നിറമുള്ള കനവുകൾ 2 [സ്പൾബർ] 351

“ ഉം…”

അവൾ പതിയെ മൂളി.

“ എന്നാ ശരി, നീ വെച്ചോ… ഞാൻ നാളെ വിളിക്കാം..”

“അയ്യോ ശിവേട്ടാ വെക്കല്ലേ..”

പ്രിയ പരിഭ്രമത്തോടെ പറഞ്ഞു.

“പിന്നെ നിന്റെ മൂളല് കേൾക്കാനാണോ ഞാനിവിടെ ഉറക്കൊഴിച്ചിരിക്കുന്നത്..എന്തേലും
പറയണം..അല്ലേൽ ഞാനെന്റെ പാട്ടിന് പോകും..”

ശിവൻ കലിപ്പിലായി.

ഇനിയെന്ത് ചോദിക്കും എന്റെ ദൈവമേ..?
ഇങ്ങോട്ട് എന്ത് ചോദിച്ചാലും അതിനെല്ലാമുള്ള മറുപടിയുമായിട്ടാണ് ഫോൺ ചെയ്യാനൊരുങ്ങിയത്.
ഇതിപ്പോ അങ്ങോട്ടെന്ത് ചോദിക്കാനാ..?
എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ ആള് പോകും..അത് പറ്റില്ല… കുറേനേരം തനിക്ക് സംസാരിക്കണം..

“ ശിവേട്ടാ… ശിവേട്ടന്റെ വീട്ടിൽ വേറെ എത്ര മക്കളുണ്ട്… ?”

വായിൽ വന്നൊരു ചോദ്യം അവൾ ചോദിച്ചു.

“ഞങ്ങൾ രണ്ട് മക്കളാടീ… ഞാനും ചേച്ചിയും.. ചേച്ചി കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുമായി.. ടൗണിലെ ബാങ്കിലാ ചേച്ചിക്ക് ജോലി.. അളിയൻ സൗദിയിലും..
അച്ചൻ കുറേ വർഷങ്ങൾക്ക് മുൻപേ മരിച്ചു.. ഞാനും അമ്മയും മാത്രേ വീട്ടിലുള്ളൂ… അതാ അമ്മക്കിത്ര ധൃതി.. നിന്റെ തുണിയൊക്കെ അലക്കിത്തരാൻ ഇനിയെനിക്ക് പറ്റില്ലെന്നും പറഞ്ഞ് എന്നും വഴക്കാ… പിന്നെ എനിക്ക് ഇരുപത്തെട്ട് വയസും ആയി..”

പ്രിയക്ക് പാവം തോന്നി.
അവന്റെ തുണികൾ എത്രവേണേലും അലക്കിത്തേച്ച് കൊടുക്കാൻ താൻ തയ്യാറാണ്.

“ എന്റെ ശിവേട്ടാ… ഇങ്ങോട്ട് കൊണ്ടുപോര്..എല്ലാം ഞാനലക്കിത്തരാം.. ശിവേട്ടന് വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കിത്തരാം.. ഇവിടെ വന്ന് വയറ് നിറച്ചും കഴിച്ചോ ശിവേട്ടാ… എല്ലാംഞാൻ വിളമ്പിത്തരാം…”

The Author

Spulber

8 Comments

Add a Comment
  1. സ്ഥിരം സ്പൾബർഗ് കഥ പോലെ തന്നെ. പക്ഷേ ആദ്യ ഭാഗം നൽകിയ ഹൈപ് രണ്ടാം ഭാഗത്ത്‌ നൽകാൻ സാധിച്ചോ എന്നൊരു സംശയം തോന്നുന്നു. എന്തൊക്കെയോ വിഴുങ്ങിയ പോലൊരു തോന്നൽ. പുതിയൊരു ത്രെഡ് കിട്ടിയപ്പോൾ മുടങ്ങി കിടന്നത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഒരു ധൃതി പോലെ തോന്നി. Oru wow factor കുറഞ്ഞത് പോലെ. പുതിയ കഥയ്ക്ക് ആശംസകൾ.

  2. വായിക്കാൻ ലേറ്റായിപ്പോയി
    എന്നാലും ൻ്റെ ശിവനേ തൻ്റെ ഒരുഭാഗൃം ❤️❤️❤️❤️❤️❤️

  3. ജെസ്സി ചേച്ചിക്ക് ഒരു കളി കൊടുക്കാമായിരുന്നു. സ്വപനത്തിലെങ്കിലും

  4. മുകുന്ദൻ

    കലക്കി. അടുത്ത കഥയുമായി വേഗം വരണേ. കാത്തിരിക്കുന്നു
    സസ്നേഹം

  5. നന്ദുസ്

    സ്പൾബർ saho… സൂപ്പർ.. അധികം വലിച്ചു നീട്ടാണ്ട് ആർക്കും അരോചകമായി തോന്നാതെ റിപീറ്റേഷൻ ഇല്ലാതെ ആസ്വാദകന്റെ മനസിനെ കുളിരണിയിച്ചുകൊണ്ടുള്ള Happy എൻഡിങ്… കിടു.. അതാണ് നിങ്ങളെ സ്പെഷ്യൽ ആക്കുന്നത്… ❤️❤️❤️❤️❤️❤️

  6. Super 👌. Ennalum pettanu avasanipicha pole . Manoharamayoru pranaya kavyam♥️♥️♥️♥️

  7. അവരുടെ ബാക്കി ജീവിതം കൂടി എഴുതമായിരുന്നു…. നല്ല കഥ ആയിരുന്നു

  8. Adipoli broo
    Kurachude vishathamayi eyuthamayirunu
    Adutha kathayumayi pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *