നിരുപമ പെഡൽ ചെയ്യുന്നതിനിടയിൽ ക്ഷീണിച്ചപ്പോൾ ജിത്തുവിന്റെ തോളിലേക്ക് ചാഞ്ഞു. തടാകത്തിലെ തണുത്ത കാറ്റ് അവരുടെ മുഖത്ത് അടിച്ചു.
ജിത്തു: “ഈ വെള്ളത്തിലേക്ക് എടുത്തു ചാടിയാലോ?”
നിരുപമ: “അയ്യോ… എനിക്ക് നീന്താൻ അറിയില്ല…”
ജിത്തു: “സാരമില്ല… ഞാൻ പിടിച്ചോളാം… നമ്മൾ മുങ്ങിയാലും ഒന്നിച്ചല്ലേ…”
അവന്റെ സംസാരത്തിലെ സ്നേഹം അവളെ വല്ലാതെ തൊട്ടു. അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു.
വൈകുന്നേരമായപ്പോൾ മഞ്ഞ് വീണ്ടും കനത്തു തുടങ്ങി. അവർ തിരികെ ഹോട്ടലിലേക്ക് മടങ്ങി. ദിവസം മുഴുവൻ നടന്നതിന്റെ ക്ഷീണം ഉണ്ടെങ്കിലും, മനസ്സിൽ നിറയെ സന്തോഷമായിരുന്നു.
ബൈക്ക് ഹോട്ടലിന്റെ മുറ്റത്ത് നിർത്തി.
ജിത്തു: “വാ… റൂമിൽ പോകാം… ഇന്നത്തെ രാത്രി കൂടി നമുക്ക് ബാക്കിയുണ്ട്.”
ആ വാക്കിലെ അർത്ഥം മനസ്സിലായ നിരുപമ ഒരു കള്ള ചിരിയോടെ അവന്റെ കൈ പിടിച്ചു റൂമിലേക്ക് നടന്നു. അവസാനത്തെ രാത്രി, അവർ അത് അവിസ്മരണീയമാക്കാൻ തീരുമാനിച്ചിരുന്നു.
——————————–
മൂന്നാറിലെ മരം കോച്ചുന്ന തണുപ്പിൽ നിന്നും, ഹോട്ടൽ മുറിയിലെ ഇളം ചൂടിലേക്ക് അവർ കയറി. ദിവസം മുഴുവൻ കറങ്ങി നടന്നതിന്റെ ക്ഷീണം ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. ജിത്തു സോഫയിലേക്ക് ചാഞ്ഞു. എന്നാൽ നിരുപമയ്ക്ക് വിശ്രമിക്കാൻ ഭാവമില്ലായിരുന്നു. ഈ രാത്രി… അത് വെറുതെ കളയാനുള്ളതല്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
നിരുപമ: “ജിത്തു… എനിക്ക് ഒന്ന് കുളിക്കണം. നല്ല ക്ഷീണം. ഇളം ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചാൽ നല്ല ആശ്വാസം കിട്ടും.”
