“” ചേച്ചീ… ഈ തോട്ടം എന്റേതാ…
ഞാനിത് വാങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ… ഒരു വീടിവിടെ കണ്ടു എന്നല്ലാതെ ഇത് വരെ ആരെയും പുറത്ത് കണ്ടിട്ടില്ല..
തൊട്ടടുത്ത വീട്ട്കാരെ ഒന്ന് പരിചയപ്പെടണമെന്ന് കരുതിയിരുന്നതാ..
പിന്നെ എനിക്ക് തോന്നി ഇവിടെ ആൾത്താമസമില്ലെന്ന്… “..
ഒടിഞ്ഞ് തൂങ്ങിയ കഴുക്കോലിലേക്ക് നോക്കി സുധി പറഞ്ഞു.
ശാലിനിക്ക് നാണക്കേട് തോന്നി..
“” ചേച്ചീ… നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടുകയാണെന്ന് തോന്നരുത്…
എന്തിനാ അയാളിങ്ങനെ ചേച്ചിയെ തല്ലുന്നത്… ?.
ചേച്ചിക്ക് ചോദിക്കാനും പറയാനും ആരുമില്ലേ…?”..
സുധിയുടെ മുഖത്തേക് ദയനീയമായി നോക്കിയതല്ലാതെ ശാലിനി ഒന്നും പറഞ്ഞില്ല..
പെട്ടെന്നവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു…
സുധി പേടിയോടെ ചുറ്റും നോക്കി..
ഈ പരിസരത്തൊന്നും വേറാരുമില്ലെന്ന് ഉറപ്പാണ്.. എന്നാലും അവനൊരു പേടി..
“” ചേച്ചീ… കണ്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല… അത്കൊണ്ട് ചോദിച്ചതാ… സാരമില്ല… എന്നോട് പറയാൻ പറ്റില്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല…
പക്ഷേ, എന്തിനാ ചേച്ചീ ഭർത്താവാണേലും ഒരുത്തന്റെ തല്ലും കൊണ്ട് അടിമയെ പോലെ കഴിയുന്നത്..?
പ്രതികരിച്ചൂടെ ചേച്ചിക്ക്..?..””..
ശാലിനി നിർത്താതെ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല..
“” ഈ തോട്ടവും,അപ്പുറത്തെ കോഴി ഫാമും എന്റേതാ… ചേച്ചിക്ക് എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി…”..
ഒരാളുടെ സങ്കടം കണ്ടാൽ വിഷമിക്കുന്ന ഒരു മനസുള്ള സുധിക്ക്, ഹൃദയം പൊട്ടിക്കരയുന്ന ശാലിനിയെ അവിടെ വിട്ടിട്ട് പോകാൻ തോന്നിയില്ല..

Oru nishida kadha ezhuthikoode