മൊബൈല്‍ സ്ക്രീനില്‍ നോക്കി അവന്‍ പറഞ്ഞു.
“എന്നതാ മെസേജ്?”
സൂസന്‍ ചോദിച്ചു.
“വാച്ച് എന്‍ ഡി റ്റി വി ന്യൂസ്…”
മാത്യൂസ് പറഞ്ഞു.
“നമ്പ്യാരങ്കിളെ ന്യൂസ് വെച്ചേ…..എന്‍ ഡി ടി വി.”
അശോകന്‍ ടി വി ഓണ്‍ ചെയ്തു.
ന്യൂസില്‍ പ്രീതി ഘോര്‍പ്പഡേയുടെ കൂവള മിഴികള്‍.
“……Sandra Technologies of Kochi has signed a four-year contract with the TechnoVision, the software corporate giant to provide workplace and enterprise management solutions, with an option to extend the tie-up by two, two-year terms provided the total deal value that amounts $122 million…..”
പ്രീതി ഘോര്‍പ്പഡേ ആ ന്യൂസ് വായിച്ചത് പുഞ്ചിരിയോടെയാണ്.
“എന്‍റെ കര്‍ത്താവേ!”
ആന്‍റണി ചാടിയെഴുന്നേറ്റു.
മാത്യൂസും സൂസനും അശോകനും പരസ്പ്പരം അന്ധാളിച്ചു നോക്കി.
“എടാ ഇത് ഒള്ളതാണോ?”
ആന്‍റണി മാത്യൂസിനെയും അശോകനേയും മാറി മാറി നോക്കി.
“കൊച്ചീല്‍ വേറെ സാന്ദ്രാ ടെക്നോളജീസ് ഉണ്ടോ ഇനി?”
“ഒന്ന് പോ അപ്പാ…!”
വിസ്മയം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ മാത്യൂസ് പറഞ്ഞു.
“എത്ര കൊല്ലവായി നമ്മളൊക്കെ ശ്രമിച്ച കാര്യവാ എന്‍റെ നമ്പ്യാരെ!”
Uff ijjathi love story❤️❤️
Nothing to say as always ur so impressive
സ്മിതാമ്മേ….,
എന്തോ ഈ പ്രണയകാവ്യം വായിക്കാൻ വൈകിപ്പോയി.മനഃപൂർവം അല്ല..,ശാരീരികമായി ഒട്ടും ഓകെ അല്ല. അതിനാലാണ്.
പിന്നെ എന്താ ഇപ്പൊ പറയുക. കഥ വായിച്ചു മനസ്സ് നിറഞ്ഞു. എന്ത് പറയും എന്നൊരു എത്തും പിടിയും കിട്ടുന്നില്ല അത്രയും ഇഷ്ടമായി. സാന്ദ്ര പെണ്ണങ്ങ് മനസ്സിൽ കയറി സ്ഥാനം പിടിച്ചു കളഞ്ഞു. ഒപ്പം വിനുവും.ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊന്ന് കഥയിൽ ഒളിച്ചിരുപ്പുണ്ടെന്ന്. അതുകൊണ്ട് മനസ്സ് അങ്ങ് നിറഞ്ഞു തുളുബുകയാണ്.
പ്രണയം വായിക്കാൻ എന്നും ഇഷ്ടമാണ്., അത് ഞാൻ ഏറ്റവും ആരാധിക്കുന്ന എന്റെ സ്മിതാമ്മയിൽ നിന്നാക്കുമ്പോൾ മധുരം ഏറും ആ പ്രണയത്തിന്.
മനസ്സിൽ കാണുകയായിരുന്നു ഓരോ പേജിൽ വർണിച്ചുവെച്ചിരിക്കുന്ന ഓരോ രംഗങ്ങളും.അവസാനം എത്തിയപ്പോൾ തീരല്ലേ എന്നായിരുന്നു പ്രാർത്ഥന. സാന്ദ്രയെയും വിനുവിനെയും മറക്കില്ല ഒരിക്കലും.എന്നും ഉണ്ടാകും ഈ കഥയും അവരും ഞാൻ ഇഷ്ടപെടുന്ന ഒരു പിടി നല്ലകഥകൾക്ക് ഒപ്പം.
വീണ്ടും എഴുതു സ്മിതാമ്മേ.., മറ്റുള്ളവരുടെ മനം കവരുന്ന പ്രണയകഥകൾ.. അത്രക്കും രസമാണ് സ്മിതാമ്മ പ്രണയം എഴുതുമ്പോൾ വായിക്കാൻ.ആ മാന്ത്രിക തൂലികയിലെ മഷിതുള്ളികൾ ഇനിയും ഒരായിരം കഥകൾക്ക് ജന്മം നൽകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
സ്മിതേച്ചീ…… പറയാൻ വാക്കുകളില്ലാട്ടോ…… വായിച്ചു കഴിഞ്ഞെങ്കിലും മനസ്സ് ഇപ്പോഴും സാന്ദ്രയുടേയും വിനൂന്റെ കൂടെയുമാണ്….. എജ്ജാതി സാനം ഇഷ്ടാ…..മനം നിറഞ്ഞു കവിഞ്ഞൊഴുകി….. BTW ടാഗ് ഇവിടെയും മ്മളെ ചതിച്ചു കേട്ടോ…..പ്രണയകഥയാണെന്നറിഞ്ഞിരുന്നേൽ ഇന്നലെ വായിച്ചു തീർക്കേണ്ടതായിരുന്നു…..ഇന്നലെ ഫുൾ പ്രണയ മൂഡിലായിരുന്നു…… എന്തായാലും സംഭവം ഉഷാറായിരുന്നു….വാക്കുകൾക്കതീതം…..സാന്ദ്രയെ പെരുത്തിഷ്ടായി..ഒപ്പം ആളുടെ ചേഷ്ടകളും…. പിന്നെ വിൻസെന്റും പൊളിയായിരുന്നു….ആത്മാർത്ഥതയുടെ നിറകുടം…..
ആന്റപ്പന്റെ ക്ലൈമാക്സിലെ ഡയലോഗുകളൊക്കെ ഒക്കെ കണ്ടപ്പോ കൈഞ്ഞാഴ്ച കണ്ട ഹോമിലെ kpac ലളിതാമ്മേടെ ഡയലോഗുകളുമായി സാമ്യം തോന്നി….മറ്റേ മലയിറങ്ങി ആശുപത്രിയിൽ ജീവനും കൊണ്ടോടുന്ന തൊക്കെ…..
എന്തായാലും സംഭവം മൊത്തത്തിൽ കളറായിട്ടുണ്ട്… പെരുത്തിഷ്ടായി….
ഇതുപ്പോലുള്ള പ്രണയകഥകൾ വായിച്ചു അയിന്റെ ഓർമ്മകൾ അയവിറക്കുന്നതൊക്കെയാണ് ആകെയുള്ള ആശ്വാസം…. ആ കൂട്ടത്തിൽ മറ്റൊരു പ്രണയമിഥുനങ്ങൾ കൂടി……..
ഹായ്….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല കേട്ടോ…
ഒരുപാട് താങ്ക്സ്…
സബ്മിറ്റ് യുവര്‍ സ്റ്റോറി പേജിലൂടെയല്ല കഥ അയച്ചത്. മെയില്‍ ചെയ്യുകയായിരുന്നു. ടാഗില്‍ പറ്റിയ അബദ്ധം ചിലപ്പോള്‍ അത് മൂലമാകാം. സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ ടാഗ് ചൂസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ…
സാന്ദ്രയെയാണ് മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമായത് എന്ന് അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ മനസ്സ് പറയുന്നു.
കമന്റുകള്‍ മുഴുവനും പുരുഷസുഹൃത്തുക്കളുടെത് ആണ്. രേഖ, സൂര്യപ്രസാദ്, അഭിരാമി, അന്‍സിയ, സിമോണ തുടങ്ങിയവര്‍ അഭിപ്രായം പറഞ്ഞട്ടില്ല. അവര്‍ കഥ വായിച്ചിരുന്നെങ്കില്‍ വിന്‍സെന്‍റ്റിന്‍റെ കൂടെയാകും നില്‍ക്കുക എന്ന് എനിക്കുറപ്പുണ്ട്. എന്തായാലും ഞാന്‍ എഴുതുമ്പോള്‍ വിന്‍സെന്‍റ്റിനേയാണ് ഫോക്കസ് ചെയ്തത്. ഇതേകാര്യം ഇതേ വാളില്‍ തന്നെ ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ഉണ്ട് എന്ന് തോന്നുന്നു….
“ഹോം” കണ്ടില്ല. ഏറ്റവുമടുത്ത സൗകര്യം നോക്കി ആ സിനിമ കാണണം എന്ന് വിചാരിക്കുന്നു. ഇന്ദ്രന്‍സിന്‍റെ അഭിനയത്തെകുറിച്ചുള്ള അഭിപ്രായങ്ങള്‍ ഒക്കെ കേട്ട് ഇരിക്കപ്പൊറുതിയിലാതെയാണ് ഞാന്‍ ഇവിടെ….
കഥ ഇഷ്ടമായതില്‍ വീണ്ടും നന്ദി, സന്തോഷം…..
No words to explain dear
Thudakam vayichapo orikalum expect cheythila storyil ingane oru twist undakumenu.
Entanenu ariyila nalla love story vayikumbo ariyathe kanu nirayunu
Ithinu ini next part venda.. Ithlum best ending ithinu kittanila
വളരെ നന്ദി…
കഥ ഇഷ്ടപ്പെടുക,
അത് വായിച്ച് കണ്ണു നിറയുക….
ഇങ്ങനെയൊക്കെ കേൾക്കുന്നതിൽപ്പരം ഒരു അഭിനന്ദനം വേറെ എന്താണ് ഒരു റൈറ്റർ കിട്ടുക?
ഒരുപാട് സ്നേഹം..
ഒരുപാട് നന്ദി…
പ്രിയ സ്മിതാജി………..
ആദ്യമേ പറയട്ടെ….കഥ വായിച്ചുൾകൊള്ളുവാൻ വളരെയേറെ വൈകിപ്പോയി !. താങ്കളുടെ പല കഥകളും കൂടി ഒന്നിന് പിറകെ മറ്റൊന്ന്, എന്ന നിലയിൽ…ഒരുമിച്ച് ഒന്നൊന്നായി വന്നപ്പോൾ….( എനിക്ക് വായിക്കാൻ കിട്ടിയപ്പോൾ…അതാവും കുറേകൂടി ശരി.) ഏതൊക്കെ വായിക്കും എന്തിനൊക്കെ മറുപടി ഇടും ?…എന്നും കൂടിയുള്ളൊരു ” confusion” ൽ ആയിപ്പോയി സത്യമായും ഞാൻ !.
