വീടിന് പിന്നിലെ അഴയിൽ തുണികൾ ഉണക്കാനിടുന്ന ശാലിനിയെ അവൻ കണ്ടു..
എന്നിട്ടും ഇതിലിനി ഇടപെടേണ്ട എന്ന് ചിന്തിച്ച് അവൻ നടന്നു..
പക്ഷേ, അവൻ പോലുമറിയാതെ കാലുകൾ ചലിച്ചത് വീടിന് നേർക്കാണ്..
കരിയിലകൾ അമരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ശാലിനി ഞെട്ടി..
നേരത്തേ വന്ന് പ്രശ്നമുണ്ടാക്കിയ ചെറുപ്പക്കാരൻ വീണ്ടും വരുന്നു.. അവൾ പേടിയോടെ വീടിന് നേർക്ക് നോക്കി..
രാജേട്ടൻ പണിക്ക് പോയിട്ടുണ്ട് എന്ന ഓർമയിൽ അവൾക്കൽപം ആശ്വാസം തോന്നി..
“” ചേച്ചീ… ചേട്ടനുണ്ടോ അവിടെ…?”..
ഇനിയും ഒരു പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി സുധി കുറച്ച് ദൂരേന്ന് വിളിച്ച് ചോദിച്ചു…
ശാലിനി ഇല്ലെന്ന് തലയാട്ടി..
രാജേട്ടൻ ഇവിടെ ഇല്ലാഞ്ഞിട്ടും അവൻ അടുത്തേക്ക് വരുന്നത് കണ്ട് അവൾക്ക് പേടിയായി..
മുറ്റം കഴിഞ്ഞാൽ ഉയരമുള്ള ഒരു മൺതിട്ടയാണ്.. അവിടെയെത്തി സുധി നിന്നു.. കുറച്ച് താഴ്ന്ന് മുറ്റത്ത് അവന്റെ അടുത്ത് തന്നെയാണ് ശാലിനി നിൽക്കുന്നത്..
പതിയെ പറഞ്ഞാൽ പോലും അവൾക്ക് കേൾക്കാം..അത്രയടുത്ത്..
“” എന്തായിരുന്നു ചേച്ചീ പ്രശ്നം…?..
ആ ചേട്ടൻ ചേച്ചിയുടെ ഭർത്താവാണോ… ?.
എന്തിനാ അയാൾ ചേച്ചിയെ തല്ലിയത്…?”..
ശാലിനിയുടെ മുഖത്ത് ഇപ്പഴും തിണർത്ത് കിടക്കുന്ന പാടിലേക്ക് നോക്കി അനുകമ്പയോടെ സുധി ചോദിച്ചു..
അവളുടെ ചുണ്ടുകൾ പൊട്ടി വീങ്ങിയിട്ടുണ്ട്..
അടികൊണ്ട് കലങ്ങിയ കണ്ണുകൾ നിറഞ്ഞ് വരുന്നത് സുധി കണ്ടു..

Oru nishida kadha ezhuthikoode