“” ഉം… ചേച്ചി പറഞ്ഞ പോലെ ചേട്ടൻ പോയിട്ട് വന്നാ മതി…
പിന്നെ കൂലിയെത്രയാ ചേച്ചിക്ക് വേണ്ടത്…?””..
അവളുടെ മനസറിയാനായി സുധി ചോദിച്ചു..
“” അത്… അതൊന്നും എനിക്കറിയില്ല…
പത്ത് രൂപയാണെങ്കിലും എനിക്കത് വലുതാ… “..
“ഉം…എന്നാ ശരി… ചേച്ചി പൊയ്ക്കോ… രാവിലെ കാണാം… പിന്നെ ചേച്ചി വിഷമിക്കുകയൊന്നും വേണ്ട… എല്ലാം ശരിയാവും… നമുക്ക് ശരിയാക്കാന്നേ… ”
ചിരിയോടെ സുധി പറഞ്ഞു..
ജീവിതത്തിലിന്ന് വരെ ഇത്ര സമാധാനം തനിക്ക് കിട്ടിയിട്ടില്ലെന്ന് ശാലിനിക്ക് തോന്നി.. മനസ് നിറഞ്ഞിരിക്കുന്നു..
ഈ മനുഷ്യന്റെ സാമീപ്യം പോലും തനിക്ക് നൽകുന്ന സുരക്ഷിതത്വം ചെറുതല്ല..
“” പിന്നെ… പേര്… ?..
ഞാനിത് വരെ പേര് ചോദിച്ചില്ല..””..
ഹൃദയം തുറന്ന ചിരിയോടെ ശാലിനി ചോദിച്ചു…
“” എന്റെ പേര് സുധീഷ്… എല്ലാരും സുധിയെന്ന് വിളിക്കും…
ചേച്ചിയും അത് വിളിച്ചാ മതി…
വീട് കുറച്ച് ദൂരെയാ… ഒരഞ്ച് കിലോമീറ്റർ അപ്പുറത്ത്…
ചേച്ചിയുടെ പേര് ഞാനും ചോദിച്ചില്ല…””..
“” എന്റെ പേര് ശാലിനി…
പിന്നെ… സുധിക്ക്… വയസ്… ?”..
ചെറിയൊരു ചമ്മലോടെ ശാലിനി ചോദിച്ചു..
“” എനിക്ക് മുപ്പത് വയസായി…””..
“” എങ്കി… എന്നെ… ചേച്ചീന്ന് വിളിക്കണ്ട… എനിക്കും മുപ്പത് വയസാ…””..
സുധി അൽഭുതത്തോടെ ശാലിനിയെ നോക്കി..
അവൾക്കതിലേറെ പ്രായം തോന്നിച്ചിരുന്നു..
ദുരിത ജീവിതം കൊണ്ടായിരിക്കുമെന്ന് സുധിക്ക് തോന്നി..

Oru nishida kadha ezhuthikoode