പിന്നെ, മറ്റൊരു വലിയ വിഷയം…കഴിഞ്ഞ മറുപടിക്കുറിപ്പിൽ എനിക്ക് ഇവിടുന്നു ലഭിച്ച ” കയ്‌പ്പേറിയ അനുഭവ”മാണ്. ഒരു കത്ത് അങ്ങേക്ക് അയക്കാൻ ഞാൻ എത്ര ദിവസം എത്രയോ ബുദ്ധിമുട്ടി ?. എന്നിട്ട്, ആരോ പറഞ്ഞതനുസരിച്ചു….കുറേശ്ശെ കുറേശ്ശെ ഇടാൻ നോക്കിയപ്പോൾ വെറും ഒരു ഖണ്ഡിക….” ഓൺ” ആയിപോയി , ബാക്കി മുക്കാലും ലാപ്പിൽ മാത്രം അവശേഷിച്ചു. അതിനാൽ ” ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്‌ഥയിൽ” ആയി ഇപ്പോൾ ഞാൻ. ആർക്കും ഒരു മറുപടിയും എഴുതാനേ തോന്നുന്നില്ല !.
ഇനി, കഥയില്ലായ്മയിൽ നിന്ന് ” കഥ” യിൻമേലേക്ക് വന്നാൽ….ഈ കഥ…” നിറമുള്ള വെയിലുകൾ ”…ശരിക്കും വലിയ ശിഖരങ്ങളും ഇലകളുമുള്ള മുട്ടനൊരു അക്കേഷ്യ മരത്തെ, വെട്ടിയൊതുക്കി മനോഹരിയാക്കി, ചെടിച്ചെട്ടിക്കുള്ളിൽ, ” ബോൺസായി” പരുവത്തിൽ നിലയുറപ്പിച്ചാൽ എങ്ങനെ ?….അതുപോലെ….വേരും വള്ളിയും… കൊമ്പും തടിയു0 ഇലപ്പടർപ്പുകളും ഒക്കെയായി തലയുയർത്തി നിൽക്കേണ്ടുന്ന ഒരു ” വലിയ” പ്രണയകഥാ ക്യാൻവാസി’’നെ അങ്ങ്, ചുരുക്കിയൊതുക്കി….ചെറിയ ഇതി’’ വൃത്തത്തിനുള്ളിൽ’’ പ്രതിഷ്‌ഠിച്ചിരിക്കുകയാണ് ഇവിടെ എന്നു എനിക്ക് തോന്നി.
ഇവിടെ, ഈ കഥയെക്കുറിച്ചു പൊതുവേയുള്ള ” റിവ്യൂ ” കളും ആസ്വാദകരുടെ പ്രതികരണ-അഭിപ്രായങ്ങളും എല്ലാം അറിയാൻ കഴിഞ്ഞപ്പോൾ…ഏറെ കാലത്തിനുശേഷം സ്മിത എന്ന എഴുത്തുകാരിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും സ്വീകരണവുമാണ് ഈ കഥയിലൂടെ അവർക്ക് ലഭിച്ച മറുപടികത്തുകളുടെ ആധിക്യവും അതിൽ വർദ്ധിതവീര്യത്തോടെ അവർ ഓരോരുത്തരും സുവർണ്ണലിപികളിൽ ആലേഖനം ചെയ്തു, കുത്തിക്കുറിച്ചു വച്ചിരിക്കുന്ന ഓരോരോ വാക്കുകളും എന്നെനിക്ക് മനസ്സിലായി. അതുതന്നെ അധികം അധികമാണ്…ഒരു ക്രാന്തദർശിക്ക്… അതി കണിശക്കാരിയായ ഒരു നല്ല എഴുത്തുകാരിക്ക്, തൻറെ കഥകൾ ഓരോന്നും….താൻ ഉദ്ദേശിക്കുന്ന അർത്ഥതലങ്ങളിൽ…അനുമാനിക്കുന്ന ചിന്താപഥങ്ങളിലൂടെ ഓരോരോ അനുവാചകനിലും അതിസൂക്ഷ്‌മം കടന്നെത്തുന്നു എന്നുള്ളത്…അവിടെ പരിപൂർണ്ണ വിജയം സമ്പാദിക്കാൻ കഴിയുക എന്നുള്ളത്. അതിൽ കൂടുതൽ…ഈ എളിയ ഒരാസ്വാദകന് മറ്റൊരു അഭിനന്ദനങ്ങളും രേഖപ്പെടുത്തുവാൻ ഇല്ല. വേറൊരു അനുമോദനങ്ങളും അർപ്പിക്കുവാൻ കഴിയുന്നുമില്ല. ” കാവ്യനീതികൾ”എവിടെയും ….സ്വയം കൈവന്നു ചേരുക തന്നെചെയ്യും !…അതിലുള്ള വലിയ സന്തോഷങ്ങൾ ഞാനും പങ്കിട്ട് അനുഭവിക്കുന്നു…എന്ന് പറയുന്നതിലുമുണ്ട് അതിലുമേറേറേ അഭിമാനവു൦ ചാരിതാർഥ്യവും ….സത്യം !.
” പ്രണയകാവ്യങ്ങൾ” സ്മിതക്ക് ഏറെ അന്യമുള്ള ഒന്നല്ല, പ്രണയം എന്ന പേരിൽ തന്നെവരുന്ന എത്രയോ അധികം കഥകൾ !. ഏത് വിഷയത്തേക്കാളും കൃതഹസ്തയായ ഈ കഥാകാരിക്ക് നന്നായി വഴങ്ങുന്ന വിഷയവും ഈ ” പ്രണയം ” തന്നെ. എത്ര എത്രയോ തവണ, പ്രണയക്കുളിരിൽ മുക്കി….കണ്ണീരിൽ കുളിപ്പിച്ചെടുത്ത സത്യാനുഭവങ്ങൾ എനിക്ക് മുന്പിലുണ്ട് പറയാൻ. ” കോബ്രാ ഹിൽസ്” ഉം ” ശിശിരപുഷ്പ”വും തന്നെ വലിയ ഉദാഹരണങ്ങൾ !. പ്രണയത്തിൻറെ എത്രത്ര ” മഹോത്സവ ദിനരാത്രങ്ങ” ളാണ് അത് ഓരോന്നും നമുക്ക് സമ്മാനിച്ചു മടങ്ങിയത്. ” ഗ്രീഷ്മത്തിലെ മഴവില്ല്” ഒക്കെ ഒരിക്കലെങ്കിലും മറക്കാൻ ഒക്കുമോ ?. അതുപോലെ വേറെ എത്രയോ അധികം ” പ്രണയസുധാ ലേപനങ്ങൾ” !. അതുപോലെ ” മതിമറക്കുന്ന ” പ്രണയകഥാ ശില്പങ്ങളെ ഇനിയും ഇനിയും ഞങ്ങൾ കൊതികൊതിക്കുന്നു. അവയെ ഒക്കെ താരതമ്യം ചെയ്തുപോയാൽ…ഈ കഥയെ ഒന്നും ചിലപ്പോൾ എന്നെപ്പോലൊരാൾ ” അത്രത്തോളം ” ഇഷ്‌ടപ്പെട്ടില്ല എന്നൊക്കെ ഒരുപക്ഷെ പറഞ്ഞേക്കാം. ( മറ്റാരെങ്കിലുമോ പുതിയ വായനക്കാരോ ഒന്നും ഒരിക്കലും പറയുകയുമില്ല, ചിലപ്പോൾ ഇത് അംഗീകരിക്കുകയും ഇല്ല. ) അത് ” ആ കഥകളെ” അത്രത്തോളം ” നെഞ്ചിലേറ്റിയത് കൊണ്ട് മാത്രം !…എന്ന് കരുതി, ക്ഷമിക്കുക !. എങ്കിലും…ഈ കഥ ഇഷ്‌ടപ്പെട്ടില്ലെന്നോ, ഹൃദയാർദ്രമായില്ല എന്നോ ഒന്നും അതിനർത്ഥമില്ല. ഏറ്റവും മുന്തിയത്, മനസ്സിൽ കിടക്കുന്നത് കൊണ്ടുള്ള ചെറിയ പ്രശ്നം മാത്രമാണത്. വായനാഹൃദയങ്ങളിൽ അത് എത്തേണ്ടതുപോലെ എത്തിച്ചേരുകയും…അതിന് കിട്ടേണ്ടുന്ന എല്ലാ പ്രതിഫലനങ്ങളും…ലക്ഷ്യപ്രാപ്‌തിയും നല്ലവണ്ണം കൈക്കൊള്ളാനും അതിന് കഴിഞ്ഞിട്ടുമുണ്ട്. ഇതുപോലെയുള്ള എഴുത്തിനെ ” അന്ന് ” ഇഷ്‌ടപ്പെട്ടിരുന്ന പോലെ ഇന്നും ഇപ്പോഴും ഇഷ്‌ടപ്പെടുകയും…സ്നേഹിക്കുകയും…ഏറ്റവും ആത്മാർത്ഥതയോടെ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും എല്ലാ ധൈര്യവും തന്ന് മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രണയകഥകളും അത് നൽകുന്ന നിമിഷസായൂജ്യങ്ങളും സ്വപ്നങ്ങളും ലഹരികളും എല്ലാമെല്ലാം എത്രയോ ?…അനുഭവമധുരങ്ങളാണ്. അവയെ തള്ളി പറയുന്നത്, സ്വന്ത മനസ്സാക്ഷിയെ കുത്തിനോവിക്കൽ തന്നെയാണ് !. അതുകൊണ്ട്, അശ്രാന്തപരിശ്രമങ്ങളാലുള്ള ഈ ” നോവെഴുത്തി”നെ തെല്ലും തെറ്റ് പറയുന്നില്ല…ഒരിക്കലും കുറ്റപ്പെടുത്തുകയുമില്ല. ഇനിയും തീർച്ചയായും ഇതുപോലുള്ള ” നല്ല രചനകൾ” പഴയ ക്യാൻവാസിലെ” പോലെ തുടർന്നും എഴുതുക. അത്തരം എഴുത്തുകൾ കാത്തു പലരെയും പോലെ ഞാനും ഈ വഴിയിറമ്പിൽ എവിടെങ്കിലും ഒക്കെ ഉണ്ടാവും…എല്ലാ സ്നേഹആദരവുകളോടും…പിന്തുണയോടും…..
കാത്തിരിക്കുന്നു….
നന്ദി !…വീണ്ടും വരിക !….
ഹൃദയപൂർവ്വം…..
ക്യാ മറാ മാൻ
പ്രിയ സാക്ഷി…
ഇതുപോലെ ഒരു കുറിപ്പ് ഞാന്‍ ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു….
ആദ്യമായി, ഏകദേശം മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍, എട്ട് മണിക്കൂറുകള്‍ മാത്രമെടുത്ത് എഴുതിയ ഒരു കഥയായിരുന്നു ഇത്. ആദ്യ ലൈന്‍ എഴുതിയപ്പോള്‍ തന്നെ ഒരു കണ്ടിന്യുറ്റി കിട്ടിയിരുന്നു. അല്ലെങ്കില്‍ കുറെ കൂടി ദിവസങ്ങള്‍ വേണ്ടിവന്നേനെ. ആദ്യ ലൈന്‍ എന്ന് പറയുന്നത്, കഥയില്‍ നമ്മള്‍ വായിക്കുന്ന ആദ്യ പേജിലെ ആദ്യ ലൈന്‍ അല്ല… ആ ഭാഗം എഴുതിയത് പിന്നീടാണ്.
