പിന്നൊന്നും കേട്ടില്ല..
അവൻ വീണ്ടും തന്റെ ജോലിയിലേക്ക് തിരിഞ്ഞു..
കുറച്ച് കഴിഞ്ഞതും ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടു..
പാലെടുത്ത ബക്കറ്റ് നിലത്ത് വെച്ച് അവൻ താഴോട്ടിറങ്ങി വേലിക്കടുത്ത് വന്ന് നിന്ന് നോക്കി..
കരച്ചിൽ ഉയരുകയാണ്..
കൂട്ടത്തിൽ കുട്ടികളുടെ കരച്ചിൽ കൂടി കേട്ടതോടെ പിന്നെയവന് നിൽക്കാൻ കഴിഞ്ഞില്ല.. അവൻ വേലിയെടുത്ത് ചാടി ആ വീട്ടിലേക്ക് കുതിച്ചു..
എന്തോ അപകടം പറ്റി എന്നാണവൻ കരുതിയത്..
അടുക്കള ഭാഗത്ത് നിന്ന് അവൻ നീട്ടി വിളിച്ചു…
“” ചേട്ടാ… ചേച്ചീ… എന്താ പറ്റിയത്… ?.
ഈ വാതിലൊന്ന് തുറക്ക്… ചേട്ടാ… ചേച്ചീ… അമ്മേ… “..
വീട്ടുകാർ ആരാണെന്നറിയില്ലെങ്കിലും അവൻ എല്ലാവരേയും വിളിച്ചു..
എന്നാൽ അകത്ത് നിന്ന് കേൾക്കുന്ന കരച്ചിലിന്റെ ശബ്ദത്തിൽ തന്റെ വിളി അങ്ങെത്തില്ലെന്ന് അവന് തോന്നി..അകത്തെന്തോ അത്യാഹിതം നടന്നെന്ന് അവനുറപ്പായിരുന്നു..
അടുക്കള വാതിലിൽ അവൻ ഉറക്കെയടിച്ച് ഉച്ചത്തിൽ വിളിച്ചു..
അത് അകത്തേക്ക് കേട്ടെന്ന് തോന്നി.. പിടിച്ച് നിർത്തിയ പോലെ സ്ത്രീയുടെ കരച്ചിൽ നിന്നു..
ആ തക്കത്തിൽ സുധി വീണ്ടും ഉറക്കെ വിളിച്ചു..
“” ചേച്ചീ… ചേട്ടാ… എന്താ പറ്റിയത്… ?.
ഈ വാതിലൊന്ന് തുറക്ക്…””..
അവൻ വാതിലിൽ ഉറക്കെയടിച്ചു.. കുട്ടികളുടെ കരച്ചിലും നിന്നു..എന്നിട്ടും വാതിൽ തുറന്നില്ല..
“” ചേച്ചീ… ഈ വാതിലൊന്ന് തുറക്ക്…
ആർക്കേലും,എന്തെങ്കിലും പറ്റിയതാണോ…?”..
അവൻ വീണ്ടും ഉറക്കെ വിളിച്ച് ചോദിച്ചു…

Oru nishida kadha ezhuthikoode