സുധിയുടെ അച്ചനും അമ്മയും റിട്ടയർ ചെയ്ത അധ്യാപകരാണ്.. പെങ്ങൻമാർക്കും ജോലിയുണ്ട്..
സുധി പഠനത്തിൽ അൽപം മോശമായിരുന്നു..പഠന കാലഘട്ടത്തിൽ തന്നെ മറ്റ് പലതിനോടുമായിരുന്നു അവന്റെ കമ്പം..
പത്താംതരത്തിൽ പഠിക്കുമ്പോൾ തന്നെ കോഴി വളർത്തലിലൂടെ അവൻ പൈസ സമ്പാദിച്ചിരുന്നു… അദ്ധ്യാപകരായിട്ടും, അവന്റെ അച്ചനമ്മമാർ അവനെ അടിച്ച് പഠിപ്പിക്കാൻ തയ്യാറായില്ല..
അവനിഷ്ടമുള്ളത് ചെയ്യാൻ അവർ അവന് അനുവാദം കൊടുത്തു..
ഡിഗ്രിക്ക് പഠിക്കുമ്പോഴേക്കും അത്യാവശ്യം വലിയൊരു കോഴിഫാമിന്റെ ഉടമയായിക്കഴിഞ്ഞിരുന്നു സുധി..
അവൻ കഠിനാദ്ധ്വാനിയാണ്..
ഡിഗ്രിയോടെ പഠിത്തം നിർത്തിയ സുധി അച്ചന്റെ പേരിൽ ഒഴിഞ്ഞ് കിടക്കുന്ന വലിയ പറമ്പാകെ കോഴിഫാമുണ്ടാക്കി..
തന്റെ മകൻ വിജയിക്കും എന്നുറപ്പുള്ള അവന്റെ അച്ചൻ അവന് വേണ്ട പ്രോൽസാഹനം നൽകി..
കഠിനാദ്ധ്വാനം കൊണ്ട് സുധി വളർന്നു.. നാട്ടിലെ അറിയപ്പെടുന്ന ഹോൾസെയിൽ കോഴിക്കച്ചവടക്കാരനായി സുധി..
എട്ട് പത്ത് ജോലിക്കാരും അവനുണ്ട്…
അവന്റെ കോഴിഫാം ഒരു മലഞ്ചെരുവിലാണ്.. അവന്റച്ചന് പാരമ്പര്യമായി കിട്ടിയ സ്ഥലമാണത്..
അവന്റെ അതിരിന് തൊട്ടടുത്ത് ഒരു റബ്ബർ തോട്ടമാണ്.. ഈ വർഷം ടാപ്പിംഗ് തുടങ്ങാനിരിക്കുന്ന നാനൂറ് റബ്ബർ മരങ്ങളുള്ള ഒരു തോട്ടം..
അതിപ്പോ വിൽക്കാനിട്ടിരിക്കുകയാണ്..
പൊന്നുപോലെ പരിപാലിച്ച ആ തോട്ടം വിൽക്കാൻ അതിന്റെ ഉടമസ്ഥന് താൽപര്യമുണ്ടായിട്ടല്ല..
അയാൾക്കെന്തോ സാമ്പത്തിക പ്രശ്നം..

Oru nishida kadha ezhuthikoode