സത്യത്തില്‍ ഏകദേശം ഇരുപത് അധ്യായങ്ങളുള്ള ഒരു നോവലിന്‍റെ സബ്ജക്റ്റ് ആണ് ഞാന്‍ ചെറുകഥയായി എഴുതിയത്. അതിന്‍റെ കുറവുകള്‍ കഥയിലുണ്ട് താനും. ശരിയായി എഡിറ്റ് ചെയ്യുക എന്ന ശീലമില്ല. ഓരോ ലൈന്‍ എഴുതുമ്പോഴും അത് തിരുത്തിപോവുകയാണ് പതിവ്.
മിക്ക കഥകളും രണ്ടാമതൊരു ശരിയായ വായന പോലുമില്ലാതെയാണ് അയയ്ക്കുന്നത്. അത് അമിതമായ ആത്മവിശ്വാസം കൊണ്ടല്ല. സമയത്തിന്‍റെ പ്രശ്നമുള്ളത് കൊണ്ടാണ്.
ഏതായാലും ശിശിരപുഷ്പ്പം പോലെ അല്ലെങ്കില്‍ കൊബ്രാഹില്സ് പോലെ “കുഴപ്പമില്ല” എന്ന് പറയാന്‍ തക്ക നിലവാരത്തിലേക്ക് കഥ വന്നിട്ടില്ല എന്ന സാക്ഷിയുടെ നിരീക്ഷണം ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളുന്നു.
അത്തരം വിമര്‍ശനവും നിരീക്ഷണവുമാണ് വീണ്ടും മികച്ചതെന്നു മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാവുന്ന കഥകള്‍ എഴുതുവാന്‍ എല്ലാവരെയും പ്രേരിപ്പികുന്നതെന്ന വസ്തുത എപ്പോഴും മനസ്സിലാക്കിയിട്ടുണ്ട് ഞാന്‍.
ഒന്നുറപ്പാണ്, സാക്ഷിയുടെ സംവേദനക്ഷമത അത്യജ്ജ്വലമാണ്. ഒരു മീഡിയോക്കാര്‍ നിലവാരമുള്ള കഥകള്‍ക്ക് തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല സാക്ഷിയുടെ സംവേദനക്ഷമതയെ. അത്തരം സെന്‍സിബിലിറ്റിയുള്ള വായനകാരോ എഴുത്തുകാരോ നമ്മുടെ സൈറ്റില്‍ അധികമില്ല. ഇനി ഉള്ളവര്‍ കഥയിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാറില്ല.
പക്ഷെ നമുക്ക് വേണ്ടത് ഉന്നത വായനാ നിലവാരവും അക്ഷരബോധവുമുള്ള നിരീക്ഷകരെയും കമന്റ്റെറ്റര്‍മാരെയുമാണ്. പണ്ട് അസുരനോക്കെ ഉണ്ടായിരുന്നു. ഇഷ്ടമാകാത്തത് വളരെ ക്രിയാത്മകമായി പറയുന്നവര്‍. ഇപ്പോള്‍ ജോ ഒക്കെ അങ്ങനെയാണ്…
അതുകൊണ്ട് സാക്ഷി പറഞ്ഞ ഓരോ വാക്കും ഹൃദയംഗമമായി ഉള്‍ക്കൊള്ളുന്നു, സ്വീകരിക്കുന്നു…
മുമ്പോട്ടുള്ള എഴുത്തിനെ അത് ഊര്‍ജ്ജ്വസ്വലമാക്കും എന്ന് എനിക്കുറപ്പുണ്ട്.
ഇതുപോലെ മികച്ച അഭിപ്രായങ്ങള്‍ കൊണ്ട് എന്‍റെ കഥകളെ അഭിനന്ദിക്കുന്ന താങ്കളോട് എനിക്കുള്ള നന്ദി വലുതാണ്.
നല്ല കുറിപ്പുകള്‍ മാത്രം പോരാ എന്നും നല്ല കഥകള്‍ കൂടി ഞങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നും ഇവിടെ ഞാന്‍ താങ്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. വരും ദിവസങ്ങളില്‍ താങ്കളുടെ പേരില്‍ ഒരു കഥ ഞങ്ങള്‍ക്ക് വായിക്കാന്‍ ലഭിക്കും എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു…
ഒരുപാട് നന്ദി…
സ്നേഹപൂര്‍വ്വം,
സ്മിത…
നല്ല കുറിപ്പുകള്‍ മാത്രം പോരാ എന്നും നല്ല കഥകള്‍ കൂടി ഞങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നും ഇവിടെ ഞാന്‍ താങ്കളോട് പറയാന്‍ ആഗ്രഹിക്കുന്നു.
അതിനായ് ” ആഗ്രഹം” എനിക്കെപ്പോഴും ഉണ്ട്., പക്ഷേ, സമയം മാത്രമല്ല,..
. അതിനു പറ്റിയ ” മുഡും “ഒക്കെ വേണ്ട?…. എങ്കിലും നന്നായി ശ്രമം തുടരുന്നുണ്ട്.. എത്രയും പെട്ടെന്ന് പ്രവർത്തിയിൽ എത്തിക്കാൻ നോക്കാം… നന്ദി!
Hi dear,
എന്താ പറയാ എന്നറിയില്ല, താങ്കൾ ഈ കഥ എഴുതിയപ്പോളുള്ള മൂഡ് ശെരിക്കും വായിക്കുമ്പോൾ എനിക്ക് ഫീൽ ചെയ്തു… Erotic അല്ല ഉദേശിച്ചത്, സാന്ദ്രയുടെ പ്രണയനിമിഷങ്ങൾ വല്ലാത്തൊരു സുഖമുണ്ടായിരുന്നു വായിക്കാൻ… അവർ ഒന്നാകുന്ന നിമിഷത്തിനായി വല്ലാത്തൊരു കുതിപ്പായിരുന്നു മനസിന്.. ഒത്തിരി ഇഷ്ടപ്പെട്ടു
… ഇനിയും ഇതുപോലെ മനോഹരപ്രണയങ്ങൾക്ക് നിറം പകരാൻ നിങ്ങൾക്ക് സാധിക്കട്ടെ…
സ്നേഹപൂർവ്വം
Fire blade
ഹലോ….
എഴുതിയ ആളനുഭവിച്ച സംഘര്‍ഷവും സംത്രാസവും വായിക്കുന്നവര്‍ക്ക് കൂടി മനസ്സിലാകുന്നിടത്ത് കഥയെത്തിയപ്പോള്‍ കഥയുടെ വിജയമായി….
അങ്ങനെ വിജയിച്ച ഒരുപാട് കഥകള്‍ ഈ സൈറ്റിലുണ്ട്.
അതിലൊന്നായി താങ്കള്‍ എന്‍റെ കഥയെ ഉള്‍പ്പെടുത്തിയതില്‍ എനിക്കുള്ള നന്ദി നിസ്സീമമാണ്…
ആശംസയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി…
സ്നേഹത്തോടെ
സ്മിത
ഇതിന് കഴിയിമെങ്കിലൊരു ഭാഗം കൂടെ എഴുതാമോ വല്ലാത്ത ഒരു മാജിക് ഉണ്ട് ഈ കഥയിൽ തീരരുതെന്ന് ആഗ്രഹിക്കുന്നൊരു മാജിക്..കണ്ണു നിറഞ്ഞുപോയി അവസാന ഭാഗങ്ങളിൽ..❤️❤️❤️❤️
ഹായ്…
ഈ കഥ ഇവിടെ തീരുന്നതല്ലേ ഭംഗി?
ഇത് ഞാന്‍ ആരോടോ മുമ്പ് റിപ്ലൈ ആയി പറഞ്ഞിട്ടുണ്ട് ഈ വാളില്‍.
ഏതെങ്കിലും സാധ്യത എനിക്ക് മുമ്പില്‍ തെളിഞ്ഞാല്‍, രണ്ടാമതൊരു ഭാഗം അബ്സല്യൂട്ട്ലി നെസ്സെസ്സറിയായി തോന്നിയാല്‍….
അപ്പോള്‍ എഴുതാം….
പറഞ്ഞ പ്രിയവാക്കുകള്‍ക്ക് ഒരുപാട് നന്ദി …
എഴുതുമ്പോള്‍ എന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു….
Girls ന്റെ ഫോക്കസ് ചെയ്ത് വരുന്ന കഥകൾ ഞാൻ അധികം വായിക്കാറില്ല എന്നാൽ ഇപ്പോൾ മുതൽ വായിച്ചു തുടങ്ങി. അടിപൊളി കഥ പ്രണയം with കാമം അടിപൊളി ആയി.വായിച്ചപ്പോൾ ശരിരം മൊത്തം ഒരു തരിപ്പ് വന്നു ഇത്പോലെത്തെ നല്ല പ്രണയം കഥ വരും എന്ന് വിശോസോടെ ഞാൻ നിർത്തുന്നു
ഇത് പോലെ നല്ല കഥ ആർക്കും എങ്കിലും അറിയാമെങ്കിൽ റിപ്ലൈ തരുക കഥ തപ്പി മടുത്തു
എനിക്കിഷ്ടപ്പെട്ട മൂന്ന് കഥകൾ പറഞു തരാം. ഒന്ന്: കോബ്രാഹിൽസിലെ നിധി[സ്മിത] ശിശിരപുഷ്‌പം [സ്മിത], നവവധു [ജോ]
@Nizhal
വളരെ നന്ദി…
അഭിപ്രായം ആവേശം നല്‍കുന്നതാണ്.
എനിക്ക് വ്യക്തിപരമായി തോന്നുന്നത് എന്‍റെ കഥകള്‍ പുരുഷന്‍റെ ഗുണങ്ങളെയാണ് ഫോക്കസ് ചെയ്യുന്നത് എന്നാണു.
ഇതില്‍ ഞാന്‍ ശ്രദ്ധിച്ചത് വിന്‍സെന്‍റ്റ് എന്ന കഥാപാത്രം എങ്ങനെ എക്സ്ട്രീം ആത്മാര്‍ത്ഥതയുള്ളതാകുന്നത് എന്നതാണ്.അയാള്‍ എങ്ങനെയാണ് അയാള്‍ക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിക്കുന്നത് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
സൈറ്റിലെ വയനക്കാര്‍ തൊണ്ണൂറ് ശതമാനത്തിലേറെ പുരുഷന്മാരാണല്ലോ. അതുകൊണ്ട് സ്ത്രീകഥാപാത്രങ്ങളിലേക്ക് ശ്രദ്ധപോകുന്നത് സ്വാഭാവികമാണ്. പുരുഷ കഥാപാത്രങ്ങളിലേക്ക് സ്ത്രീകളുടെ ശ്രദ്ധ പോകുന്നത് പോലെ….
താങ്കള്‍ അഭിനന്ദിച്ച് എഴുതിയ വാക്കുകള്‍ ഓരോന്നും എന്‍റെ പ്രത്യേക നന്ദി അര്‍ഹിക്കുന്നു.
അതര്‍പ്പിക്കുകയും ചെയ്യുന്നു….
എന്റെ മാഡം….!!!
ദാ ആ ആദ്യത്തെ വരിയിൽ കൂടുതൽ ഒന്നും ഞാൻ അഭിപ്രായം പറയുന്നില്ല… അതിൽക്കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആവർത്തന വിരസതയാവുമെന്നാണ് തോന്നുന്നത്. കാരണം ഞാനിനി എന്തൊക്കെ പറഞ്ഞാലും ആ ആദ്യം പറഞ്ഞ വരി ആവർത്തിച്ചു വരും… !!!
