നിരഞ്ജൻ: നീ പറഞ്ഞപോലെ ജീവ്തകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരാളെ കിട്ടിയില്ല. ഞാൻ ഇപ്പോഴും കാത്തിരിപ്പിലാണ്.
ജീവിതത്തെപറ്റി അഞ്ജലിയുടെ കാഴ്ചപ്പാടുകൾ നിരഞ്ജനെ കൂടുതൽ അവളോടടുപ്പിച്ചു.സംസാരിച്ചു സമയം പോയതറിഞ്ഞില്ല അവർ അമ്പലത്തിലെത്തിച്ചേർന്നു. ആൽത്തറയിൽ ചില പയ്യന്മാർ പെണ്കുട്ടികളെയും വായിനോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അഞ്ജലിയെയും അവരിലൊരുത്തൻ നോക്കി വെള്ളമിറക്കുന്നത് നിരഞ്ജൻ കണ്ടു. അവൻ അതു അഞ്ജലിയോട് പറഞ്ഞു.
അവനെ ഒന്നു നോക്കിയ ശേഷം പുച്ഛത്തോടെ അവൾ തല തിരിച്ചു. പഴക്കം ചെന്ന ആ ക്ഷേത്രത്തിൽ ഒരുപാട് കൊത്തുപണികൾ ഉണ്ടായിരുന്നു. നിരഞ്ജൻ അതെല്ലാം അസ്വദിച്ചുകൊണ്ട് തൊഴുത്തിറങ്ങി. ക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ മുന്നിൽ കണ്ട ഒരാളെ കണ്ടു നിരഞ്ജൻ നിന്നു ഒപ്പം കൃഷ്ണയും.
” ഏട്ടൻ “… അയാൾ മന്ത്രിച്ചു..
അത് രാകേഷിന്റെ ഏട്ടൻ രാജീവായിരുന്നു. കൃഷ്ണയോടുള്ള പ്രണയത്തിനുവേണ്ടി തന്നെ ചെറുപ്പം മുതൽ നോക്കി വളർത്തിയ ജേഷ്ഠനെയും അയാൾ ഉപേക്ഷിച്ചിരുന്നു. അയാൾ രാകേഷിന്റെ അടുത്തേക്ക് വന്നു.
രാകേഷ് : ഏട്ടാ…
രാജീവ് : നിങ്ങൾ വന്നിട്ടുണ്ടെന്ന്.. ഞാനറിഞ്ഞു.. അപകടത്തിന്റെ വിവരം ഇന്നലെയാണ് അറിഞ്ഞത്. കാലമെത്രകഴിഞ്ഞാലും മനക്കലേക്ക് കയറിവരാൻ എനിക്ക് ഭയമാണ്. നീ എന്നെ കാണാൻ വരും എന്നു കരുതി കാത്തിരിക്കുകയായിരുന്നു.
രാകേഷ് : തെറ്റാണ് ഞാൻ ചെയ്തത് എന്നറിയാം. ക്ഷമിക്കൂ… ഏട്ടാ എന്നോട്.
രാജീവ് : അതൊക്കെ കഴിഞ്ഞില്ലെടാ.. നീ ഒരീസം പറ്റുമെങ്കിൽ വീട്ടിലേക്കൊന്നിറങ്ങു. അമ്മക മ്പികു ട്ടന്‍നെ റ്റ് നിന്നെ കാണണം എന്നു പറഞ്ഞു. അടുത്ത ആഴ്ച അച്ഛന്റെ ശ്രാദ്ധമാണ്.. നീയുണ്ടാകണം.
രാകേഷ് : ശരി ഏട്ടാ.. ഇതെന്റെ മകനാണ് നിരഞ്ജൻ .
രാജേഷ് : മോനെ നിന്റെ വല്യച്ഛനാണ് ഞാൻ. മോൻ ഏതു ക്ലാസ്സിലാ പഠിക്കണെ.
നിരഞ്ജൻ : ഇനി പ്ലസ് വണ്ണിലേക്ക് .
രാകേഷ് : അപ്പോ ഞങ്ങളിറങ്ങട്ടെ ഏട്ടാ.മുറിവൊക്കെ ഒന്നുണങ്ങിയശേഷം ഞങ്ങൾ വീട്ടിൽ വരാം
അവർ വീട്ടിലേക്കു നടന്നു. വഴിയിലുടനീളം നിരഞ്ജനും അഞ്ജലിയും വാചാലരായി..
കിടുക്കൻ കഥ,പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടണെ..
kollam, super akunnundu..page kuttu shanker
നന്നായിട്ടുണ്ട് ?
കൂടുതൽ പേജ് സാധിക്കുമെങ്കിൽ എഴുതണം
നന്നായിട്ടുണ്ട്….20 25 പേജ് വന്നാലേ വായിക്കാൻ സുഖം ഉണ്ടാവൂ….പ്രതേകിച്ചു പ്രണയം…
കൊള്ളാം, പേജ് കൂടി കൂട്ടിയാൽ നന്നാവും.
നന്നായിട്ടുണ്ട്
കൊള്ളാം
Page kuravu saramilla bro, athu sariyakkamennu bro thanne paranjille thanks. Ezhutiyathatreyum very good balance ithilum kiduvakkane bro
By athmav
അടിപൊളി..പേജ് കൂട്ടണം