തോന്നുന്നു.. ചുറ്റുവട്ടത്തൊന്നും വേറൊരു വീടില്ല..
നടന്ന് നടന്ന് താൻ വീണ്ടുമെത്തിയത് തന്റെ തോട്ടത്തിന്റെ താഴെയാണെന്നറിഞ്ഞ് സുധി അമ്പരന്നു.. ഇങ്ങോട്ട് വരാൻ ചിന്തിച്ചിട്ട് കൂടിയില്ല..
തൊട്ടു മുന്നിൽ കാണുന്നത് ആ വീടാണ്..
താനെന്തിനാണ് ഇപ്പോഴിങ്ങോട്ട് വന്നതെന്ന് അവന് തന്നെ മനസിലായില്ല..
സുധി ആ വീടിന് നേർക്ക് നോക്കി.. ചെറിയൊരു ഓടിട്ട വീടാണ്.. അറ്റകുറ്റ പണി ചെയ്യാത്തത് കൊണ്ട് പിൻവശത്ത് ചില കഴുക്കോലൊക്കെ ഒടിഞ്ഞ് തൂങ്ങിയിട്ടുണ്ട്..
ആൾ താമസമില്ലാത്ത വീടാണെന്ന് തോന്നും..
സഹതപിക്കാനല്ലാതെ ഇതിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് ചിന്തിച്ച് തിരിഞ്ഞ് നടക്കാനൊരുങ്ങിയ സുധി അവിടെത്തനെ നിന്നു..

Oru nishida kadha ezhuthikoode