ഉള്ളത് പറയാമല്ലോ… തുടക്കം കണ്ടപ്പോൾ ഇന്നു ഞാൻ എണീറ്റുനിന്നു കൂവേണ്ടിവരുമെന്ന തോന്നലോടെയാണ് വായിച്ചു തുടങ്ങിയത്. കാരണം ആ മോഡലിലുള്ള തുടക്കവും അതിന്റെ അന്ത്യവും ഏറെക്കുറെ കാണാപ്പാടമായല്ലോ. ആ മോഡലിലുള്ള കഥകൾ ഒരുപാടുണ്ടല്ലോ മാഡത്തിനും.
പക്ഷേ അവിടുന്നങ്ങോട്ടാണ് ആ റേഞ്ചേന്താണെന്നു കാണിച്ചു തന്നത്. മറ്റൊരു ഷാരോണായി സന്ദ്രയും മറ്റൊരു ഷെല്ലിയായി വിൻസന്റും നിറഞ്ഞാടിയപ്പോൾ പിറന്നത് സൈറ്റിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്ന്..!!!. ഈയടുത്തകാലത്തൊന്നും ഇത്രയും നല്ലൊരു പ്രണയകഥ ഞാൻ വായിച്ചിട്ടില്ലെന്ന കാര്യവും ഇതോടൊപ്പം പറയേണ്ടിവരും.
അത്രക്ക്… അത്രക്കിഷ്ടപ്പെട്ടു…
ശെരിക്കും പറഞ്ഞാൽ നോർമൽ രീതിയിലുള്ള നൂരെണ്ണം എഴുതിയാലും അതിനിടയിൽ വരുന്ന ഇതുപോലുള്ള ഒരെണ്ണമാണ് എനിക്കു കൂടുതൽ ഇഷ്ടപ്പെടുക. കാരണം ഞാനെന്നും വെറൈറ്റിയെ ഇഷ്ടപ്പെടുന്നയാളാണ്…
എന്തായാലും അടുത്ത കഥയ്ക്ക് കട്ട വെയ്റ്റിങ്
ഹലോ ജോ….
ചിലരുടെ അഭിപ്രായ പ്രകടനങ്ങൾ നമ്മളെ ഭൂമിയിൽ നിന്നും ഉയർത്തും…
നമ്മുടെ ഹൃദയത്തോട് ഏറ്റവും സമീപമിരിക്കുന്നവരുടെ….
ജോയുടെ വാക്കുകൾ വായിച്ചപ്പോൾ എനിക്ക് അതാണ് തോന്നിയത്…
കണ്ണുകളെ ഈറനണിയിക്കുന്ന വാക്കുകൾ…
അത്രയ്ക്ക് സന്തോഷം
അത്രയ്ക്ക് ഉണ്ട് ഇമോഷണൽ heaviness…
കുറേ ആളുകൾ സാന്ദ്രയിൽ ഷാരോണിനെ, മിനിയെ ഒക്കെ കണ്ടെത്തിയിട്ടുണ്ട്….
എന്നാൽ കഥയിൽ എനിക്ക് പ്രിയനായി നിൽക്കുന്ന വിൻസെന്ററിൽ ഷെല്ലിയെ കണ്ടെത്തിയത് ജോ മാത്രമാണ്….
ഒരുപാട് നന്ദിയുണ്ട്…
സ്നേഹവും
സ്മിത…
എനിക്ക് ഒരു കഥ എഴുതാൻ ഞാൻ സൈറ്റിൽ എന്ത് ചെയ്യണം
റിപ്ലൈ പോസ്റ്റ് ആവുന്നില്ല
hai MANDANRAJ,
ERNEST ENTRY SHRUBS WHEN NUTCRACKER JOMON. ഗസ്സ ഡ്രസ്സ് ചെറിയാൻ ദാസന്റെ ട്രയല് ദില്ലി ഡേയ്സ് സംരക്ഷണം ശരണം സിൽവി???
ഗുഡ്
താങ്ക്സ് ?
എങ്ങനെയോ അറിയാതെ വിട്ടുപോയ/ വായിക്കാതെ പോയ സുരസുന്ദരമായ കഥ.
വീണ്ടും പോസ്റ്റിയതിന് വളരെ നന്ദി.
wonderful read?
thank you.
ഇടക്കൊക്കെ വരണം?
സ്മിതാ.,കമ്പി സൈറ്റിലെ കഥ വായിച്ചു കണ്ണ് നിറഞ്ഞു എന്ന് പറയുന്നതിൽ ഒരു നാണക്കേടും ഇല്ല.ലാസ്റ്റ് പേജുകൾ കണ്ണ് തുടച്ചാണ് വായിച്ചത്.പറയാൻ വാക്കുകൾ ഇല്ല.സ്നേഹവും പ്രേമവും കോറിയിട്ട വാക്കുകൾ മനസ്സിൽ ഒരു മഞ്ജു തുള്ളി പോലെ അലിഞ്ഞു പോയി.അത് കണ്ണ് നീര് തുള്ളി ആയി പുറത്തും വന്നു.അഭിനന്ദനങ്ങൾ സ്മിത.
കഥ സൈറ്റിൽ എത്തുന്നതിനുമുമ്പ് വായിച്ച കൂട്ടുകാരിൽ അധികം പേരും അഭിപ്രായപ്പെട്ടത് ഇത് മറ്റെവിടെയെങ്കിലും പബ്ലിഷ്ചെയ്യാനാണ്. കുറഞ്ഞത് ഫേസ്ബുക്കിലെ കഥാ ഗ്രൂപ്പുകളിൽ എങ്കിലും….
പക്ഷേ എനിക്ക് ഏറ്റവും പ്രിയം ഈ സൈറ്റ്ആയതുകൊണ്ട് ഇവിടെ ആയിരിക്കണം ഈ കഥ വായിക്കപ്പെടേണ്ടത് എന്ന് എനിക്ക് തോന്നി….
അത് വെറുതെ ആയില്ല എന്ന് താങ്കളെ പോലെയുള്ളവരുടെ കമന്റുകൾ തെളിയിക്കുന്നു…
അതിന് ഒരുപാട് നന്ദി ???
കണ്ണും മനസ്സും നിറഞ്ഞു സ്മിത..
ഇനിയും ഇത് തുടർന്നുകൂടെ??
ബാക്കി ഉണ്ടാകും എന്ന് കരുതുന്നു..
ഒരുപാദിഷ്ടമായി!?
ഇതുപോലെയുള്ള അഭിപ്രായങ്ങൾക്ക്എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഞാൻ….
എന്റെ കഥയ്ക്ക് കിട്ടാവുന്ന ഉപഹാരങ്ങൾ ആണ് ഇതൊക്കെ….
അതിനാൽ ഒരുപാട് നന്ദി..
???
ചേച്ചീ…❤❤❤
കോബ്ര ഹിൽസിലെ ദിവ്യയെ പോലെ ശിശിര പുഷ്പത്തിലെ മിനിയെയും ഷാരോണിനെയും പോലെ നിറമുള്ള വെയിലിലെ സാന്ദ്രയും ഇനി എന്നും മനസ്സിൽ ഉണ്ടാവും…
അത്രയധികം പ്രണയം ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു കഥാപാത്രവും അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് വിട്ട് പോവില്ല എന്ന് ഞാൻ കരുതുന്നു…
കോബ്ര ഹിൽസും ശിശിര പുഷ്പവും ഞാൻ ലൈവ് വായിച്ചിട്ടില്ല,..
ബട്ട് ആഹ് സങ്കടം ഇപ്പോൾ തീർന്നു…
സത്യം പറഞ്ഞാൽ സാന്ദ്രയുടെ പ്രണയത്തിൽ മുക്കി ബാക്കി ഉള്ളവരെ മുഴുവൻ ചേച്ചി അങ്ങ് വിഴുങ്ങി കളഞ്ഞപോലെ…
ഡിവൈൻ ലവ്…വേറൊന്നും അവളുടെ പ്രണയത്തെക്കുറിച്ചെഴുതാൻ എനിക്കറിയില്ല അത്രയും എക്‌സ്റ്റസിയും ആവേശവും തീവ്രവും ആയ പ്രണയം.
കിടപിടിക്കുന്ന മറ്റുള്ള കഥാപാത്രങ്ങൾ…
ആന്റണിയും സുസനും തമ്മിൽ ഉള്ള റിഥം,…ഇപ്പോഴും അകമഴിഞ്ഞ് പ്രണയിക്കുന്ന അവർ തന്നെ ഒരു മാതൃകയാണ്…
പുതുക്രിസ്ത്യാനി എന്ന് ഇടയ്ക്കിടെ ആന്റണി പറയുന്നുണ്ടെങ്കിലും അത് വെറും നാവിൽ തഴമ്പിച്ചു പോയ ഒരു പ്രയോഗം എന്നല്ലാതെ അതൊരിക്കലും അയാൾ ഉള്ളിൽ കൊണ്ട് നടക്കുന്നില്ല എന്ന് മനസ്സിലാക്കി തരുന്നുണ്ട്…
അവസാനത്തെ ആഹ് ഭാഗം അത്ര മനോഹരം…എങ്കിലും എന്നെങ്കിലും ഒരു ടെയ്ൽ എൻഡ് പ്രതീക്ഷിക്കുന്നു…???
ഒരു കുഞ്ഞു കാര്യം കൂടെ..
ചേച്ചിയുടെ കാലിബർ എന്താണെന്നും ചേച്ചിയുടെ ശൈലിയും എഴുത്തിന്റെ ഭംഗിയും എല്ലാം ചേച്ചിയുടെ കഥകൾ ഫോള്ളോ ചെയ്യുന്നവർക്കറിയാം…
സൊ കുരക്കുന്നവർ കുരക്കട്ടെ എന്ന് കരുതിയാൽ മാത്രം മതി.
സ്നേഹപൂർവ്വം…❤❤❤
ഹായ് ഫ്രണ്ട് അക്കിലീസ്…..
വായനക്കാരുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ഇപ്പോഴും കോബ്ര ഹിൽസും ശിശിര പുഷ്പവും ഉണ്ട് എന്നറിയുന്നതിൽ ഒരുപാട് സന്തോഷം….
കഥാപാത്രങ്ങളായ ദിവ്യ, ഷാരോൺ, മിനി എന്നിവരും എല്ലാവരുടെയും ഓർമ്മകളിൽ ഇപ്പോഴും സജീവമാണ് എന്നറിയുന്നതിൽ എനിക്ക് എങ്ങനെയാണ് ആഹ്ലാദിക്കാതിരിക്കാൻ കഴിയുക?
അതുപോലെ സാന്ദ്രയെകുറിച്ചും സംസാരങ്ങൾ ഉണ്ടാകുന്നതിൽ ഒരു റൈറ്റർ എന്ന നിലയിൽ എന്നെ അതിരില്ലാതെ ആഹ്ലാദിപ്പിക്കുന്നുണ്ട്….
എല്ലാം ഭൗതികത്തിലേക്ക് ഒതുങ്ങുന്ന ഇക്കാലഘട്ടത്തിലും ദിവ്യമായ അനശ്വരമായ പ്രണയങ്ങൾ നിലനിൽക്കുന്നുണ്ട്…..
