ഒരു ലുങ്കിയും, ടീ ഷർട്ടും, തലയിൽ ഒരു കെട്ടുമാണ് അവന്റെ വേഷം..
അവൻ അടുത്തെത്തയപ്പോഴാണ് തലയിലുളളത് കെട്ടല്ല എന്ന് ശാലിനിക്ക് മനസിലായത്.. അത് ടോർച്ചാണ്..
പുലരുന്നതിന് മുൻപ് വെട്ട് തുടങ്ങുന്ന സുധി ആ ടോർച്ച് ലൈറ്റും തലയിൽ ഫിറ്റ് ചെയ്താണ് തോട്ടത്തിലൂടെ നടന്ന് വെട്ടുന്നത്..ലൈറ്റ് ഓഫാക്കിയിട്ടുണ്ടെങ്കിലും അത് തലയിൽ നിന്ന് ഊരിമാറ്റിയിട്ടില്ല..
തൊട്ടടുത്തെത്തിയാണ് സുധി, ശാലിനിയെ കണ്ടത്..
“” അല്ലാ, ചേച്ചിയോ…?..
എന്താ ചേച്ചീ രാവിലെത്തന്നെ…?..
അങ്ങേര് വീട്ടിലുണ്ടോ…?”..
സുധി ചിരിയോടെ ചോദിച്ചു..
ശാലിനിയും ചിരിച്ചു..
പക്ഷേ അത് വേദന നിറഞ്ഞ ചിരിയായിരുന്നു..
എങ്കിലും സുധിക്ക് സമാധാനമായി..
രണ്ട് പ്രാവശ്യം കണ്ടപ്പഴും ചേച്ചി കരയുകയായിരുന്നു..
സുധി പാൽ നിറയാറായ ബക്കറ്റ് നിലത്ത് വെച്ച് ശാലിനിയുടെ അടുത്തേക്ക് വന്നു..
“” ചേച്ചീ… ഞാനിന്നലെ ചോദിച്ചത് ചേച്ചിക്ക് വിഷമമായല്ലേ… ?.
എന്റെയൊരു കുഴപ്പമിതാ… വേണ്ടാത്ത കാര്യത്തിലെല്ലാം ചെന്ന് തലയിടും…
എന്ത് ചെയ്യാനാ ചേച്ചീ…സ്വഭാവം അതായിപ്പോയി… “..
അത് കേട്ട് ശാലിനി വീണ്ടും ചിരിച്ചു..
ഈ മനുഷ്യന്റെ സംസാരത്തിന് മുന്നിൽ താനെല്ലാം മറക്കുന്നെന്ന് അവൾക്ക് തോന്നി..
“” അതെന്റെ ഭർത്താവ് തന്നെയാണ്.. പേര് രാജൻ..ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്…””..
പതിഞ്ഞ ശബ്ദത്തിൽ ശാലിനി പറഞ്ഞു..
സുധിയവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..

Oru nishida kadha ezhuthikoode