ഇന്നലെ രാത്രി ചവിട്ടിയ അടിവയറിലെ വേദന ഇപ്പഴും മാറിയിട്ടില്ല..
എന്തിനാണ് താനീ ഉപദ്രവം സഹിച്ച് ഇവിടെ നിൽക്കുന്നതെന്ന് ശാലിനിക്ക് തന്നെ അറിയില്ല..
തനിക്ക് പോകാൻ മറ്റൊരിടമില്ലല്ലോന്ന് വേദനയോടെ ശാലിനിയോർത്തു.
രണ്ട് ദിവസം നിൽക്കാൻ ചെന്നാൽ തന്നെ മുഖം കറുപ്പിക്കുന്ന ആങ്ങളയും, നാത്തൂനുമുള്ള വീട്ടിലേക്ക് കയറിച്ചെല്ലാൻ തന്നെ ഇപ്പോൾ ശാലിനിക്ക് മടിയാണ്..
ചൂലുകൊണ്ട് ആദ്യം അടിച്ചത് തന്നെ കട്ടിലിന്റെ ചുവട്ടിലാണ്..
ബീഡിക്കുറ്റിയും, തീപെട്ടിക്കൊള്ളിയും നിലത്താകെ ചിതറിക്കിടക്കുകയാണ്..
ഛിൽ…ൽ…
ഒരു ശബ്ദം കേട്ട് ശാലിനി വിറച്ച് പോയി.. മുറിയിൽ മദ്യത്തിന്റെ മണം പരന്നു.. അവൾ കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി..
എന്റീശ്വരാ… ഒരു മദ്യക്കുപ്പി.. അത് ചൂല് തട്ടി പൊട്ടി മദ്യം നിലത്താകെ പടർന്നിട്ടുണ്ട്..
ഇന്ന് തന്റെ അവസാനമാണെന്ന് ശാലിനി ഉറപ്പിച്ചു.. വേറെന്ത് സഹിച്ചാലും ഇത് രാജൻ സഹിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.. അവനുണരുന്നതിന് മുൻപ് അത് തുടച്ച് വൃത്തിയാക്കാൻ വേണ്ടി ഒരു തുണിയെടുക്കാൻ എണീറ്റ് രാജനെ നോക്കിയ ശാലിനി ഞെട്ടിപ്പോയി..അവനുണർന്നിരിക്കുന്നു..
പേടിയോടെ ശാലിനി അവനെ നോക്കി..
മദ്യത്തിന്റെ മണം മൂക്കിലടിച്ച് കേറിയ രാജൻ ഞെട്ടിയുണരുകയായിരുന്നു..
അവൻ ചാടിയെണീറ്റ് കട്ടിലിനടിയിലേക്ക് നോക്കി.. രാവിലെ വെറും വയറ്റിൽ കുടിക്കാൻ വെച്ച മദ്യം, കുപ്പി പൊട്ടിക്കിടക്കുന്നത് കണ്ട രാജന് ഭ്രാന്ത് പിടിച്ചു..
അവൻ മുന്നിൽ നിൽക്കുന്ന ശാലിനിയുടെ മുഖം നോക്കി ആഞ്ഞൊരടി..

Oru nishida kadha ezhuthikoode