അത് വ്യക്തിപരമായ അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും….
നിങ്ങൾ വെറുതെ നിർമ്മലമായി പ്രണയിച്ചാൽ മതി
നിർമ്മലമായ പ്രണയം നിങ്ങളെയും തേടിയെത്തും എന്ന് ഖലീൽ ജിബ്രാൻ പറഞ്ഞത് വെറുതെ കാവ്യഭംഗിക്ക് വേണ്ടി ആയിരുന്നില്ല
ജീവിതത്തിൽ പകർത്താൻ സാധിക്കുന്ന ഉത്തമമായ വരികളാണിവ….
മറ്റുള്ളവർക്കു മുമ്പിൽ ഉജ്ജ്വലമായ പ്രണയ മാതൃകകൾ ആകുവാനും…
തെറിക്കമന്റുകളെക്കുറിച്ച് എനിക്ക് നേരത്തെ തന്നെ മുന്നറിയിപ്പുകൾ കിട്ടാറുണ്ട്.
വാട്സ്ആപ്പ് വഴിയും ഫോൺ വഴിയുമൊക്കെ.
അതുകൊണ്ട് അത്തരം പേരുകൾ കാണുമ്പോൾ തന്നെ സ്കിപ്പ്ചെയ്യാറാണ് പതിവ്…
അതു വായിച്ചിട്ട് വേണ്ടേ വിഷമം വരാൻ?
ഒരുപാട് നന്ദി
ഒരുപാട് സ്നേഹം
സാന്ദ്ര
“സാന്ദ്ര” മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ട് “സ്മിത ” എന്നതിനുപകരം സാന്ദ്ര എന്നാണ് തെറ്റായി ടൈപ്പ് ചെയ്തത്..
??
സാരമില്ല….
എന്റെ കമന്റ്ന് റിപ്ലൈ തന്നത് സാന്ദ്ര തന്നെ ആണെന്ന് ഞാൻ കരുതിക്കോളാം…???
??♥
ഇത്തരത്തിലൊക്കെ എഴുതിയാൽ എങ്ങിനെയാ ഒരു കമെന്റ് ഇടുക. ഭാഷയും കഥയും സംഭാഷണവുമെല്ലാം ഒന്നിനൊന്ന് മെച്ചം. അവസാന ഭാഗമെത്തിയപ്പോൾ കണ്ണ് നിറഞ്ഞുപോയി. കുറേക്കാലമായുള്ള ഒരാഗ്രഹമായിരുന്നു ചേച്ചിയുടെ തൂലികയിൽ നിന്നും ഒരു പ്രണയകഥ. എന്തായാലും അത് സാധിച്ചു, മനസ്സ് നിറഞ്ഞു. അത്യാഗ്രഹമാണെന്ന് അറിയാം. എന്നാലും ആഗ്രഹിച്ച് പോകുന്നു ഒരു മുഴുനീള പ്രണയകഥ ചേച്ചിയുടെ തൂലികയിൽ നിന്നും.
ഈ കഥ വായിച്ച പലർക്കും കണ്ണുനിറഞ്ഞു എന്ന് എഴുതി കണ്ടു….
എഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….
കമന്റുകൾ വായിക്കുമ്പോഴും…
എല്ലാ തുടർ കഥകളും മുഴുമിപ്പിച്ചതിനുശേഷം രാജകുടുംബത്തിലന്റെ പശ്ചാത്തലത്തിൽ 20 നു മേൽ അധ്യായങ്ങളുള്ള ഒരു കഥ പ്ലാൻ ചെയ്തിട്ടുണ്ട്
അഭിപ്രായത്തിന് ഒരുപാട് നന്ദി
സ്മിതകുട്ടീ ,കമൻ്റിൽ എന്ത് എഴുതണം,എങ്ങിനെ എഴുതണം എന്ന് ഒരു പിടിയും കിട്ടുന്നില്ല . ഒറ്റ ഇരുപ്പിൽ എല്ലാം വായിച്ചു. ഇടക്ക് വായന നിർത്താൻ തോന്നിയില്ല. അതുപോലെ ഒരു ഫീൽ ആയിരുന്നു. എപ്പോഴും നല്ല കഥകൾ സമ്മാനിക്കുന്ന എൻ്റെ പ്രിയ എഴുത്തുകാരിക്ക് സ്നേഹ ചുംബനങ്ങൾ ❤️❤️❤️❤️❤️
ചില കമന്റുകൾ ഉണ്ട്…..
മറുപടിയായി എന്തെഴുതണം എന്ന് വിഷമിച്ചു പോകുന്ന തരം കമന്റുകൾ….
ഈ കഥയ്ക്ക് ലഭിച്ചിട്ടുള്ള എല്ലാ കമന്റുകളും അത്തരത്തിലുള്ളതായത് എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തുന്നു ഉണ്ട്….
ഇപ്പോളിതാ താങ്കളും…..
പ്രതികരണമായി എനിക്ക് ഒന്നും പറയാനില്ല…
ഒരുപാട് നന്ദി വാക്കുകൾ അല്ലാതെ….
സ്നേഹ ചുംബനങ്ങൾക്ക് പകരം സ്നേഹം ചുംബനങ്ങളും…. ♥♥
അടിപൊളി…. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എഴുത്ത്
താങ്ക്യൂ സോ മച്ച്…
ഒരുപാട് നന്ദി….
ചേച്ചി……..
വായിച്ചു.കഴിഞ്ഞപ്പോൾ എന്തെഴുതണം എന്ന് അറിയാതെ കുറച്ചു സമയം ബ്ലാങ്ക് ആയിപ്പോയി.എന്താ പറയുക,ശിശിരപുഷ്പം കഴിഞ്ഞു ഇപ്പോൾ ആണ് ചേച്ചിയിൽ നിന്നും നല്ലൊരു പ്രണയാവിഷ്കാരം ലഭിക്കുന്നത്.
അതിനിടയിൽ നല്ല കഥകൾ ഇല്ലെന്നല്ല, എന്നെ കൂടുതലും സ്വാധീനിച്ചത് ഇതാണ്.
പ്രണയിക്കുന്നവർ രണ്ട് തരക്കാരുണ്ട് എന്നാണ് എന്റെ പക്ഷം ഒന്നാമത്തെ ആളുകൾ തലച്ചോറ് കൊണ്ടാണ്,അവക്ക് ആയുസും ആഴവും കുറയും. തനിക്കെന്ത് കിട്ടും എന്നതാണ് അതിൽ കൂടുതലും.
രണ്ടാമതൊരു കൂട്ടരുണ്ട്, ഹൃദയം കൊണ്ട് പ്രണയിക്കുന്നവർ.അതിന്റെ വ്യാപ്‌തി വളരെ വലുതാണ്.മരണത്തിനു ശേഷവും അവരുടെ പ്രണയം നിലനിൽക്കും. ചരിത്രത്തിൽ ഏത്ര മികച്ച ഉദാഹരണങ്ങൾ കാണാൻ കഴിയും. ഞാൻ പറയേണ്ടതില്ലല്ലോ. ഇതിലെ സാന്ദ്ര രണ്ടാമത്തെ ഗണത്തിൽ പെടുന്നവളാണ്.
കഥയിലേക്ക് വന്നാൽ ആന്റണിയുടെയും സൂസന്റെയും പ്രണയരംഗങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്.അത് മാത്തന്റെ കുസൃതിയും കടന്ന് ഉണ് മേശയിൽ എത്തിയപ്പോൾ മുതലാണ് ഗ്രാഫ് ഉയരാൻ തുടങ്ങിയത്.
മാത്തൻ ഒരു ടിപ്പിക്കൽ സ്വഭാവം കാണിക്കുന്നുണ്ട്,മിക്കവാറും കഥയിലോ സിനിമയിലോ കാണുന്നപോലെ വേലക്കാരിയെ ഒന്ന് തോണ്ടുന്നത്,അവളത് ചിരിച്ചുകൊണ്ട് നേരിടുന്നത്.അതിൽ ചെറിയൊരു വ്യത്യസ്തത വേണ്ടിയിരുന്നു എന്ന് തോന്നി.മാത്തന്റെ അങ്ങനെയുള്ള കുസൃതി മാറ്റിവച്ചാൽ ഉത്തരവാദിത്വമുള്ള ഒരു കഥാപാത്രമായി തോന്നി.പിന്നീട് കണ്ട ഊണ് മേശയിലെ ചർച്ചകൾ ഫോൺ വിളികൾ ഒക്കെ നായകന് പഞ്ചു കൊടുക്കുന്ന രീതിയിലുമായിരുന്നു.
അതിനിടയിൽ വിനുവിന്റെ ഫോൺ എൻഗേജ് ആണെന്ന് പറയുമ്പോൾ, കൃത്യമായി അതെ സമയം സാന്ദ്ര എൻട്രി ചെയ്യുമ്പോൾ ഇനി അവളാണോ എന്ന് തോന്നും.പിന്നീടാണ് അത് അഗർവാൾ ആയിരുന്നു എന്നും നായകന്റെ കഴിവ് ഗുണങ്ങൾ വ്യക്തമാകുന്നതും.ആ ഒരു കൂട്ടായ്മക്കിടയിൽ സാന്ദ്രയുടെ മനസ്സ് സൂസൻ മനസ്സിലാക്കുന്നുമുണ്ട്. കൂടാതെ ശീതൾ എന്ന പേര് ഒന്ന് മാറ്റിപ്പിടിച്ചു എങ്കിൽ എന്ന് വ്യക്തിപരമായ അഭിപ്രായമുണ്ട്.മറ്റു പേരുകൾക്കിടയിൽ ഒരു ചേർച്ചക്കുറവ് പോലെ.കൂടാതെ ആ വീട്ടിൽ കുറച്ചു സ്വാതന്ത്ര്യം ഉള്ളവളും ആണ് ശീതൾ. അത് അവരുടെ പെരുമാറ്റത്തിൽ വ്യക്തവുമാണ്.
ഇതിൽ പുതുക്രിസ്ത്യാനി എന്ന് ആന്റണി പറയുകയും പിന്നീട് മോനെപ്പോലെയെന്ന് പറയുമ്പോഴും അതിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുണ്ട്.അത് അവർക്കിടയിൽ നിന്ന് തന്നെ തിരുത്തപ്പെടുന്നുണ്ടെങ്കിലും ഓഫിസിലെ നമ്പ്യാരുമായിട്ടുള്ള ക്രൂഷ്വൽ ചർച്ചക്കിടയിൽ ആന്റണിയെന്ന പാരമ്പര്യ വാദിയെ തെളിഞ്ഞുകാണാം.അയാൾ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാളുടെ നാവിലോ മനസ്സിലൊ അത് ഗുളികൻ പോലെ ഇടക്ക് കയറിവരുന്നുണ്ട് എന്നാണ് എന്റെ തോന്നൽ.സമൂഹം വികസിച്ച ഈ കാലത്തിൽ എന്റെ ഉപ്പുപ്പാന് ആന ഉണ്ടായിരുന്നു എന്ന് പറഞ്ഞു മേനി നടിക്കുന്നതും നിറവും കുലവും നോക്കി
കൂട്ടും ബന്ധവും കൂടുമ്പോൾ ഇതിലെ ആന്റണി വ്യത്യസ്തനാവുന്നതും കണ്ടു.എന്നും ഒരു പുതിയ ബന്ധത്തിന്റെ കാര്യം വരുമ്പോൾ ഉണ്ടാകാവുന്ന പാരമ്പര്യ വാദങ്ങളെയും മറ്റും അയാൾ തച്ചുടക്കുന്നതും കണ്ടു. എല്ലാം പൊളിച്ചെഴുതെണ്ട സമയം ആയി എന്ന് ആന്റണി പറയാതെ പറയുന്നു. കൂട്ടിലും ബന്ധത്തിലും എപ്പോഴും നന്മയും കഴിവും മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ഇന്നിന്റെ ന്യായം. അവിടെ ജാതിയോ നിറമോ പാരമ്പര്യമൊ മാനദണ്ഡം ആവരുത്.
