നിറമുള്ള കനവുകൾ [സ്പൾബർ] 656

പ്രിയ, അവൻ ഫോൺ വെക്കുമെന്ന് കരുതി പെട്ടെന്ന് പറഞ്ഞു.

“പിന്നെന്തേ ഇപ്പോ തീരുമാനം മാറി… നിന്റെ പ്രശ്നങ്ങളെല്ലാം തീർന്നോ… ?”

ശിവൻ ചോദിച്ചു.

“ ചേട്ടാ… അതല്ല… എനിക്കിപ്പോ.. “

പ്രിയക്ക് എന്താണവനോട് പറയേണ്ടതെന്ന് മനസിലായില്ല.

“ ശരി… ഞാനിപ്പോ അമ്മയോടെന്താ പറയേണ്ടത്… ഞങ്ങളിന്നൊരു പെണ്ണ് കാണാൻ ഇറങ്ങുകയാ…”

“ ഞാനെന്താ ചേട്ടാ പറയുക… ഇപ്പോഴൊരു കല്യാണത്തിനൊന്നും എനിക്ക് കഴിയില്ല… എനിക്ക് കുറച്ചൂടി സമയം വേണം… അത് വരെ ചേട്ടൻ…”

“ അത് പറ്റുമെന്ന് തോന്നുന്നില്ല… അമ്മ ഒരേ വാശിയിലാ… ഈ മാസം തന്നെ കല്യാണം നടത്തണമെന്നാ.. ശരിയെന്നാ..ഞാൻ വിളിക്കാം…”

അത് പറഞ്ഞ് ശിവൻ പെട്ടെന്ന് ഫോൺ വെച്ചു. പ്രിയക്ക് ശരിക്കും സങ്കടം വന്നു. ഇത് നടക്കുമെന്ന് തോന്നുന്നില്ല. വെറുതേ ആഗ്രഹിച്ചു.. ഒരൊറ്റയാളെയേ ഇത് വരെ കൊതിച്ചിട്ടുള്ളൂ.. അതിങ്ങിനെയുമായി.. ഇനിയെന്ത് ചെയ്യും.. ? ഒന്നൂടി വിളിച്ച് നോക്കിയാലോ… ?
അവന്റെ സ്വഭാവം വെച്ച് തെറി പറയാനാണ് സാധ്യത.. എന്നാലും വേണ്ടില്ല.. അവന്റെ തെറി കേൾക്കാനും ഒരു സുഖമുണ്ട്.പ്രിയ വീണ്ടും അവന് വിളിച്ചു. ബെല്ലടിച്ച് തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല.. രണ്ട് മൂന്ന് വട്ടംകൂടി അവൾ വിളിച്ച് നോക്കി. എടുക്കുന്നില്ല. ദേഷ്യത്തോടെയവൾ മൊബൈൽ കിടക്കയിലേക്കെറിഞ്ഞു.
അന്ന് മൊത്തം പ്രിയക്ക് ദേഷ്യം തന്നെയായിരുന്നു. അന്ന് രാത്രിയും അവൾ വിളിച്ച് നോക്കി. ബെല്ലടിച്ചതല്ലാതെ എടുത്തില്ല.

പിറ്റേന്ന് രാവിലെ അവൾ കുളിച്ചൊരുങ്ങി ജോലിക്ക് പുറപ്പെട്ടു. ദൂരെ നിന്നേ പ്രിയ കണ്ടു.കലുങ്കിനടുത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റും, അതിൽ ചാരി നിൽക്കുന്ന ശിവനേയും. പ്രിയക്ക് സന്തോഷമാണോ, സങ്കടമാണോ വന്നതെന്ന് അവൾക്ക് തന്നെ മനസിലായില്ല. അവനെ കണ്ടതിലുള്ള സന്തോഷമുണ്ടെങ്കിലും, ഇന്നലെ അവൻ പെണ്ണ് കാണാൻ പോയിട്ടുള്ള വരവാണിതെന്ന ചിന്ത അവൾക് സങ്കടമുണ്ടാക്കി.
അവൾ പതിയെ നടന്ന് അവനടുത്തെത്തി. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
തൊട്ടടുത്തെത്തിയപ്പോൾ നിറകണ്ണുകളോടെ പ്രിയ തലയുയർത്തി ശിവനെയൊന്ന് നോക്കി.

The Author

Spulber

14 Comments

Add a Comment
  1. Onnum parayanilla nalla kidilam story

  2. കിടിലൻ തന്നെ, എല്ലാ കഥയും വളരെ മികച്ചത് തന്നെ. ഗംഭീര തുടക്കം.. ഇഷ്ടായി 👌🏼 അടുത്ത ഭാഗം വേഗം താ..
    അനുപമമം ഈ രതിലഹരിയും തുടരണം.. 👏🏻👏🏻

  3. ഹായ് ബ്രോ.
    മുൻപത്തെ സ്റ്റോറികളെ പോലെ തന്നെ ഇതും കിടിലൻ സ്റ്റോറി തന്നെ ആയിരിക്കും എന്ന പ്രതീക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    ബ്രോയുടെ കഥകൾ എല്ലാം തന്നെ എത്ര വായിച്ചാലും മതിവരാത്ത പോലെയാ.

    ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️ഒരു തുടർകഥ.. ഇത് ഒരുപാടു തുടരും എന്നാ പ്രതീക്ഷയോടെ ❤️

  5. സൂപ്പർ 👌 കിടിലൻ തുടക്കം…👍 അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ….

  6. ഒരു നല്ല ലെസ്ബിയൻ കളി താ

  7. Yet another Super special❤️❤️
    വേറെ വേറെ ലെവൽ 🌹🌹

  8. നന്ദുസ്

    സഹോ…. സൂപ്പർ കിടിലൻ..
    നല്ല കിടുകിടുക്കൻ ആയ പ്രണയകാവ്യം ആണ്… അവതരണം അതുക്കും മേലെ…
    ഒരു ഒഴിവുകഴിവുമില്ലാതെ നിരന്തരം മനസിനെ മടുപ്പിക്കാതെ കുളിർമയോടെ എന്നും കിട്ടുന്ന
    ഭഗവാന്റെ വര പ്രസാദം പോലെയാണ് താങ്കളുടെ എഴുത്തുകൾ…
    സൂപ്പർ…
    കാത്തിരിക്കുന്നു പ്രിയയുടെയും ശിവന്റെയും പ്രേമ ലോല കാമ സംഗമൾക്കായി… ❤️❤️
    തുടരൂ സഹോ.. ❤️❤️❤️❤️❤️
    തുടരൂ സഹോ…

  9. ആടുതോമ

    കമ്പി വരട്ടെ

    1. ആട് തോമ

      അതേ എനിക്കും പറയാൻ ഉള്ളു ഒരുപാട് കാത്തിരിക്കാൻ വയ്യ അടുത്ത പാർട് വേഗം പോരട്ടെ 😍😍😍

  10. കൊള്ളാം നല്ല അവതരണം😍

  11. മനോഹരമായിത്തന്നെ പ്ലോട്ട് തയ്യാറാക്കി വെച്ചു. പക്ഷേ എന്തോ ഒരു ട്വിസ്റ്റ്‌ കാത്തു വെച്ചിരിക്കുന്ന പോലെ. സ്നേഹം 🥰

  12. Aisha poker

    Wow.. wonderful narration 💓💓

  13. Bro… Another marvelous story, what a great writer you are… ❤️❤️

Leave a Reply

Your email address will not be published. Required fields are marked *