“” എന്നാ ശാലിനി ചെല്ല്…
എനിക്ക് ടൗണിലൊന്ന് പോകാനുണ്ട്… “..
നന്ദിയോടെ കൈകൂപ്പി ശാലിനി തിരിഞ്ഞ് നടന്നു.. തന്റെ മനസിനിപ്പോ ഒരു ഭാരവുമില്ലെന്ന് അവൾക്ക് തോന്നി.. വല്ലാത്തൊരു സന്തോഷം..
ഒരു മൂളിപ്പാട്ട് പാടാൻ പോലും തോന്നിപ്പോയി അവൾക്ക്..
ഉയരത്തിലുള്ള മൺതിട്ടയിൽ നിന്ന് മുറ്റത്തേക്ക് ഒറ്റച്ചാട്ടം ചാടി ശാലിനി..അപ്പുറത്തുണ്ടാക്കിയ ഒതുക്കിലൂടെ കയറിയിറങ്ങിയിരുന്ന ശാലിനിക്ക് ഇപ്പോ അതിന്റെ ഉയരം ഒരു വിഷയമായി തോന്നിയില്ല..
✍️✍️✍️…
കൃത്യം രണ്ട് മണിക്കൂർ കഴിഞ്ഞ് അടുക്കള ഭാഗത്ത് നിന്ന് ഒരു വിളി കേട്ട് ശാലിനി വേഗം ചെന്ന് വാതിൽ തുറന്നു..
താനാരെയാണോ ഇപ്പോ മനസിലോർത്തത് അവനതാ മുറ്റത്ത് ചിരിയോടെ നിൽക്കുന്നു…
ശാലിനിയും അവനെ കണ്ട് മനോഹരമായി ചിരിച്ചു..
പക്ഷേ, പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞു..
അടുക്കള വശത്തുള്ള ചെറിയ തിണ്ണയിൽ മൂന്നാല് ചെറിയ ചാക്കുകൾ അവൾ കണ്ടു..
അത് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസിലായി..
ചുരുങ്ങിയത് ഒരു മാസത്തേക്കുള്ള സാധനങ്ങളുണ്ട്…
സുധിയെ നോക്കിയ അവൾക്ക് അവന്റെ മുഖം വ്യക്തമായി കാണാനായില്ല..
കാരണം അവളുടെ കണ്ണിൽ കണ്ണീർ വന്ന് നിറഞ്ഞിരുന്നു… മങ്ങിയ കാഴ്ചയിലൂടെ അവനെ നോക്കി അവൾ തൊഴുതു..
ദൈവത്തെ മുന്നിൽ കണ്ടത് പോലെ…
( തുടരും…)
സ്നേഹത്തോടെ, സ്പൾബർ❤️✍️

Oru nishida kadha ezhuthikoode