ഇവിടെ വിനു സാന്ദ്രയെ ഇഷ്ട്ടപ്പെടുന്നു എങ്കിലും യാഥാസ്തികമായി ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു.അതുകൊണ്ടാണ് ഒഴിഞ്ഞു നടക്കുന്നതും.മറിച്ചു സാന്ദ്രയെ നോക്കുമ്പോൾ മമ്മിയോട് മനസ്സ് തുറക്കുന്നിടത്, ജയ് മോളോട് പറയുമ്പോൾ, അവളുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കുമ്പോൾ അവളുടെ പ്രണയത്തിന്റെ വ്യാപ്തി മനസ്സിലാവും. രണ്ട് വ്യക്തികൾ തമ്മിലുള്ള അന്തരം അവിടെ കാണുവാൻ കഴിയും.ഒരു പക്ഷെ വിനുവിന്റെ ഒരു കോംപ്ലക്സ് അല്ലെങ്കിൽ കടപ്പാടിന്റെ ബന്ധനം എന്നതൊക്കെയാവാം ആ ചിന്തക്ക് പിന്നിൽ.
സ്വന്തം ഭാവിയെ മക്കളിലൂടെ ഭദ്രമാക്കിയ ഒരാളെ ഇവിടെ വിസ്മരിക്കുക വയ്യ. ചാച്ചൻ ഭാവി മുന്നിൽ കണ്ട് പ്രയത്നിച്ചതിന്റെ ഒക്കെ ഫലമാണ് ഇന്ന് ആ കുടുംബത്തിൽ സാന്ദ്ര എന്ന ഭാഗ്യം ആയി വന്നു ചേർന്നത്.
കൂടുതൽ എന്തൊക്കെയോ പറയണം എന്നുണ്ട്.തത്കാലം ഇവിടെ നിർത്തുന്നു. നല്ല കഥ സമ്മാനിച്ചതിന് നന്ദിയോടെ
സ്നേഹപൂർവ്വം
ആൽബി
ആല്‍ബി……….
ആല്‍ബി എഴുതിയ വിശദമായ കുറിപ്പ് വായിച്ചു…
സന്തോഷം, നന്ദി…
മനസ്സു നിറയ്ക്കുന്ന വരികള്‍ക്ക് വീണ്ടും നന്ദി പറയുന്നു.
സത്യത്തില്‍ ഈ കഥയ്ക്ക് ഇത്ര ഒരു സ്വീകരണം ലഭിക്കുമെന്ന് എഴുതുമ്പോഴോ അയയ്ക്കുമ്പോഴോ വിചാരിച്ചില്ല. സൈറ്റില്‍ വരുന്ന കഥകളുടെ പൊതുസ്വഭാവമില്ല ഇതിന്. ഇത് ഞാന്‍ ഇഷ്ട്ടപ്പെട്ടു എഴുതിയതാണ്. ആത്മസംതൃപ്തി എന്നൊക്കെ പറയില്ലേ? പക്ഷെ അഭിപ്രായങ്ങള്‍ വായിച്ച് ആകെ അന്തംവിട്ട് പോകുന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ഞാന്‍. പല അഭിപ്രായവും ഓഫീസില്‍ ആയിരുന്നിട്ടു കൂടി ഞാന്‍ പിന്നെയും വായിച്ചു.
കഥയെ ആല്‍ബി എപ്പോഴത്തെയും പോലെ എത്ര വിശദമായാണ് വിലയിരുത്തിയത്! നല്ല മൂര്‍ച്ചയുള്ള നിരീക്ഷണം! ഒന്നും വിട്ടുപോകാതെ, കണിശതയില്‍ വെള്ളം ചേര്‍ക്കാതെ ഇതുപോലെ കഥയെപ്പറ്റി അഭിപ്രയപ്പെടുന്നവരില്‍ ഒരാള്‍ ആല്‍ബിയാണ്. മറ്റൊരാള്‍ ക്യാമറമാനും.
പിന്നെ ശീതളിനേക്കുറിച്ച് പറഞ്ഞത് മനസ്സിലായില്ല. അതില്‍ മാത്രം എന്തോ അവ്യക്തത ഉണ്ട് എന്ന് തോന്നുന്നു . ഞാന്‍ മനസിലാക്കിയത് സൂസന്‍, സാന്ദ്ര എന്നീ പേരുകള്‍ക്കിടയില്‍ “ശീതള്‍” എന്ന പേര് മാച്ച് ആവുന്നില്ല എന്നാണ്. അതാണോ ആല്‍ബി ഉദേശിച്ചത്?
അങ്ങനെയാണ് എങ്കില്‍ അതിനുള്ള കാരണം ശീതള്‍ വീട്ടിലെ സര്‍വന്‍റ്റ് ആയതിനാല്‍ ആയിരിക്കണം. നമ്മുടെ സ്റ്റീരിയോടൈപ്പ് പേരുകള്‍ ആണ് “ദേവു” “ജാനകി” “അമ്മിണി” തുടങ്ങിയവ. പക്ഷെ അടുക്കള ജോലിക്കാരി എന്നൊക്കെയുള്ളത് മാറിയ കാലത്തിന്‍റെ വിശാല കാഴ്ച്ചപ്പാടില്‍ “എക്സിക്യൂട്ടീവ്” പോലെ ആദരവര്‍ഹിക്കുന്ന ജോലി തന്നെയാണ് എന്ന വിചാരത്തില്‍ പേരിലെ സ്റ്റീരിയോടൈപ്പിസം ഉപേക്ഷിക്കുനതാണ് നല്ലത് എന്ന് തോന്നി. പിന്നെ പോളിഫോണിയിലെ സൌന്ദര്യം. ബഹുസ്വരത അല്ലെങ്കില്‍ പോളിഫോണി കഥകളെ മനോഹരമാക്കുന്നതില്‍ ഒരുപാട് പങ്കു വഹിക്കുന്നുണ്ട്. പണ്ട് സിനിമയില്‍ ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍ക്ക് എപ്പോഴും ഒരു സ്റ്റീരിയോടൈപ്പ് പേരുണ്ടായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള”. കഥ ആസ്ട്രേലിയന്‍ ബാക്ക് ഗ്രൌണ്ട് ആണോ എവിടെയെങ്കിലും കങ്കാരുവിനെക്കുറിച്ച് പറഞ്ഞിരിക്കണം എന്നത് പോലെ. ഇപ്പോള്‍ കുട്ടന്‍പിള്ള എന്ന പേരില്‍ നിന്നും മലയാള സിനിമയിലെ ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍ മോചിതരായിട്ടുണ്ട്. പകരും രാജു, ജിമ്മി, ഷിജോ…ഹെഡ്കോണ്‍സ്റ്റബിള്‍ ഷിജോ എന്നൊക്കെ പ്രേം നസീറിന്‍റെ കാലത്ത് തിരക്കഥാകൃത്തുക്കള്‍ എഴുതാന്‍ ധൈര്യപ്പെടുമായിരുന്നോ? സംശയമാണ്.
ശീതള്‍ എന്ന പേരിന്റെ കാര്യത്തില്‍ അല്‍ബി ഉദ്ദേശിക്കുന്നത് എന്താണ് എന്ന് അല്‍പ്പം കൂടി വ്യക്തത കിട്ടാനുണ്ട്. സൂചിപികുമല്ലോ.
ആന്റണിയെകുറിച്ച്, മാത്യൂസിനെകുറിച്ച് ഒക്കെ ആല്‍ബി നടത്തിയ നിരീക്ഷണം തീവ്രമായ കണിശത പുലര്‍ത്തുന്നവയാണ്. കഥയെ അത്രമേല്‍ സൂക്ഷമായി വിലയിരുത്തിയതില്‍ ഒരുപാട് നന്ദി….
പിന്നെ ആല്‍ബി പറഞ്ഞ ഒരുകാര്യം പ്രത്യേകം പ്രശസയര്‍ഹിക്കുന്നു. മറ്റാരും പറഞ്ഞിട്ടില്ല അത്. വിന്‍സെന്റ് അനുഭവിക്കുന്ന ആ സുഖത്തിനു പിമ്പില്‍ അവന്‍റെ അച്ഛന്‍ വഹിച്ച പങ്ക്, അദ്ധേഹത്തിന്റെ ഭൂതകാലം അതൊക്കെ ഒരുപാടുണ്ട്….
ഇത്രയും വിലയേറിയ വാക്കുകളാല്‍ എന്‍റെ എളിയ കഥയെ അനുഗ്രഹിച്ച ആല്‍ബിയ്ക്ക് വീണ്ടും വീണ്ടും നന്ദി….
സ്നേഹപൂര്‍വ്വം ,
സ്മിത.
ശീതൾ എന്ന പേരിൽ ഒരു നോർത്ത് ഇന്ത്യൻ ടച് ഉണ്ട്. അല്പം കൂടി മലയാളിത്വമുള്ള മറ്റൊരു പേര് നന്നായിരുന്നേനെ എന്നെ അർത്ഥം ഉള്ളൂ
ഓക്കേ ….
അത് ശരിയാണ്….
ശീതള്‍ മലയാളത്തില്‍ അങ്ങനെ പേരധികമില്ല ആര്‍ക്കും…
ഒന്നും പറയാനില്ല പോളി സാധനം ?????
വായിക്കുന്നതിനു ഒപ്പം മനസ്സും നിറഞ്ഞു ??
@Akhichan
ഒരുപാട് സന്തോഷം…
ഒരുപാട് നന്ദി….
…എന്റെ പൊന്നോ… ഇതിനൊക്കെ ഞാനെന്താ പറയേണ്ടേ..?? സീര്യസ്ലി ഐ ഡോണ്ട് നോ, ഹൗ ടു എക്സ്പ്രെസ്സ് മൈ ഫീലിങ്‌സ്… അത്രയ്ക്ക്… അത്രയ്ക്കങ്ങോടു നെഞ്ചിൽത്തറഞ്ഞു പോയി…..!
…കാന്തികശക്തിയോടുള്ള വരികളെന്നും കണ്ണുകളെമയക്കി തന്റെ വരുതിയിൽ നിർത്തിക്കളയും… ചിലപ്പോൾ കണ്ണെടുക്കാൻപോലും മറന്നെന്നുംവരാം, വായിയ്ക്കുമ്പോഴുള്ള എന്റവസ്ഥയായിരുന്നത്… ഓരോവരിയും ആസ്വദിപ്പിയ്ക്കാൻ കഴിയുകയെന്നത് ചെറിയകാര്യമല്ല… ങ്ങൾക്കല്ലാതെ ഭാഷയെയിത്രമേൽ ഭംഗിയായി കൈകാര്യംചെയ്യാൻ ശേഷിയുള്ളവർ ഈ സൈറ്റിലുണ്ടോ എന്നസംശയവും അടിയുറയ്ക്കുവാ ‘മേഡം’…..!
