തനിക്കൊരു രക്ഷകനുണ്ടെന്ന ഒരാശ്വസവും..
ആ ആശ്വാസത്തിനായി ശാലിനി അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.. വീടിന്റെ പിൻഭാഗത്ത് വിശാലമായ റബ്ബർ തോട്ടമാണ്..
ആ തോട്ടത്തിലാണ് അവളുടെ രക്ഷകനുള്ളത്..അവിടെ നിന്നാണ് അവൾക്ക് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീളുന്നത്…
✍️✍️✍️…
വലിയൊരു ഫർണിച്ചർ സ്ഥാപനത്തിൽ കാർപെന്റ്ർ പണിയാണ് രാജന്..
ഏത് ഫർണിച്ചറും മനോഹരമായും,, ഉറപ്പോടെയും ചെയ്യുന്നതിൽ വിദഗ്തനാണ് മുപ്പത്താറ് വയസുള്ള രാജൻ..അവന്റെ ഭാര്യയാണ് ശാലിനി..അവൾക്കിപ്പോ മുപ്പത് വയസ്..
ദിവസവും രണ്ടായിരം രൂപക്ക് മേൽ പണിയെടുക്കുന്ന രാജൻ വീട്ടിലേക്ക് വരുന്നത് വെറും കയ്യോടെയായിരിക്കും..
മുഴുക്കുടിയനാണ് രാജൻ..അതിക്രൂരനും..
ശാലിനിയെ മാനസികമായും ശാരീരികമായും തകർത്തിട്ടിരിക്കുകയാണവൻ..
അവന്റെ ക്രൂരതകൾ സഹിക്കാതെ വാവിട്ട് കരയുന്ന ശാലിനിയെ വീണ്ടും കാല് മടക്കി തൊഴിക്കാൻ രാജന് യാതൊരു മടിയുമില്ല..
എത്ര വേദനയെടുത്താലും രാജനെ എതിർക്കാൻ പാടില്ല.. ശാലിനിയുടെ ശബ്ദമുയർന്നാൽ പോലും ശിക്ഷ ഭയാനകമായിരിക്കും..
ചിലവിനുള്ളത് പോലും രാജൻ വീട്ടിൽ കൊടുക്കാറില്ല..
മക്കളുടെ വയറ് നിറക്കാൻ ശാലിനി പാട് പെടുകയാണ്..
ഇരുപത്തഞ്ചാം വയസിലാണ് ശാലിനിയെ രാജൻ കെട്ടിയത്..അന്ന് തന്നെ രാജൻ കുടിയനാണ്.. ക്രൂരനും..
സ്നേഹത്തോടെ ഒരു നോട്ടമോ, സംസാരമോ, സ്പർശനമോ അന്ന് തൊട്ടിന്നോളം രാജന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല..
സംസാരം മൊത്തം തെറിയാണ്..
ഒരു പരിധി വരെ സഹിച്ച് നിന്ന ശാലിനിക്ക് ജീവിതം ഒരു നരകമായിത്തുടങ്ങിയത് രണ്ട് വർഷം മുൻപ് രാജന്റെ അമ്മ മരിച്ചതോട് കൂടിയാണ്… പിന്നെയാണ് രാജൻ ശരിക്കും ചെകുത്താനായി മാറിയത്..

Oru nishida kadha ezhuthikoode