പക്ഷേ, ഇത്രയും കാലം പ്രവീണ തന്നെ ആശ്വസിപ്പിച്ചതിലും നൂറ് മടങ്ങ് സമാധാനമാണ് തനിക്കിന്നൊറ്റ ദിവസം കൊണ്ടുണ്ടായത്..
അതാ മനുഷ്യന്റെ ഒറ്റവാക്കിലാണ്..
ശാലിനിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി..
ഒരു വേള തന്റെ പ്രശ്നങ്ങളെല്ലാം തീരുമെന്ന് പോലും അവൾക്ക് തോന്നി..
ഉച്ചവരെ അവൾ ക്ഷമിച്ചിരുന്നു..
ഉള്ള ചോറ് കുട്ടികൾക്ക് വിളമ്പിക്കൊടുത്ത് അവളൊന്നും കഴിക്കാതെ അടുക്കളവാതിൽ തുറന്ന് തോട്ടത്തിലേക്ക് നോക്കി നിന്നു..
ഇലകൾ പൊഴിഞ്ഞ് പുതിയ ഇലകൾ തളിർത്ത് പച്ചപുതച്ച് കിടക്കുന്ന ആ തോട്ടത്തിലേക്ക് ഇത് വരെയില്ലാത്തൊരു പ്രതീക്ഷയോടെ ശാലിനി നോക്കി…
പേര് പോലുമറിയാത്ത ഒരാളിൽ എന്തിനാണ് താനിത്രയും പ്രതീക്ഷയർപ്പിക്കുന്നതെന്ന് ശാലിനിക്ക് മനസിലായില്ല.
റബ്ബർ മരങ്ങൾക്കിടയിലൂടെ അയാൾ നടന്ന് വരുന്നത് ദൂരെ നിന്നേ കണ്ട ശാലിനി, മുറ്റത്ത് നിന്ന് മൺതിട്ടയിലേക്ക് ചാടിക്കയറി..
പിന്നെ വേഗത്തിൽ നടന്നു… സുധി അടുത്തെത്തിയതും അവൾ കിതപ്പോടെ അവനെ നോക്കി..
അടിയേറ്റ് തിണർത്ത പാട് അവളുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ലെന്ന് സുധി കണ്ടു…
“ കുറച്ച് സമയം കഴിഞ്ഞിട്ട് പോയാ പോരേ… ?””..
യാചനപോലെ ശാലിനി ചോദിച്ചു..
“” എനിക്കിനി പോയിട്ട് ഒരു തിരക്കുമില്ല ചേച്ചീ… ചേച്ചി പറയാനുള്ളതെല്ലാം പറഞ്ഞോ… മുഴുവൻ കേട്ടിട്ടേ ഞാൻ പോവൂ… “..
മനസ് തുറക്കാൻ ഒരാളെ കിട്ടിയ സന്തോഷം ചേച്ചിയുടെ മുഖത്ത് സുധി കണ്ടു..

Oru nishida kadha ezhuthikoode