…പിന്നെ സാന്ദ്രയുടെ പ്രണയം, അതിനെയെന്തു പറഞ്ഞാ വർണ്ണിയ്ക്കേണ്ടേ..?? ഇന്നത്തെക്കാലത്ത് ഇത്രയും ബുദ്ധിയും വിവരവുമുള്ളൊരുപെണ്ണ് ഇങ്ങനെയൊക്കെ ഭ്രാന്തമായി പ്രണയിയ്ക്കുമോ എന്നുള്ള ക്ലീഷേസംശയം ചിലപ്പോൾ തോന്നിയേക്കാം… ബുദ്ധിയുംവിവരവും കൂടുന്നമാത്രയിൽ നിഷ്കളങ്കത അന്യമാകുമെന്നാണല്ലോ വെയ്പ്പ്… പക്ഷേ, എത്രയൊക്കെ സെൽഫ്ഡിവലെപ്ഡ് എന്നുപറഞ്ഞാലും തന്റെയിണയെ കാണുമ്പോഴുള്ള ലജ്ജയും അതുമൂലമുള്ള ചേഷ്ടകളുമൊക്കെ സാന്ദ്രയിലുടനീളം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു… ചമ്മലോടു കൊഞ്ചിയുള്ള വർത്താനത്തിൽ, ചങ്കുപൊളിച്ചുകൊണ്ടുള്ള ഏറ്റുപറച്ചിലിൽ അവൾക്കുപക്ഷം പിടിയ്ക്കാനല്ലാതെ മറ്റുമാർഗ്ഗമില്ലാതെപോയി…..!
…പലപ്പോഴും കണ്ണീരിലാഴ്ത്തുന്ന പര്യവസാനമെന്നു ചിന്തിച്ചായിരുന്നു വായനയെങ്കിലും ബിസ്സിനസ്സ് സൈൻഅപ്പ് ചെയ്തപ്പോൾ ഒരു പ്രതീക്ഷവന്നു… എന്നിട്ടും മനസ്സിലൊരു കുത്തലുണ്ടായി, അവന്റെ കഴിവുകൊണ്ടത്രയും ലാഭംനേടിക്കൊടുത്തതിനുള്ള പാരിതോഷിമാകുമോ സാന്ദ്രയെന്ന്…??
അങ്ങനെയല്ലാതെ വന്നപ്പോൾ ഒത്തിരിസന്തോഷം തോന്നി…..!
…എന്തൊക്കെയായാലും ഇനിയുള്ള കുറച്ചുദിവസത്തേയ്ക്ക് എനിയ്ക്കൊപ്പം സാന്ദ്രയും കാണുമെന്നുള്ള കാര്യത്തിൽ തർക്കമില്ല… അവളും അവളുടെയീ പ്രണയകാവ്യവുമത്രമേൽ ഹൃദയത്തിൽ പതിഞ്ഞുപോയി… സത്യത്തിലിതുപോലൊരു വായനാനുഭവത്തിന് അവസരമൊരുക്കിയതിനെങ്ങനാ നന്ദിപറക..?? അറിയില്ല… വീണ്ടും കാത്തിരിയ്ക്കുന്നു, കണ്ണുകൾക്കും മനസ്സിനുമൊരുപോലെ മിഴിവേകുന്ന മഹാസൃഷ്ടികൾക്കായി… സ്നേഹത്തോടെ,
_ArjunDev
അർജ്ജുൻ ദേവ്…
താങ്കളുടെ കുറിപ്പ് വായിച്ച് കണ്ണുകൾ ഈറനായി….
സമയം ഒരുപാട് എടുത്തു അതൊന്നു വായിക്കുവാൻ….
കമന്റുകൾ എന്റെ അമ്മ ഒന്നും ചലിപ്പിക്കാറില്ല, സാധാരണ ഗതിയിൽ….
എന്നാൽ നിങ്ങൾ എഴുതിയത്, അതിലെ ഭാഷ, അതിലെ ഇമോഷണൽ കണ്ടന്റ് വരിഞ്ഞുമുറുക്കുന്ന ഒരനുഭവമായി….
ഓഫീസിൽ ഇരുന്നാണ് വായിച്ചത്…
ചിലരെങ്കിലും കണ്ടിരിക്കാൻ സാധ്യതയുണ്ട്… കണ്ണുകൾ തുടച്ചത്…
എനിക്കതിൽ ലജ്ജയില്ല….
മറക്കില്ല മനസ്സിനെ ആർദ്രമാക്കിlയ ഈ വാക്കുകൾ താങ്കൾ എഴുതിയതിന്…. ???❤❤❤♥♥♥
സസ്നേഹം
സ്മിത
നാലാമത്തെ വാക്യത്തിലെ മിസ്റ്റേക്ക് വോയ്സ് ടൈപ്പ് കൊണ്ട് സംഭവിച്ചതാണ്….
” അങ്ങനെയൊന്നും” എന്ന് തിരുത്തി വായിക്കാൻ അപേക്ഷ….
അര്‍ജ്ജുന്‍ ദേവ്….
കമന്റ് വായിച്ചതും ആദ്യത്തെ റിപ്ലൈ ഇട്ടതും ഓഫീസില്‍ വെച്ച്, പെട്ടെന്നുള്ള ഒരു ഇമ്പല്‍ഷനില്‍. അതുകൊണ്ട് റിപ്ലൈ എനിക്ക് സന്തോഷം തന്നില്ല. അതുകൊണ്ട് ഒന്നുകൂടി ഇടുന്നു.
വായിക്കണേ….
“………….അത്രയ്ക്ക്… അത്രയ്ക്കങ്ങോടു നെഞ്ചിൽത്തറഞ്ഞു പോയി…..!……”
അര്‍ജ്ജുന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒനുഭവവും വ്യത്യസ്തമല്ല. നെഞ്ചില്‍ തറയുന്ന രീതിയില്‍ എഴുതുക എന്നൊക്കെ പറയുന്നത്, അതും അര്‍ജ്ജുനെപ്പോലെ നല്ല ഒരെഴുത്ത്കാരനെക്കൊണ്ട് അത്തരം ഒരഭിപ്രായം പറയിപ്പിക്കുക എന്നത്…അങ്ങനെയൊക്കെ എനിക്ക്ക് സാധിച്ചു എന്നിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് ഏറ്റവും എളിമയോടെ പറയട്ടെ…
“…………ഭാഷയെയിത്രമേൽ ഭംഗിയായി കൈകാര്യംചെയ്യാൻ ശേഷിയുള്ളവർ ഈ സൈറ്റിലുണ്ടോ എന്നസംശയവും അടിയുറയ്ക്കുവാ ‘മേഡ…………….”
ഒരാളുടെ പേര് ഞാന്‍ പറയട്ടെ?
നിസ്സംശയം പറയാം: “ഋഷി”. പിന്നെ കഥകളില്‍ മാത്രമല്ല, ഈ കമന്റ് എഴുതാന്‍ അര്‍ജ്ജുന്‍ ഉപയോഗിച്ച ഭാഷ ഏതാണ്? അക്ഷരങ്ങളെ മെരുക്കി, ഇണക്കി, നിറവും മണവും കൊടുത്ത് ഭാഷയില്‍ നല്ല കയ്യടക്കം വന്ന ആള്‍ക്കേ ഈ കമന്‍റില്‍ ഞാന്‍ വായിച്ച ഭാഷയുടെ ഉടമയാകാന്‍ കഴിയൂ…
കോളേജ് ഡേയ്സ് ഒക്കെ വായിച്ചപ്പോള്‍ സീനുകള്‍ മുമ്പില്‍ തെളിയുകയാണ് ഉണ്ടായത്. ഭാഷയില്‍ വിഷ്വല്‍ പവര്‍ കൊണ്ടുവരിക നിസ്സാരമാണോ? അങ്ങനെ ചെയ്ത ആളാണ് എന്‍റെ ഭാഷയെക്കുറിച്ച് പറയുന്നത്!
ഞാന്‍ ഇത് പറയുന്നത് തികഞ്ഞ ആത്മാര്‍ഥതയോടെയാണ്. അര്‍ജ്ജുന്‍ കഥയെ അഭിനന്ദിച്ച് പറയാന്‍ ഉപയോഗിച്ച ഭാഷ ആദരവര്‍ഹിക്കുന്നതാണ്.
ഋഷിയുടെ ഭാഷയെക്കുറിച്ച് പറഞ്ഞല്ലോ. സുഭദ്ര വായിച്ച നാള്‍ മുതല്‍ എന്നില്‍ ആദരവുണ്ടാക്കിയ ഭാഷയാണ്. ലഹരിയിറ്റുന്ന, നക്ഷത്രശോഭയുള്ള, ഭാഷയിലാണ് അദ്ധേഹത്തിന്റെ രചനകള്‍ മുഴുവനും.
തമ്മില്‍, കൊണ്ടാക്ടില്‍, കാണുമ്പൊള്‍ എഴുതാന്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ട്. അപേക്ഷിക്കറുണ്ട്. രണ്ട് പെജെഴുതി, നാല് പാരഗ്രാഫ് എഴുതി എന്നൊക്കെ പറയും. കഥ വായിച്ച് ചീത്ത പറയുന്നവര്‍ക്കിടയിലെക്കില്ല എന്ന് സൂചന നല്‍കുന്ന പ്രതികരണം ആണ് അദ്ധേഹത്തിന്…
പണ്ട് സുനില്‍ എഴുതിയിരുന്നു. ഭംഗിയുള്ള ഭാഷയില്‍. മറ്റു മികവുകള്‍ക്കൊപ്പം ഭാഷാപരമായും വളരെ മികച്ചതായിരുന്നു സുനിലിന്റെ എഴുത്തും.
സിമോണയുടെ ഭാഷ! അനുഭവിപ്പിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ഭാഷാപരമായും താന്‍ പിമ്പിലല്ല എന്ന് വിളിച്ചു പറയുന്ന എത്രയോ കഥകള്‍ സിമോണ എഴുതിയിട്ടുണ്ട്! പ്രത്യേകിച്ചും “സിമോണ” പോലെയുള്ള കഥകള്‍…
പിന്നെയുമില്ലേ ആളുകള്‍? മാസ്റ്ററുടെ കാര്യമോ? മാസ്റ്റര്‍ക്ക് ഭാഷയും കഥയും ഒരുപോലെ കൊണ്ടുപോകാനുള്ള ഒരു രസവിദ്യയറിയ
മന്ദന്‍ രാജയുടെ “ജീവിതം സാക്ഷി” യൊക്കെ നരേഷനും ഡയലോഗ്സും ഒക്കെയിട്ടമ്മാനമാടുന്ന ഭാഷാ മേന്മയുള്ള കഥകളാണ്. അവരുടെ രതിലോകം, ഋതുക്കള്‍ പറയാതിരുന്നത് ഒക്കെ ഉദാഹരണങ്ങള്‍.
