ദേ ഈ കഴുത്തിൽ ശ്രീയുടെ കൈകൊണ്ടു ഒരു താലി കൂടെ കയറട്ടെ എന്നിട്ടുവേണം എനിക്കെന്റെ ശ്രീയുടെ കൂടെ ഇതുപോലെ എന്നുംകിടക്കാൻ…
അതില്ലെ ശ്രീ ഇന്ന് മീനുട്ടി പറയുകയാ ഞാനിവിടെയും അവളവിടെയും തലവേച്ചോണ്ട് കിടക്കാം എന്ന്.
ആഹാ അമ്മയും മോളും കൂടെ ഇതൊക്കെയാണോ പറയാറ്.
ഹ്മ്മ് ഇവിടെ വന്നതിൽപ്പിന്നെ ശ്രീയില്ലാത്തപ്പോ ഞങ്ങൾതമ്മിൽ ഓരോന്ന് പറഞ്ഞോണ്ടിരിക്കും എല്ലാം ശ്രീയെ കുറിച്ചാ.
എന്നെക്കാളും കൂടുതൽ പറയാനുള്ളത് അവൾക്കാ
അതെന്താണാവോ.
പെണ്ണിന് എപ്പോഴും ശ്രീയെ കുറിചേ പറയാനുള്ളു.
ദേ ഇതുപോലെ കെട്ടിപിടിച്ചോണ്ട് കിടക്കണം .ചോക്ലേറ്റ് വാങ്ങി കൊടുക്കാൻ വേണ്ടി കുറെ ഉമ്മ തരാറുണ്ട് എന്നൊക്കെ പറഞ്ഞോണ്ട് കിടക്കുകയായിരുന്നു.ശ്രീ നമ്മുടെ മോള്.
അതുകേട്ടപ്പോ എനിക്കത്രമാത്രം സന്തോഷം ആയെന്നറിയോ ശ്രീ.
അതെന്തിന്.
അവളും എന്നെപോലെ ശ്രീയെ ഇഷ്ടപെടുന്നുണ്ടല്ലോ എന്നാലോചിച്ചു പോയി.
പിന്നെ അവളെല്ലാത്തിനും എന്റെ കൂടെ ഉള്ളതുകൊണ്ടല്ലേ നമുക്കിതിനൊക്കെ സാധിക്കുന്നെ.
ഹ്മ്മ് അതും ശരിയാ..
അതെ എന്നുവെച്ചു എന്നുമെന്നും ഞാൻ അങ്ങിനെ കിടക്കാൻ സമ്മതിക്കില്ല കേട്ടോ.
പെണ്ണിന്റെ അസൂയ നിറഞ്ഞ വാക്കുകൾ കേട്ട് ശ്രീ മെല്ലെ ചിരിച്ചോണ്ടിരുന്നു.
ചിരിക്കേണ്ട അവൾ എപ്പോഴും ഉണ്ടായാലേ നമ്മുടെ കാര്യങ്ങൾ ഒന്നും ശരിക്കും നടക്കില്ല അതാ അല്ലാതെ അവളോട് അസൂയ ഉണ്ടായിട്ടൊന്നുമല്ല.
ഉവ്വുവ്വേ അത് ഈ പറയുന്നു വാക്കുകളിൽ തന്നെയുണ്ട് കേട്ടോ.
എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ അവന്റെ നെഞ്ചിൽ വെച്ചമർത്തി പിടിച്ചതും നിർമല ചെറു പുഞ്ചിരിയോടെ അവന്റെ മേലെ തലവെച്ചോണ്ട് കിടന്നു.

സൂപ്പർ പാർട്ട്…
അവർ തമ്മിലുള്ള ഇഴുകിച്ചേരൽ വളരെ നന്നായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ…
സൂപ്പർ…
പിന്നെ സലീനയെ തിരിച്ചുകൊണ്ടുവന്നതിൽ നന്ദി ണ്ടു ട്ടോ.. സഹോ…
നന്ദുസ്…
❤️❤️❤️
രാഹുലിൻ്റെ കുഴികൾ 20ന് മുൻപ് വരും എന്ന് പറഞ്ഞു. വന്നത് നിർമ്മല & സലീന.
ഈ മാസം തന്നെ വരും ബ്രോ ❤️❤️❤️
Sajithayum monum please
നെക്സ്റ്റ് സാജിതയും മോനും എഴുതുന്നത്