ബ്രോക്കർ വന്ന് കാര്യം പറഞ്ഞപ്പോ സുധിക്കൊരു താൽപര്യം..
അവൻ അച്ചനോട് ആലോചിച്ചു..
തന്റെ മകൻ വേണ്ടാത്തതിലൊന്നും പോയി തല വെക്കില്ല എന്നുറപ്പുള്ള അയാൾ അവന്റെ ഇഷ്ടം പോലെ ചെയ്യാൻ പറഞ്ഞു..
കുറച്ച്പൈസ അച്ചനും തരേണ്ടിവരും എന്ന് സുധി സൂചിപ്പിച്ചു.. അതും അയാൾ സമ്മതിച്ചു..
ഒരു മാസത്തിനകം ആ തോട്ടം സുധിയുടെ പേരിലായി..
രണ്ട് മാസത്തിനകം അത് ടാപ്പിംഗ് തുടങ്ങാം.. ഈ രണ്ട് മാസം കൊണ്ട് ടാപ്പിംഗ് തൊഴിലാളിയായ തന്റെയൊരു സുഹൃത്തിനെ വിളിച്ച് വരുത്തി സുധി ടാപ്പിംഗ് പഠിച്ചു..
ആദ്യത്തെ രണ്ട് ദിവസം സുഹൃത്തിനെ കൊണ്ട് വെട്ടിച്ച സുധി, പിന്നെ തനിച്ച് റബ്ബർ വെട്ടാൻ തുടങ്ങി..
അതിനൊന്നും അവന് മടിയുണ്ടായില്ല..
ഇപ്പോൾ ഒരു മാസമായി വെട്ട് തുടങ്ങിയിട്ട്..നല്ല രീതിയിൽ നോക്കിയ തോട്ടമായത് കൊണ്ട് എല്ലാ മരത്തിനും നല്ല പാലുണ്ട്..
ഷീറ്റടിക്കാനുള്ള സമയം സുധിക്കില്ലാത്തത് കൊണ്ട് പാല് വിൽക്കുകയാണ്..
തോട്ടത്തിന്റെ താഴേ ഭാഗത്ത് ഒറ്റപ്പെട്ട ഒരു ചെറിയ വീട് സുധി എന്നും കാണാറുണ്ട്..
പക്ഷേ, ഇത് വരെ അവിടെ ആരെയും കണ്ടിട്ടില്ല..
എട്ട് മണിയാകുമ്പൊഴേക്കും അവൻ തോട്ടത്തിൽ നിന്ന് പാലെടുത്ത് പോകും..
അവൻ ഇടക്ക് ശ്രദ്ധിക്കാറുണ്ടെങ്കിലും, അവിടെ ആളനക്കം അവൻ കണ്ടിട്ടില്ല..
✍️✍️✍️…
വെട്ട് കഴിഞ്ഞ് ഒരു ഭാഗത്ത് നിന്ന് പാലെടുത്ത് വരികയാണ് സുധി..
ആ ചെറിയ വീടിന്റെ അടുത്തെത്തിയപ്പോ ഒരു കരച്ചിൽ കേട്ടത് പോലെ തോന്നി അവനൊന്ന് നിന്നു..

Oru nishida kadha ezhuthikoode