പിന്നെയുമില്ലേ, മഹാപര്‍വ്വതങ്ങള്‍? ജോ. “നവവധു” പോലെ അനുഭവവും ഭാഷയും സമജ്ജസമായി സമ്മേളിച്ച കഥകള്‍ എഴുതിയ ജോയുടെ ഭാഷയും ആരുടേയും പിമ്പിളല്ല…
എനിക്ക് പെട്ടെന്ന്‍ ഓര്‍മ്മയില്‍ വന്ന ചിലരെക്കുറിച്ചാണ് പറഞ്ഞത്. പുതിയ എഴുത്തില്‍ ജോയലും ഉണ്ണിയും സാഗറുമൊക്കെ നല്ല ഭാഷയുള്ള എഴുത്തുകാര്‍ തന്നെ. സാഗര്‍ പുതിയ ആളല്ല എങ്കിലും.
“……………ഇന്നത്തെക്കാലത്ത് ഇത്രയും ബുദ്ധിയും വിവരവുമുള്ളൊരുപെണ്ണ് ഇങ്ങനെയൊക്കെ ഭ്രാന്തമായി പ്രണയിയ്ക്കുമോ എന്നുള്ള ക്ലീഷേസംശയം ചിലപ്പോൾ തോന്നിയേക്കാം… ബുദ്ധിയുംവിവരവും കൂടുന്നമാത്രയിൽ നിഷ്കളങ്കത അന്യമാകുമെന്നാണല്ലോ വെയ്പ്പ്…………”
ഇത് എനിക്ക് കീറാമുട്ടിയായി തോന്നിയ ഒരു പ്രശ്നം തന്നെയായിയിരുന്നു. ഈ ഡൈക്കോട്ടമി എങ്ങനെ മറികടക്കും എന്നത് എനിക്ക് നിശ്ചയമില്ലായിരുന്നു. ധനിക, സോ കോള്‍ഡ് ഉന്നത കുലജാത ഇതൊക്കെ സ്മഗ് എന്ന് ടാഗ് കിട്ടേണ്ട വിശേഷണങ്ങള്‍ ആണ്. സാന്ദ്രയെപ്പോലെ ഒരാള്‍ ആ Para dime shift ഭംഗിയായി ചെയ്യുന്നത് തികച്ചും സാങ്കല്പികവുമാണ് ഇക്കാലത്ത്. പക്ഷെ റേറസ്റ്റ് ഓഫ് ദ റേയര്‍” ല്‍ പിടിച്ചു തൂങ്ങി ഞാന്‍ രക്ഷപ്പെട്ടു….
“…………….…എന്തൊക്കെയായാലും ഇനിയുള്ള കുറച്ചുദിവസത്തേയ്ക്ക് എനിയ്ക്കൊപ്പം സാന്ദ്രയും കാണുമെന്നുള്ള കാര്യത്തിൽ തർക്കമില്ല…………..”
അര്‍ജ്ജുന്‍ ദേവ് വഴി ഡോക്റ്റര്‍ കുട്ടന്‍ എനിക്ക് തന്ന ശമ്പളമാണ് ഈ വാക്കുകള്‍….
ഇത് ഞാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിയ്ക്കുന്നു….
താങ്കളുടെ വായന, അഭിപ്രായം എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദി, സ്നേഹം…
സ്വന്തം
സ്മിത….
സ്മിതമ്മോ കഥ സൂപ്പർ ❤️?
താങ്ക്സ് എ ലോട്ട് ???
മനോഹരമായ ഒരു കഥ.,.,
അത് വളരെ ഭംഗിയായി തന്നെ പറഞ്ഞു.,.,
അവരുടെ പ്രണയം പറഞ്ഞതും,.,.
പിന്നീട് അവൻ അത് നിരസിച്ചത് പറഞ്ഞതും അത്രമേൽ വികാരവായ്പോടെയായിരുന്നു.,.,
ആദ്യത്തെ രതിരംഗങ്ങൾ പച്ചയായി പറയാതെ കുറച്ചു സാഹിത്യവാൽക്കരിച്ചത് ഇത് വെറും ഒരു tmt കഥ എന്നതിൽ നിന്നും ഒരു പടി മുകളിലേക്ക് കയറി.,.,
നല്ലൊരു കഥ.,., നല്ലെഴുത്തിലൂടെ മനോഹരമാക്കി.,., ഒരുപാട് സ്നേഹത്തോടെ..,
തമ്പുരാൻ,..,
??
താങ്ക്യൂ സോ മച്ച്
??❤❤♥♥
എഴുതുവാനുള്ള നടത്തിപ്പ് ഉണ്ടാകുന്നത് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ ആണ്…
എഴുതാനുള്ള അകമഴിഞ്ഞ സഹകരണം എന്നൊക്കെ പറയുന്നത് ഇതുപോലുള്ള വാക്കുകളാണ്….
അതിന് പ്രത്യേകമായ നന്ദി ഞാൻ താങ്കൾ അറിയിക്കുന്നു ??
സ്മിത
പ്രിയപ്പെട്ട സ്മിത,
ഈറനണിഞ്ഞ മിഴികളോടെയാണ് വായിച്ചു തീർന്നത്, കണ്ടു ഞാൻ പ്രണയപ്പെയ്ത്ത് വാരിവിതറിയ നിറങ്ങളത്രയും അതിനിടയിലൂടെ….
പൊതുവാൾ
ഹലോ ♥♥♥
എവിടെയായിരുന്നു?
കണ്ടിട്ട് എത്ര കാലമായി എന്ന വിചാരം??
കുറിപ്പിലെ ആദ്യ ലൈൻവായിച്ച് ഒരുപാട് ഇഷ്ടമായി….
ഫീൽ ഉണ്ടായി എന്നറിയുന്നതിൽപ്പരം ആഹ്ലാദം വേറെയുണ്ടോ…
ഒരുപാട് നന്ദി…
സ്നേഹത്തോടെ
സ്മിത
നാട്ടിലുണ്ട് ജീവിതത്തോട് പട വെട്ടുന്നു. ഒന്നും എഴുതാറില്ലന്നെ ഉള്ളു വായന മുടക്കാറില്ല, അതുകൊണ്ട് എനിക്ക് നിങ്ങളൊക്കെ എപ്പോളും അരികിലുണ്ട്
ജീവിതം അനായാസമായിത്തീരട്ടെ….
എല്ലാം നന്നായി സംഭവിക്കട്ടെ…. ???
സ്മിത, കഥ വായിച്ചു, നല്ല ഫീൽ ഉള്ള എഴുത്തു. പ്രണയവും തിരസ്കാരവും എല്ലാം വൃത്തിയായി എഴുതി.
ഉമ്മകൾ
ഒരുപാട് നന്ദി…
ഇഷ്ടമായതിൽ സന്തോഷം… ???
പിന്നെ തിരസ്ക്കാരം എന്ന് പറഞ്ഞത് മനസിലായില്ല കേട്ടോ…
വിൻസെന്റ് സാന്ദ്രയെ സ്വീകരിക്കുന്നുണ്ടല്ലോ
എടി ചേച്ച്യേ, എന്ത് കഥയാടീ നിന്റെ? നിനക്ക് വല്ല ബുക്കും പബ്ലിഷ് ചെയ്ത് വല്ല ജ്ഞാനപീഠമോ മറ്റോ വാങ്ങിക്കൂടെ?
ഏഹ്???
ഇങ്ങനെ ഒരാൾ ഉണ്ടോ? പത്രത്തിൽ എന്നും ഞാൻ ചരമക്കോളം നോക്കാറുണ്ട്.
അതിൽ എങ്ങാനും ആശാന്റെ പേര് ഉണ്ടോ എന്ന് ???
എന്തായാലും ഇപ്പോൾ കണ്ടത് ഒരുപാട് സന്തോഷം… ???
ജ്ഞാനപീഠമല്ലേ??
അത് നമുക്ക്ഒപ്പിക്കാന്നെ ???
മിക്കവാറും നിനക്ക് മുന്നേ സിമോണയ്ക്ക് കിട്ടും ആ അവാർഡ്.
തീര്‍ച്ചയായു…
സിമോണ പക്ഷെ ഒന്ന് വന്ന് കിട്ടേണ്ടെ?
ആശാൻ ഒരിടത്ത് ഉറച്ച് നിക്ക്. ആശാൻ അല്ലേ പറഞ്ഞത് സ്മിതയോടു ജ്ഞാനപീഠം വാങ്ങാൻ. എന്നിട്ട് പറയുന്നു സിമോണയ്ക്ക് മുമ്പേ കിട്ടും എന്ന്. ആദ്യത്തെ കമന്റ് ആശാന്റെ തന്നെ. രണ്ടാമത്തെ കമന്റും ആശാന്റെ ആണോ? നിനക്ക് മുമ്പേ സിമോണയ്ക്ക് കിട്ടും എന്ന് പറഞ്ഞാൽ എന്താ അർഥം? സ്മിത പറഞ്ഞോ സ്മിതയ്ക്ക് കിട്ടും എന്ന്. ആശാനല്ലേ അത് പറഞ്ഞത്? എന്നിട്ടു രണ്ടാമത്തെ കമന്റിൽ പറയുന്നു കിട്ടില്ല എന്ന്. എന്താ ആശാനേ ഇത്? ആശാൻ ശരിക്കും ആശാൻ ആണോ ആശാനേ?
ആശാൻ ഒരിടത്ത് ഉറച്ച് നിക്ക്. ആശാൻ അല്ലേ പറഞ്ഞത് സ്മിതയോടു ജ്ഞാനപീഠം വാങ്ങാൻ. എന്നിട്ട് പറയുന്നു സിമോണയ്ക്ക് മുമ്പേ കിട്ടും എന്ന്. ആദ്യത്തെ കമന്റ് ആശാന്റെ തന്നെ. രണ്ടാമത്തെ കമന്റും ആശാന്റെ ആണോ? നിനക്ക് മുമ്പേ സിമോണയ്ക്ക് കിട്ടും എന്ന് പറഞ്ഞാൽ എന്താ അർഥം? സ്മിത പറഞ്ഞോ സ്മിതയ്ക്ക് കിട്ടും എന്ന്. ആശാനല്ലേ അത് പറഞ്ഞത്? എന്നിട്ടു രണ്ടാമത്തെ കമന്റിൽ പറയുന്നു കിട്ടില്ല എന്ന്. എന്താ ആശാനേ ഇത്? ആശാൻ ശരിക്കും ആശാൻ ആണോ ആശാനേ?
??????????? ഒരായിരം സ്നേഹപ്പൂക്കൾ ഈ ഉദ്യമത്തിന് ????
ഒരായിരം നന്ദി…
ഈ വാക്കുകൾക്ക് ????
Ithinte second part aayi avarude after marriage life ezhuthavo???
ഹായ്…
ഈ കഥ ഇവിടെ ഇങ്ങനെ തീരുന്നതല്ലേ നല്ലത്?
അതിനല്ലേ ഭംഗി?
ഇനി അഥവാ എന്‍റെ മനസ്സ് പറയുകയാണ്: “ഒരു സെക്കന്ഡ് പാര്‍ട്ട് കൂടിയാവാം..”
എങ്കില്‍ തീര്‍ച്ചയായും എഴുതും ഇത്….
വളരെ നന്ദി,
അതെ
സൂപ്പർ
താങ്ക്സ് ??