കുറച്ച് നേരത്തേക്ക് അകത്ത് നിന്ന് ശബ്ദമൊന്നും കേട്ടില്ല..
സുധി വീണ്ടും വിളിക്കാനൊരുങ്ങിയതും വാതിലിന്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടു..
വാതിൽ തുറന്നത് ക്രൂരമുഖമുളള ഒരുത്തനാണ്..പക്ഷേ, തീർത്തും ശോഷിച്ച ശരീരമാണ്..
“” എന്താ ചേട്ടാ പറ്റിയത്.. ?…
ഞാൻ കരച്ചിൽ കേട്ട് വന്നതാ… “..
സുധി വേവലാതിയോടെ ചോദിച്ചു..
രാജനൊന്നും മിണ്ടിയില്ല..
“”ചേട്ടാ… എന്താ പറ്റിയത്…?”..
സുധി വീണ്ടും ചോദിച്ചു..
“” എന്റെ വീട്ടുകാര്യം തെരക്കാൻ നീയാരാടാ പട്ടീ…?””.
രാജന്റെ മുരൾച്ച കേട്ട് സുധി ഞെട്ടിപ്പോയി..
ഇയാളെന്താണ് ഇങ്ങിനെയൊക്കെ പറയുന്നത്..
ആദ്യമായി കാണുന്ന ഒരാളോട് ഇങ്ങിനെയാണോ സംസാരിക്കുക..?.
എങ്കിലും അവൻ സംയമനം പാലിച്ചു..
“” അത് ചേട്ടാ… ആ തോട്ടം എന്റേതാ… ഞാൻ റബ്ബർ വെട്ടിക്കോണ്ടിരിക്കുകയായിരുന്നു.. അപ്പഴാ ഇവിടന്ന് കരച്ചിൽ കേട്ടത്… അതൊന്ന് തിരക്കാൻ വന്നതാ… “..
ശാന്തമായി സുധി പറഞ്ഞു..
“” ഇവിടുന്ന് കരച്ചിലും ചിരിയുമൊക്കെ കേൾക്കും… അത് തിരക്കാൻ നിന്നെയാരാടാ പട്ടീ ഏൽപിച്ചത്…?.
മേലാൽ എന്റെ വളപ്പിൽ കാല് കുത്തിപ്പോകരുത്… എറങ്ങിപ്പോടാ നായേ…”..
വെറും വയറ്റിൽ കുടിക്കാനുള്ള മദ്യം തട്ടിത്തൂവിപ്പോയ ദേഷ്യം രാജൻ, സുധിയോടും തീർത്തു..
സുധി ശരിക്കും അമ്പരന്ന് പോയി.. ഇതെന്ത് മനുഷ്യൻ.. ഒരു വിവരം തിരക്കാൻ വന്നതിനാണോ ഇയാളീ ചീത്ത പറയുന്നത്..?.

Oru nishida kadha ezhuthikoode