എങ്കിലും അവളൊന്നും പറയാത്തത് കൊണ്ട് അവിടെ നിൽക്കാനും തോന്നിയില്ല..
അവൻ ഒന്നുകൂടി ശാലിനിയുടെ കരയുന്ന മുഖത്തേക്ക് നോക്കി തിരിഞ്ഞു. പിന്നെ പതിയെ മുകളിലേക്ക് കയറിപ്പോയി..
അവൻ പോയതും ശാലിനി ഉറക്കെ കരഞ്ഞു..
അവൾക്ക് അടികിട്ടിയ വേദനയല്ലായിരുന്നു..
തന്റെ വിധിയെന്തേ ഇങ്ങിനെയായി എന്ന മനസിന്റെ വേദനയല്ലായിരുന്നു..
വർഷങ്ങൾക്ക് ശേഷം മനസ് നിറഞ്ഞ സന്തോഷത്തിലാണവൾ കരഞ്ഞത്..
ജീവിതത്തിലിന്ന് വരെ കേൾക്കാത്ത ചില ആശ്വാസ വാക്കുകൾ അവൾ കേട്ടു..
ഇന്ന് വരെ തന്നെയാരും ആശ്വസിപ്പിച്ചിട്ടില്ല..
എന്താണ് പ്രശ്നമെന്ന് തിരക്കിയിട്ടില്ല..
ആദ്യമായാണ് ഒരാൾ വന്ന് തന്നോട് അനുകമ്പയോടെ സംസാരിക്കുന്നത്..
അതും ഒരപരിചിതൻ..
ഈ തോട്ടത്തിന്റെ പഴയ മുതലാളിയെ അറിയാം.. അത് വിറ്റെന്നും കേട്ടിരുന്നു..
അപ്പോ ഈ വന്ന് പോയ ആളാണ് തോട്ടം വാങ്ങിയത്..
തന്റെ കരച്ചിൽ കേട്ടാണ് അയാൾ രാവിലെ വന്നത്.. ചേട്ടൻ അയാളെ തെറി പറഞ്ഞ് ഓടിച്ചു.. ആള് നല്ലവനാണെന്ന് തോന്നുന്നു.. അതല്ലേ വീണ്ടും വന്ന് കാര്യമന്യോഷിച്ചത്..
പക്ഷേ, എന്ത് പറയാൻ… തന്റെ പ്രശ്നങ്ങൾ അയാളോട് പറഞ്ഞാൽ തന്നെ എന്ത് ഫലം..?.
അയാൾക്കെന്ത് ചെയ്യാൻ കഴിയും..?.
ഇല്ല, ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. ഇത് തന്റെ വിധിയാണ്..
തന്റെ മരണം വരെ തന്നെ വിടാതെ പിന്തുടരുന്ന വിധി..
എങ്കിലും ഇവിടെ വന്ന് കാര്യം തിരക്കിയ അയാളോട് ശാലിനിക്ക് മനസിൽ നന്ദി തോന്നി..
✍️✍️✍️…

Oru nishida kadha ezhuthikoode